ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെന്നൈ: അണ്ണാഡിഎംകെ നേതാവ് വികെ ശശികലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന . 33 കേന്ദ്രത്തിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. ഇതിൽ 21 എണ്ണം ചെന്നൈയിലും 12 ബാക്കി സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിലാണ്. എഎൻഐ യാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ഹാഫീസ് സയീദ് ഭീകരനല്ല, ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് യുഎന്നിന് കത്ത്; കത്തിന് പിന്നിൽ...

  സ്പെക്ട്രം മാൾ ഉടമ, പട്ടേൽ ഗ്രൂപ്പ്, മിലാൻ ഗ്രൂപ്പ്, ഗംഗ ഫൗണ്ടേഷസ്‍സ് എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നുണ്ട്. ശശികലയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. അതിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.

  ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്ക; ഇനി ഭീഷണി വിലപോകില്ല, കാരണം...

  187 ഇടങ്ങളിൽ റെയ്ഡ്

  187 ഇടങ്ങളിൽ റെയ്ഡ്

  അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്കും കുടുംബാംഗങ്ങൾക്കും നേരെ നേരത്തെയും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു . കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന റെയ്ഡ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 187 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു റെയ്ഡിൽ 1430 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഏഴ് കോടി രൂപയും അഞ്ച് കോടിയുടെ സ്വർണവും അന്വേഷണ സംഘം പിടിച്ചെടുത്തു.

  റെയ്ഡ് തുടങ്ങിയത് ജയ ടിവിയിൽ

  റെയ്ഡ് തുടങ്ങിയത് ജയ ടിവിയിൽ

  ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത് ശശികലയുടെ കൈവശമുള്ള ജയ ടിവിയിൽ നിന്നാണ്. നവംബർ 2 ന് ജയടിവിയുടെ ആസഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നത്. കൂടാതെ എംജി ആർ സ്ഥാപിച്ച ദിനപത്രമായ നമധുവിന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് ശശികലയുടെ മരുമകൻ വിവേക് ജയരാമൻ ജയ ടിവിയുടെ സിഇഒ.

  കോളേജ് ഹോസ്റ്റലിൽ നിന്ന് സ്വർണ്ണം

  കോളേജ് ഹോസ്റ്റലിൽ നിന്ന് സ്വർണ്ണം

  ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ശശികലയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള മന്നാർഗുഡിയിലെ സുന്ദരകോട്ടയിലുള്ള വനിത കോളേജ് ഹോസ്റ്റലിൽ നിന്ന് വജ്രാങ്ങളും സ്വിസ് വാച്ചുകളും കണ്ടെടുത്തിരുന്നു. ഹോസ്റ്റലിലെ അടച്ചിട്ടിരുന്ന മുറിയിൽ നിന്നാണ് വസ്തുക്കൾ കണ്ടെടുത്തത്. പരിശോധനക്കായി കോളേജിലെത്തിയ ഉദ്യോഗസ്ഥരെ കുറച്ചു പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് പരിശോധന ആരംഭിച്ചത്.

  കോളേജ് ഹോസ്റ്റലിൽ നിന്ന് സ്വർണ്ണം

  കോളേജ് ഹോസ്റ്റലിൽ നിന്ന് സ്വർണ്ണം

  ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ശശികലയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള മന്നാർഗുഡിയിലെ സുന്ദരകോട്ടയിലുള്ള വനിത കോളേജ് ഹോസ്റ്റലിൽ നിന്ന് വജ്രാങ്ങളും സ്വിസ് വാച്ചുകളും കണ്ടെടുത്തിരുന്നു. ഹോസ്റ്റലിലെ അടച്ചിട്ടിരുന്ന മുറിയിൽ നിന്നാണ് വസ്തുക്കൾ കണ്ടെടുത്തത്. പരിശോധനക്കായി കോളേജിലെത്തിയ ഉദ്യോഗസ്ഥരെ കുറച്ചു പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് പരിശോധന ആരംഭിച്ചത്.

  വേദനിലയത്തിൽ റെയ്ഡ്

  വേദനിലയത്തിൽ റെയ്ഡ്

  അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാത്രി ആരംഭിച്ച റെയ്ഡ് പുലർച്ചെവരെ റെയ്ഡ് തുടർന്നിരുന്നു. വേദനിലയത്തിൽ നിന്ന് പെൻഡ്രൈവും ലാപ് ടോപ്പും പിടിച്ചെടുത്തിരുന്നു. വേദനിലയത്തിലെ മൂന്ന് മുറികളിൽ മാത്രമാണ് റെയ്ഡ് നടന്നത്. ഇതിൽ രണ്ടെണ്ണം ശശികലയുടേതും മറ്റൊന്ന് അമ്മയുടെ പോഴ്സണൽ സെക്രട്ടറി പൂങ്കണ്ട്രന്റെയുമാണ്.

  കേന്ദ്രത്തിന് നേരെ വിമർശനം

  കേന്ദ്രത്തിന് നേരെ വിമർശനം

  നേരത്തെ നടന്ന ആദായനികുതി റെയ്ഡിനെതിരെ ശശികലയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ
  തങ്ങളുടെ കുടുംബം തകർക്കാൻ ശ്രമിക്കുകയാണെന്നു അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ ആരോപിച്ചിരുന്നു. ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സന്ദർശിച്ചിരുന്നില്ലെന്നും ടിടിവി കൂട്ടിച്ചേർത്തു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഞങ്ങളെ വേദനിപ്പിച്ചെന്ന് ജയ ടിവി മാനേജിങ് എഡിറ്ററും ശശികലയുടെ ബന്ധുവുമായ വിവേക് വിവേക് ജയരാമന്‍ പറഞ്ഞു.

  English summary
  Income Tax officials on Tuesday carried out raids at 33 locations in Tamil Nadu, 21 of which were in its capital Chennai and 12 other across the state, new agency ANI reported. The premises raided on Tuesday included that of Spectrum Mall’s owner, Patel group, MARG group, Milan group and Ganga foundations group.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more