ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ജയിലില്‍ ഉണ്ടായിരിക്കാമെന്ന് സുഷമാ സ്വരാജ്: ഒപ്പം മലയാളികളും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇറാഖില്‍ നിന്ന് 2014 ല്‍ കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ മൊസൂള്‍ നരഗം ഐസിസില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വികെ സിംഗ് എര്‍ബിലിലേയ്ക്ക് പോയിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇറാഖിലെ ചില വൃ‍ത്തങ്ങളില്‍ നിന്നാണ് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം വികെ സിംഗിന് ലഭിക്കുന്നത്. സുഷമാ സ്വരാജിനെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴും ഐസിസ് നിയന്ത്രണത്തിലിരിക്കുന്ന ഉത്തരഇറാഖിലെ ഗ്രാമാണ് ബാദുഷ്.

തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ആശുപത്രിയിയുടെ നിര്‍മ്മാണത്തിന് ആദ്യം ഉപയോഗിച്ചുവെങ്കിലും പിന്നീട് ഫാം ഹൗസിലേയ്ക്കും ഒടുവില്‍ ബാദുഷ് ജയിലിലേയ്ക്കും മാറ്റുകയായിരുന്നുവെന്നാണ് വിവരം.
ഇറാഖില്‍ പോയി വികെ സിംഗ് മടങ്ങിവന്നതിന് പിന്നാലെയാണ് കാണാതായവരുടെ കുടുംബങ്ങളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ എംജെ അക്ബര്‍, ജനറല്‍ വികെ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇന്ത്യക്കാരെ ഇറാഖില്‍ വച്ച് കാണാതായ സംഭവത്തില്‍ 12ാമത്തെ കൂടിക്കാഴ്ചയാണ് സുഷമാ സ്വരാജുമായി നടക്കുന്നതെന്ന് കാണാതായ ഗോബീന്ദര്‍ സിംഗിന്‍റെ സഹോദരന്‍ ദേവേന്ദര്‍ സിംഗിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാദുഷിലെ ഐസിസ് പോരാട്ടങ്ങള്‍ അവസാനിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം.

 

sushma-swaraj

2014 ജൂണ്‍ 11 ന് കാണാതായ ഗോബീന്ദര്‍ സിംഗിനെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നത്. കാണാതായ സിംഗിനെ കണ്ടെത്തുന്നതിനും വിവരം ലഭിക്കുന്നതിനുമായി ഇദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ നിരന്തരം വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. ഇറാഖ് സന്ദര്‍ശനത്തിന് ശേഷം വികെ സിംഗിന് ലഭിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കളുടെ യോഗം ദില്ലിയില്‍ വിളിച്ചുചേര്‍ത്തത്.

English summary
External Affairs Minister Sushma Swaraj today said 39 Indians kidnapped by the terrorist group ISIS in Iraq in 2014 have been jailed in Badush, a village in northern Iraq where fighting is still going on.
Please Wait while comments are loading...