കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ കൊല്ലപ്പെട്ടത് തന്നെ, ശശി തരൂരിനെ ചോദ്യം ചെയ്യും

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് ദില്ലി പോലീസ് കമ്മീഷണര്‍. കൊലപാതകം വിഷം നല്‍കിയാണ് എന്നും ദില്ലി പോലീസ് കമ്മീഷണറായ ബി എസ് ബസ്സി പറഞ്ഞു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്യും. സാമ്പിളുകള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

sunanda-pushkar

ഐ പി സി 302 പ്രകാരം കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് കമ്മീഷണര്‍ പറഞ്ഞു. വിഷം കുത്തിവെച്ചതാണോ വായിലൂടെ നല്‍കിയതാണോ എന്നും അന്വേഷിക്കും. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കും. കഴിഞ്ഞ ജനുവരിയിലാണ് ദില്ലിയിലെ ലീല പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്.സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

sunanda

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണ് എന്നും അല്ല സ്വാഭാവിക മരണമാണ് എന്നും വിവിധ തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍ പ്രതികരിച്ചിരുന്നു. അതിനിടെ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ ഇടപെട്ടു എന്ന വെളിപ്പെടുത്തലുമായി എയിംസ് ഡോക്ടര്‍മാരുടെ സംഘത്തലവന്‍ സുധീര്‍ ഗുപ്ത രംഗത്തെത്തിയിരുന്നു.

tharoor-sunanda

എയിംസ് ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തുടക്കം മുതല്‍ ആരോപിക്കുന്നുണ്ട്. സുനന്ദയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ സത്യമായിരുന്നു എന്നാണ് ദില്ലി പോലീസ് കമ്മീഷണറായ ബി എസ് ബസ്സിയുടെ വാക്കുകളിലൂടെ ഇപ്പോള്‍ തെളിയുന്നത്.

swamy
English summary
The Delhi Police Commissioner has confirmed that Sunanda Pushkar has been murdered and a case of murder has been registered against unknown assailants. He also said that the death was unnatural and due to poisoning that could have been injected or administered orally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X