കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധികള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരുകള്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നു: സുപ്രീം കോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: വിധികള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരുകള്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ദൗര്‍ഭാഗ്യകരം ആണെന്ന് സുപ്രീം കോടതി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ആാരോപിച്ച് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് സര്‍ക്കാരും ആക്ടിവിസ്റ്റും നല്‍കിയ രണ്ട് വ്യത്യസ്ത അപ്പീലുകള്‍ പരിഗണിക്കുന്നതിന് ഇടെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

കേസില്‍ ജുഡീഷ്യറിക്കെതിരെ ഉന്നയിക്കപ്പെട്ട ചില ആരോപണങ്ങളില്‍ ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് നിരാശ രേഖപ്പെടുത്തി. നിങ്ങള്‍ എന്ത് പോരാട്ടം നടത്തിയാലും കുഴപ്പമില്ല. എന്നാല്‍ കോടതികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ കോടതിയിലും ഞാന്‍ ഇത് കാണുന്നു, ഇത് ഒരു പുതിയ പ്രവണതയാണ്,' ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിരീക്ഷിച്ചു.

supreme court

എന്നാല്‍ താന്‍ 'ആ വിഷയത്തില്‍' ഒട്ടും സമ്മര്‍ദ്ദം ചെലുത്തുന്നില്ല എന്ന് രണ്ട് അപ്പീലുകളില്‍ ഒന്നില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു. നേരത്തെ സ്വകാര്യ കക്ഷികള്‍ മാത്രമായിരുന്നു ജഡ്ജിമാര്‍ക്കെതിരെ ഇത് ചെയ്തിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഇത് ദിവസവും കാണാറുണ്ട്. നിങ്ങളൊരു മുതിര്‍ന്ന അഭിഭാഷകനാണ്, ഞങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഇത് കണ്ടു.

ഇത് ഒരു പുതിയ പ്രവണതയാണ്. സര്‍ക്കാര്‍, ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങി. നിര്‍ഭാഗ്യകരമാണ്, ''ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയ ബെഞ്ച് വാദം കേള്‍ക്കുന്നത് ഏപ്രില്‍ 18 ലേക്ക് മാറ്റിയിരിക്കുകയാണ്.

ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു ഞാനും ആദ്യം വിചാരിച്ചത്, പക്ഷെ!; വെളിപ്പെടുത്തലുമായി സായ് ശങ്കര്‍ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു ഞാനും ആദ്യം വിചാരിച്ചത്, പക്ഷെ!; വെളിപ്പെടുത്തലുമായി സായ് ശങ്കര്‍

മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമന്‍ സിങ്ങിനും ഭാര്യയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കിയ ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.

അനധികൃത സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ ഉച്ചിത് ശര്‍മ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഫെബ്രുവരി 25 നാണ് സംസ്ഥാന പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ദമ്പതികള്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്.

English summary
tendency of governments to defame judges is unfortunate if they don't like verdicts Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X