കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കി ലൈംഗിക വീഡിയോ; ജനറല്‍ സെക്രട്ടറി രാജിവച്ചു, 15 നേതാക്കളുടെത് വേറെ

Google Oneindia Malayalam News

ചെന്നൈ: ബിജെപിക്ക് തലവേദനയായി നേതാക്കളുടെ ലൈംഗിക വീഡിയോ ചാറ്റ് വിവാദം. സംസ്ഥാനത്തെ നേതാവിന്റെ വീഡിയോ പുറത്ത് വന്നതോടെ മറുപടി പറയാനാകാതെ നേതൃത്വം. സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം തേടാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിയെങ്കിലും ഫോണില്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വീഡിയോ പുറത്ത് വന്നതോടെ തമിഴ്‌നാട് ബിജെപിയുടെ ജനറല്‍ സെക്രട്ടറി കെടി രാഘവന്‍ രാജിവച്ചു.

ബിജെപി പ്രവര്‍ത്തകയുമായുള്ള വീഡിയോയാണ് പുറത്തുവന്നതത്രെ. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ തന്നെയാണ് വീഡിയോ ഇന്ന് രാവിലെ യു ട്യൂബില്‍ അപ്ലോഡ് ചെയ്തത്. 15 മറ്റ് നേതാക്കളുടെ വീഡിയോകള്‍ കൂടി കൈവശമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഇന്ത്യയുടെ കോടികള്‍ അഫ്ഗാനില്‍; താലിബാന്‍ ഇരിക്കുന്നത് അതിന് മുകളില്‍... എങ്ങനെ തിരിച്ചുപിടിക്കുംഇന്ത്യയുടെ കോടികള്‍ അഫ്ഗാനില്‍; താലിബാന്‍ ഇരിക്കുന്നത് അതിന് മുകളില്‍... എങ്ങനെ തിരിച്ചുപിടിക്കും

1

തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി സംസ്ഥാന നേതാവ് കെടി രാഘവന്റെ വീഡിയോ പുറത്തുവന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായ യൂ ട്യൂബര്‍ മഥന്‍ രവി ചന്ദ്രനാണ് വീഡിയോ പുറത്തുവിട്ടത്. ഇദ്ദേഹം ഇന്ന് രാവിലെ യു ട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യുകയായിരുന്നു.

2

ബിജെപി പ്രവര്‍ത്തകയുമായിട്ടുള്ള വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോ കോള്‍ റെക്കോഡ് ചെയ്ത് യു ട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. രാഘവന്‍ രാജിവയ്ക്കണമെന്നും ആവശ്യം ശക്തമായി. ഒടുവില്‍ രാജിവയ്ക്കാന്‍ കെടി രാഘവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

3

തമിഴ്‌നാട്ടിലെ മറ്റ് 15 ബിജെപി നേതാക്കളുടെ ഇത്തരം വീഡിയോകള്‍ തന്റെ കൈവശമുണ്ടെന്ന് മഥന്‍ രവിചന്ദ്രന്‍ പറഞ്ഞു. ഇതോടെ നേതൃത്വം കൂടുതല്‍ വെട്ടിലായി. വീഡിയോ പുറത്തുവന്നതോടെ കെടി രാഘവന്‍ രാജിവച്ചെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

4

കെടി രാഘവന്റെ വീഡിയോ പുറത്ത് വരുമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. വീഡിയോ ലഭിച്ച വേളയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ സമീപിച്ചിരുന്നുവെന്ന് രവിചന്ദ്രന്‍ പറഞ്ഞു. വീഡിയോ പുറത്തുവിടാനാണ് അണ്ണാമലൈ ആവശ്യപ്പെട്ടതെന്ന് രവി ചന്ദ്രന്‍ പറയുന്നു. എന്നാല്‍ അണ്ണാമലൈ പ്രതികരിച്ചിട്ടില്ല.

5

പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടിയാണ് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വീഡിയോ പുറത്തുവിടാന്‍ നിര്‍ദേശിച്ചതെന്ന് രവി ചന്ദ്രന്‍ പറയുന്നു. അതേസമയം, വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം കെടി രാഘവന്‍ രാജി പ്രഖ്യാപിച്ചു. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ ടാക്റ്റിക്കല്‍ മൂവ്; ഇത് കൈവിട്ട കളി, രാഷ്ട്രീയം മാറ്റിവച്ച് പരീക്ഷണം, 2 പരിഗണന മാത്രംകോണ്‍ഗ്രസിന്റെ ടാക്റ്റിക്കല്‍ മൂവ്; ഇത് കൈവിട്ട കളി, രാഷ്ട്രീയം മാറ്റിവച്ച് പരീക്ഷണം, 2 പരിഗണന മാത്രം

6

കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എന്നെ എല്ലാവര്‍ക്കും അറിയാം. രഹസ്യമായി ഒന്നും തനിക്കില്ല. യാതൊരു ലാഭവും പ്രതീക്ഷിക്കാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇന്ന് രാവിലെ മുതല്‍ വീഡിയോ പ്രചരിക്കുന്നതായി അറിഞ്ഞു. തന്നെയും പാര്‍ട്ടിയെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വിഡിയോ എന്നും കെടി രാഘവന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

7

വീഡിയോ പുറത്ത് വന്നു എന്നറിഞ്ഞപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുമായി സംസാരിച്ചുവെന്നും രാജിവയ്ക്കുകയാണെന്ന് അറിയിച്ചുവെന്നും രാഘവന്‍ പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കുന്നു. നിയമപരമായി നേരിടും. സത്യം പുറത്തുവരുമെന്നും രാഘവന്‍ പറഞ്ഞു. രാഘവന് ഉചിതമായ ശിക്ഷ നല്‍കണമെന്ന് ഹിന്ദു മക്കള്‍ കക്ഷി ആവശ്യപ്പെട്ടു.

8

അതേസമയം, ശക്തമായ പ്രതികരണവുമായി ബിജെപി വനിതാ നേതാവ് ഗായത്രി രഘുരാം രംഗത്തുവന്നു. വീഡിയോ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ശരിക്കും ഞെട്ടിപ്പോയി എന്നും അവര്‍ പ്രതികരിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഇവിടെ നിന്ന് അവര്‍ രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയില്‍ ശിക്ഷിക്കപ്പെടുമെന്നും ഗായത്രി പ്രതികരിച്ചു.

Recommended Video

cmsvideo
സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

English summary
Tamil Nadu BJP General Secretary KT Raghavan resigned after Release a Video with Party Woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X