കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: കൊവിഡ് വൈറസ് വകഭേദം സംബന്ധിച്ച് ആശങ്കകള്‍ ശക്തമാകുന്നു. അതിനിടെ കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ആശങ്കയുടെ ആവശ്യം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ബ്രിട്ടനില്‍ നിന്നും തിരിച്ചുമുളള വിമാനങ്ങള്‍ക്ക് ഇന്ത്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡിസംബര്‍ 31 വരെയാണ് വിലക്ക്. ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന കൊവിഡ് വകഭേദം ശക്തമായ വ്യാപനശേഷിയുളളതാണ്. ആശങ്ക ഉയരുന്ന പശ്ചാത്തല്തതില്‍ സംസ്ഥാനങ്ങള്‍ കരുതലോടെ ഇരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുകയാണ്.

covid

രാജ്യത്ത് കൊവിഡ് രോഗത്തിന്റെ ഗുരുതരാവസ്ഥ ഉയര്‍ന്നിട്ടില്ല. മാത്രമല്ല മരണനിരക്കും ഉയര്‍ന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തെ കുറിച്ച് ആശങ്കാജനകമായ കണക്കുകള്‍ ആണ് കേന്ദ്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത് കേരളം അടക്കമുളള സംസ്ഥാനങ്ങളിലാണ്. 6 സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ശക്തമായി തന്നെ തുടരുന്നത്.

കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എ്ണ്ണത്തിന്റെ കാര്യത്തിലും കേരളത്തിന് ആശ്വസിക്കാന്‍ വകയില്ല. കൊവിഡ് മരണങ്ങളുടെ കണക്കില്‍ കേരളം മൂന്നാമത് ആണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന് കേരളം കൂടുതല്‍ നടപടികളെടുക്കണം എന്നും കേന്ദ്രം നിര്‍ദേശം നല്‍കി. പഞ്ചാബിനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ യുകെയില്‍ നിന്നും എത്തുന്നവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

English summary
The mutated strain of Covid-19 has not been seen in India so far, Says Health Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X