കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനേ... ആ ചെറ്യേ സ്പാനറിങ്ങെടുത്തേ... സച്ചിന്‍ കാറുണ്ടാക്കുന്നു, വീഡിയോ കാണാം

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: വളയിട്ട കൈകള്‍ വളയം പിടിയ്ക്കുമ്പോള്‍ എന്നൊക്കെ പറയുമ്പോള്‍ തോന്നുന്നത് പോലെ ആയിരിയ്ക്കും, ബാറ്റ് പിടിച്ച കൈകള്‍ സ്പാനര്‍ പിടിക്കുമ്പോള്‍ എന്ന് പറയുമ്പോള്‍ തോന്നുക. സംഭവം സത്യമാണ് കെട്ടോ.

24 വര്‍ഷം ഇന്ത്യക്ക് വേണ്ടി ബാറ്റേന്തിയ ആ ' ദൈവം' ഉണ്ടല്ലോ... ക്രിക്കറ്റിന്റെ ദൈവം! ഏതേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ! കയ്യില്‍ ഒരു സ്പാനറുമായി കാറിന്റെ നട്ടും ബോള്‍ട്ടുമൊക്കെ മുറുക്കാനിറങ്ങിയാല്‍ എങ്ങനെയിരിയ്ക്കും.

അങ്ങനെ സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരു കാറുണ്ടാക്കി. വെറും കാറല്ല, ബിഎംഡബ്ല്യൂ 5 സീരീസ്. സച്ചിന്‍ മെക്കാനിക്കായതിന്റെ വിശേഷങ്ങള്‍ കാണാം.

സച്ചിന്‍ കാറുണ്ടാക്കുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാറുണ്ടാക്കുന്നതിന്റെ വീഡിയോ ഇതാ...

ബിഎംഡബ്ല്യൂ

ബിഎംഡബ്ല്യൂ

വെറുകാറല്ല, ബിഎം ഡബ്ല്യൂ 5 സീരീസിന്റെ നിര്‍മാണത്തിലാണ് സച്ചിന്‍ പങ്കാളിയായത്.

മേയ്ക്ക് ഇന്‍ ഇന്ത്യ

മേയ്ക്ക് ഇന്‍ ഇന്ത്യ

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബിഎംഡബ്ല്യൂ 5 സീരിന്റെ നിര്‍മാണം ആണ് സംഭവം. അമ്പത് ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്.

എത്ര ഭാഗങ്ങള്‍

എത്ര ഭാഗങ്ങള്‍

ഒരു കാറിന് എത്ര ഭാഗങ്ങളുണ്ട്... അറിയില്ല കെട്ടോ. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിയ്ക്കുന്ന ഈ ആഡംബര കാറിന്റെ 2,800 ഭാഗങ്ങളാണ് തദ്ദേശീയമായി നിര്‍മിച്ചത്.

മറക്കാനാകാത്ത അനുഭവം

മറക്കാനാകാത്ത അനുഭവം

ഒരു വാഹനപ്രേമിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. പല തരത്തിലുള്ള കാറുകള്‍ ഓടിച്ചിട്ടുണ്ടെങ്കിലും കാര്‍ നിര്‍മാണത്തില്‍ പങ്കാളിയായത് മറക്കാനാകാത്ത അനുഭവമാണെന്നാണ് സച്ചിന്‍ പറഞ്ഞത്.

English summary
Indian cricket icon Sachin Tendulkar's hands that sported a cricket bat for 24 years for India wielded a spanner on Thursday tightening the nuts and bolts of a BMW engine at a car plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X