ഗുണ്ട വിനുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം; സര്‍വേശ് വേലുവിനെ അഭിനന്ദിച്ച് താരങ്ങളും

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഗുണ്ട ബിനുവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. മലയാളിയായ ഗുണ്ട വിനുവിന്റെ പിറന്നാളിനെത്തിയെ 73 ഗുണ്ടകളെ പിടികൂടിയതിനു പിന്നിലെ കരുനീക്കത്തിനി പിന്നിൽ അമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് വേലുവിന്റെ ബുദ്ധിസാമര്‍ത്ഥ്യമാണ്.

ഗുണ്ടകള്‍ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി ഒത്തു ചേരുന്ന വിവരം അറിഞ്ഞതോടെ ഡിസിപി സര്‍വേശ് വേലു വളരെ പെട്ടെന്ന് കമ്മിഷണര്‍ എകെ വിശ്വനാഥനെ വിവരം അറിയിച്ചു. പിന്നീട് നടത്തിയ മിന്നില്‍ വേഗത്തിലുള്ള പൊലീസിന്റെ നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഈ നീക്കത്തോടെ തെളിഞ്ഞത് നാല് വർഷമായി തെളിയാത്ത കൊലക്കേസാണ്.

കൊലപാതക കേസ്

കൊലപാതക കേസ്

മങ്കാടിലെ ഒരു വീട്ടില്‍ 2013ല്‍ സ്ത്രീ കൊലപ്പെട്ട കേസായിരുന്നു പോലീസിനെ കുഴക്കിയത്. ഈ കേസ് സര്‍വേശ് ഏറ്റെടുത്തതോടെ പ്രതികള്‍ പിടിയിലാകാന്‍ അധിക സമയം വേണ്ടി വന്നില്ല എന്ന് തന്നെ പറയാം.

അഭിനന്ദനവുമായി സിനിമ താരങ്ങളും

അഭിനന്ദനവുമായി സിനിമ താരങ്ങളും

ഡിസിപിയെ അഭിനന്ദിച്ച് തമിഴ് സിനിമ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. സിനിമാ താരങ്ങളായ വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ തുടങ്ങിയവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഡിസിപിയെ അഭിനന്ദിച്ചു.

അറസ്റ്റ് ചെയ്തത് 73 ഗുണ്ടകളെ

അറസ്റ്റ് ചെയ്തത് 73 ഗുണ്ടകളെ

വിനുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി 75 മുതല്‍ 80 ആളുകളാണ് എത്തിയത്. ഇവരില്‍ 73 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടകളില്‍ പലരെയും പോലീസ് അന്വേഷിക്കുകയായിരുന്നു.

വൻ സന്നാഹം

മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരും രണ്ട് ഇന്‍സ്പെക്ടര്‍മാരും 21 സബ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഗുണ്ടകൾ ജന്മദിനാഘോഷത്തിന് വന്നത് പോലീസിന് പ്രതികളെ പിടികൂടുന്നതിന് സഹായകരമായി.

ഒന്നിലധികം കേസുകളിലെ പ്രതികൾ

38 മോട്ടോര്‍ബൈക്കുകള്‍, 35 കത്തികള്‍, എട്ട് കാറുകള്‍, മൂന്ന് അരിവാള്‍ എന്നിവ പൊലീസ് ഇവരില്‍നിന്ന് പിടികൂടി. മറ്റുള്ളവരില്‍ ഭൂരിഭാഗവും ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. മിക്കവരും കൊലപാതകം , കവര്‍ച്ച എന്നീ കേസുകളിലെ പ്രതിയാണ്.

English summary
Survesh Velu deputy commissioner was behind the arrest of 73 rowdies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്