സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മുസ്ലീങ്ങളെ കൊല്ലുന്നത് നിര്‍ത്തണമെന്ന് ഹാക്കര്‍മാര്‍

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ ജാര്‍ഖണ്ഡിന്റെ സര്‍ക്കാര്‍ വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സൈറ്റാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. മുസ്ലീങ്ങള്‍ക്കെതിരായ അക്രമം നിര്‍ത്തണമെന്ന സ്‌ക്രീനില്‍ എഴുതിക്കാണിച്ചിട്ടുണ്ട്.

ജൂലൈ ആദ്യമാണ് ഹാക്കിങ് നടന്നതെങ്കിലും കഴിഞ്ഞദിവസം മാത്രമാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേ സൈറ്റ് നേരത്തെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പ്രോക്‌സി സര്‍വര്‍ വഴിയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആരാണിതിന് പിന്നിലെന്ന് വ്യക്തമല്ല. ജപ്പാന്‍ സര്‍വറാണ് കാണിക്കുന്നതെങ്കിലും മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം അനുകൂലികളായിരിക്കും ഇതിന് പിന്നിലെന്നാണ് നിഗമനം.

hacker

മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിലാണ് മുസ്ലീങ്ങള്‍ക്കെതിരായ അക്രമം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. നിരപരാധികളായ മുസ്ലീങ്ങളെ അക്രമിക്കരുത്. ബീഫ് തിന്നുവരെ കൊലപ്പെടുത്തുന്നത് നിര്‍ത്തണം. മുസ്ലീം സ്ത്രീകള്‍ക്കെതിരാായും മറ്റുമുണ്ടാകുന്ന അക്രമം നിര്‍ത്തണമെന്നും സന്ദേശത്തിലുണ്ട്. താന്‍ ഒരു നശീകരണ സ്വഭാവമുള്ള വ്യക്തിയല്ലെന്നും സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ബോധ്യപ്പെടുത്തുക കൂടിയാണ് തന്റെ ഉദ്ദേശമെന്നും ഹാക്കര്‍ പറഞ്ഞു.


English summary
‘Stop killing Muslims’: Hackers post on Jharkhand rights panel’s site
Please Wait while comments are loading...