ജമ്മു-കശ്മീരിലെ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം; നാലു ജവന്മാർക്ക് വീരമൃത്യു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സൈന്യക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു. മൂന്നു സൈനികർക്കു പരുക്കേറ്റു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. രണ്ടു ഭീകരർ സൈന്യത്ത പിടിയിലായെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പുലർച്ചെ രണ്ടു മണിക്കാണ് ക്യാമ്പിനു നേരെ ആക്രമ‌ണം നടന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ക്യാമ്പിനു നേരെ ഗ്രാനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

12 മണിക്കു മുൻപ് ആഘോഷങ്ങൾ അവസാനിപ്പിക്കണം; കാരണം ലഹരി.., പുതുവത്സരാഘോഷത്തിനെതിരെ ഹിന്ദു സംഘടനകള്‍

കൂടാതെ മറ്റ് സൈനിക ക്യാമ്പുകളിലും സമീപത്തും ഭീകരാക്രമണങ്ങൾക്ക് ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

jk

2017 ഓഗസ്റ്റിൽ പുൽവാമയിലെ സിആർപിഎഫിന്റെ സൈനിക ക്യാമ്പിനു നേരെ സമാനമായ ഭീകരാക്രമണമുണ്ടായിരുന്നു. അന്ന് 8 ജവാന്മാർ വീരമൃത്യൂ വരിച്ചിരുന്നു. 12 മണിക്കൂറോളം നീണ്ടു നിന്ന ആക്രമണത്തിനൊടുവിൽ 3 ഭീകരരെ സൈന്യം വകവരുത്തുകയും ചെയ്തിരുന്നു. കൂടാതെ പുൽവാമയിലെ സൈനിക ക്യാമ്പിൽ ഭീകരാക്രമണം ഉണ്ടായ രണ്ടു മാസങ്ങൾക്ക് ശേഷം ശ്രീനഗറിലെ ബിഎസ്എഫ് സൈനിക ക്യാമ്പിലേയ്ക്ക് ആയുധവുമായ പോയ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. 10 മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
n a pre-dwan attack, at least two heavily-armed terrorists stormed a Central Reserve Police Force or CRPF training centre in Jammu and Kashmir's Pulwama, injuring 3 personnel, a senior official said

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്