പണപ്പെരുപ്പം ഏഴ് ശതമാനത്തിലേക്ക്; റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് ഉയര്‍ത്താന്‍ സാധ്യത
ന്യൂദല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ വില സൂചിക (സി പി ഐ) കണക്കാക്കുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.71 ശതമാനത്തില്‍ നിന്ന് ആണ് 7.00 ശതമാനമായി ഉയര്‍ന്നത്. തുടര്‍ച്ചയായ എട്ടാം മാസവും റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത് എന്നാണ് നിഗമനം. ജൂലൈയില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.71 ശതമാനം ആയിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ച 2 ശതമനം മുതല്‍ 6 ശതമാനം വരെ വരുന്നതിന്റെ മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്. ഓഗസ്റ്റില്‍ സിപിഐ 6.90 ശതമാനം ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.
ജൂലൈയില്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) വഴി അളക്കുന്ന ഇന്ത്യയുടെ ഫാക്ടറി ഉല്‍പ്പാദനം 2.4 ശതമാനം വളര്‍ച്ച കൈവരിച്ചു എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ രണ്ട് വ്യത്യസ്ത ഡാറ്റകള്‍ കാണിക്കുന്നു. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷ കാലയളവിലേക്ക് റീട്ടെയില്‍ പണപ്പെരുപ്പം ഇരുവശത്തും 2 ശതമാനം മാര്‍ജിനോടെ 4 ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിച്ചിട്ടുണ്ട്.
കണക്ക് പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 6.75 ശതമാനത്തില്‍ നിന്ന് 2022 ഓഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും പണപ്പെരുപ്പം 7 ശതമാനത്തിലെത്തി. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ കൂടുതല്‍ പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
ഇത് വീണ്ടും സാധാരണ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ ഉയര്‍ന്ന പലിശ നിരക്കാണ് എല്ലാ ബാങ്കുകളും വായ്പകള്‍ക്ക് മുകളില്‍ ഈടാക്കി വരുന്നത്. കഴിഞ്ഞ എം പി സി മീറ്റിങ്ങില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. സെപ്തംബര്‍ 30 നാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത നയ തീരുമാനം.












Click it and Unblock the Notifications