ചൈനയില്‍ ശക്തമായ ഭൂകമ്പം, 7.2 തീവ്രത; പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആറിലും
ന്യൂഡല്‍ഹി: ചൈനയില്‍ അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചൈനയിലെ തെക്കന്‍ ഷിന്‍ ജിയാങിലാണ് ഭൂകമ്പമുണ്ടായത്. അതേസമയം ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും ഉത്തരേന്ത്യയിലും വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്.
80 കിലോമീറ്ററോളം ഇതിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് വിദഗ്ധര്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം കസാക്കിസ്ഥാനിലും ഭൂകമ്പം ഉണ്ടായി. ഇതിന്റെ പ്രകമ്പനം തന്നെയാണിത്. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് കസാക്കിസ്ഥാന്‍ എമര്‍ജന്‍സീസ് മന്ത്രാലയം അറിയിച്ചു.

അതേസമയം കനത്ത മഞ്ഞിനിടെയും കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാറ്റിയിലെ ജനങ്ങള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി. ഇവര്‍ കൂട്ടത്തോടെ തെരുവില്‍ തന്നെ നില്‍ക്കുകയാണ്. പൈജാമയും മറ്റും ധരിച്ച് ഇവര്‍ തെരുവില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ചലനങ്ങളും പ്രകമ്പനങ്ങളും ഉസ്‌ബെക്കിസ്ഥാനിലും ഉണ്ടായിട്ടുണ്ട്. ആദ്യ ഭൂകമ്പം കഴിഞ്ഞ് മുപ്പത് മിനുട്ടുകള്‍ക്ക് ശേഷമാണിത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഈ മാസം ഇത് രണ്ടാം തവണയാണ് ഭൂകമ്പമുണ്ടാവുന്നത്.
ജനുവരി 11നായിരുന്നു ഇതിന് മുമ്പ് ഭൂകമ്പമുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമായിരുന്നു ഇത്. രാജസ്ഥാനിലും, ജമ്മു കശ്മീരിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications