അന്യജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനേയും അമ്മയേയും ഗൃഹനാഥൻ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തിൽ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.
ദണ്ഡപാണിയുടെ മകനായ സുഭാഷ് മറ്റൊരു ജാതിയിൽപ്പെട്ട അനുഷയെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഏറ്റവും പിന്നാക്ക വിഭാഗത്തിലെ (എംബിസി) സമുദായത്തിൽപ്പെട്ട ആളാണ് പ്രതി ദണ്ഡപാണി. തിരുപ്പൂരിലെ ഗാർമെന്റ് യൂണിറ്റിലെ ജീവനക്കാരനായ മകൻ സുഭാഷിന് (25) പട്ടികജാതി വിഭാഗത്തിൽപ്പെട്ട അനുഷ എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. ദണ്ഡപാണിയുടെ എതിർപ്പ് അവഗണിച്ച് ആഴ്ചകൾക്ക് മുമ്പ് സുഭാഷ് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.

വെള്ളിയാഴ്ച, വിവാഹത്തിന് ശേഷം ദമ്പതികൾ ആദ്യമായി സ്വന്തം ഗ്രാമം സന്ദർശിച്ച് മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസം. രാത്രി ഇവർ ഉറക്കത്തിലായിരുന്നപ്പോഴാണ് ദണ്ഡപാണി വീട്ടിൽ അതിക്രമിച്ച് കയറി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുഭാഷും ദണ്ഡപാണിയുടെയും അമ്മ കണ്ണമ്മ (65) യും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ദണ്ഡപാണിയും മകൻ സുഭാഷും തിരുപ്പൂരിലെ ബനിയൻ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാൽ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ, അച്ഛന്റെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. തുടർന്ന് സുഭാഷും അനുഷയും വീട്ടിൽനിന്ന് മാറിതാമസിച്ചു.
കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയായ കണ്ണമാളിനെ സന്ദർശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ ദണ്ഡപാണി, കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. ചോരയിൽ കുളിച്ചുകിടന്ന മൂവരെയും പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവൻ രക്ഷിക്കാനായില്ല.
ഒരുമാസത്തിനിടെ കൃഷ്ണഗിരിയിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിയത്. മൂന്നാഴ്ച മുൻപ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26-കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കിട്ടാംപെട്ടി സ്വദേശിയായ ജഗനെയാണ് ഭാര്യാപിതാവ് ഉൾപ്പെട്ട സംഘം പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. മാർച്ച് 21-ന് കൃഷ്ണഗിരി കെ.ആർ.പി ഡാമിന് സമീപം ദേശീയപാതയിലായിരുന്നു ദാരുണസംഭവം.
Hair Care: വേനൽക്കാലത്ത് മുടികൊഴിയാതെ സംരക്ഷിക്കാൻ ചെയ്യാം ഇക്കാര്യം
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്‌നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications