കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ചെയ്യുന്നതെങ്കില്‍ ഞാന്‍ ഏകാധിപതിയാകും; മുന്നറിയിപ്പുമായി സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: തന്നെ ഏകാധിപതിയായ ഭരണാധികാരിയാക്കാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. തന്റെ ഭരണത്തില്‍ ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വര്‍ധിച്ചാല്‍ നടപടിയെടുക്കുന്നതിന് വേണ്ടി 'ഏകാധിപതി'യായി മാറും എന്നാണ് എം കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാമക്കലില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിയമത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്നും നിയമം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു. ഞാന്‍ വളരെ ജനാധിപത്യപരമായി മാറി എന്ന് എന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആര്‍ക്കും എന്തും ചെയ്യാമെന്നതല്ല ജനാധിപത്യം, എം കെ സ്റ്റാലിന്‍ പറഞ്ഞു.

stalin

താന്‍ ആ വഴിക്ക് തിരിഞ്ഞിട്ടില്ല എന്നും എന്നാല്‍ അച്ചടക്കമില്ലായ്മയും ദുഷ്‌ചെയ്തികളും വര്‍ധിച്ചാല്‍ താന്‍ ഒരു ഏകാധിപതിയായി മാറുകയും നടപടിയെടുക്കുകയും ചെയ്യും എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇത് തദ്ദേശ സ്ഥാപന പ്രതിനിധികളോട് മാത്രമായിട്ട് പറയുന്നതല്ല എന്നും എല്ലാവരോടും ആയിട്ടാണ് പറയുന്നത് എന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

അതേസമയം തങ്ങളുടെ ചുമതലകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിട്ടുകൊടുക്കരുത് എന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ വനിതാ പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ, ഡിഎംകെ നേതാവ് എ രാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും 'സംസ്ഥാന സ്വയംഭരണം' നല്‍കണമെന്നും സ്വതന്ത്ര രാജ്യം തേടാന്‍ അവരെ പ്രേരിപ്പിക്കരുത് എന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു

ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണായ തന്തൈ പെരിയാര്‍ സ്വതന്ത്ര തമിഴ്നാടിന് വേണ്ടിയാണ് നിലകൊണ്ടതെങ്കിലും ഡി എം കെ അതില്‍ നിന്ന് പിന്മാറിയെന്ന് നഗര തദ്ദേശ സ്ഥാപന പ്രതിനിധികളുടെ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് രാജ പറഞ്ഞു. പാര്‍ട്ടി, പെരിയാറിനെ അംഗീകരിച്ചെങ്കിലും, അഖണ്ഡതയെയും ജനാധിപത്യത്തെയും പിന്തുണച്ചു. ഇന്ത്യ നീണാള്‍ വാഴട്ടെ എന്നും പാര്‍ട്ടി ആ ലൈനിലാണ് ഉറച്ച് നില്‍ക്കുന്നത് എന്നുമാണ് എം കെ സ്റ്റാലിന്‍ പറയുന്നത്.

Recommended Video

cmsvideo
കടല്‍ കാണാന്‍ പെര്‍ഫക്ട് വഴി ഒരുക്കി സ്റ്റാലിന്‍, ദൃശ്യങ്ങള്‍ | Oneindia Malayalam

English summary
Tamil Nadu CM MK Stalin warns against trying to make him a dictatorial ruler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X