കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ശ്രീനഗറില്‍ സെയില്‍സ്മാനെ വെടിവെച്ച് കൊന്നു
ശ്രീനഗര്‍: കശ്മീര്‍ വീണ്ടും രക്തക്കലുഷിതമാകുന്നു. 24 മണിക്കൂറിനിടെ ഒരു സാധാരണക്കാരന്‍ കൂടി ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. സെയില്‍സ്മാനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ശ്രീനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 24 മണിക്കൂറിനിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഇത്. മുഹമ്മദ് ഇബ്രാഹിം ഖാന്‍ എന്ന ശ്രീനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ബന്ധിപോരയിലാണ് താമസം. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കശ്മീര്‍ അതിജാഗ്രതയിലാണ്. കൂടുതല്‍ ആക്രമണം ഉണ്ടാവുമെന്ന് പോലീസും സൈന്യവും ഭയപ്പെടുന്നുണ്ട്.

കൊല്ലപ്പെട്ടയാള്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ആക്രമണ്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. ഇവിടേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. വയറിന്റെ ഭാഗത്താണ് വെടിയേറ്റിരുന്നത്. അതേസമയം സംസ്ഥാനം മുഴുവന്‍ ജാഗ്രതയിലാണ്. അടുത്തിടെയായി വര്‍ധിക്കുന്ന ആക്രമണങ്ങളില്‍ കശ്മീരികളും ആശങ്കയിലാണ്.
കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം ഖാന്‍ ഒരു ഡോക്ടറുടെ ഫാര്‍മസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ കശ്മീരി പണ്ഡിറ്റായിരുന്നു. രാത്രി എട്ട് മണിക്ക് ശേഷമാണ് ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതെന്ന് പോലീസ് പറുയന്നു. ബോറി കഡാല്‍ മേഖലയില്‍ ആക്രമണം നടന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. സീനിയര്‍ ഉദ്യോഗസ്ഥര്‍ മേഖലയില്‍ എത്തിയപ്പോഴേക്ക് ഒരാള്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഇതിന് ശേഷം നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഇയാള്‍ ഭീകരരുടെ ആക്രമണമേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. ഭീകരര്‍ക്കായി ഈ മേഖലയാകെ അരിച്ചുപെറുക്കുന്നുണ്ട് പോലീസ്.
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തോളമായി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇതിനിടെ 15 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ പോലീസുകാരനെ കൊലപ്പെടുത്തിയിരുന്നു. തൗസിഫ് അഹമ്മദ് എന്ന പോലീസ് കോണ്‍സ്റ്റബിളായിരുന്നു കൊല്ലപ്പെട്ടത്. ഭീകരര്‍ അന്യസംസ്ഥാന തൊഴിലാളികളെയും കശ്മീരി പണ്ഡിറ്റുകളെയും ന്യൂനപക്ഷങ്ങളെയുമാണ് അധികവും ലക്ഷ്യമിടുന്നത്. വിഘടനവാദികളുമായി ബന്ധമുള്ള 900ത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുവരെ 17 തീവ്രവാദികള്‍ പോലീസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications