• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്നെ ജയിലിലാക്കിയവരെ നിങ്ങള്‍ ഓര്‍ക്കണം, താടി ഞാന്‍ നീട്ടി വളര്‍ത്തിയത് അതിനാണെന്ന് ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണെന്ന പ്രചാരണത്തെ കാറ്റില്‍പ്പറത്തി ഡികെ ശിവകുമാര്‍. തനിക്കും സിദ്ധരാമയ്യക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കേ പ്രചാരണത്തിന് ശക്തി കൂട്ടിയിരിക്കുകയാണ് ഡികെ. ഡിസംബര്‍ ഒമ്പതിന് ശേഷം കര്‍ണാടക രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

ഡികെയുടെ വരവ് വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുകള്‍ ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇനി ലിംഗായത്ത് വോട്ടുകള്‍ കൂടി എത്തി കഴിഞ്ഞാല്‍ 13 സീറ്റ് വരെ നേടാനാവും. വിവിധ വിഭാഗങ്ങളെ കൂട്ടുപിടിച്ച് ഡികെ നടത്തുന്ന ചര്‍ച്ചകളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിജെപിക്ക് ഡികെയ്‌ക്കെതിരെ ഒന്നും പറയാനാവാത്ത അവസ്ഥയാണ്. പ്രമുഖ വിഭാഗങ്ങളെല്ലാം അദ്ദേഹത്തിന് കീഴില്‍ അണിനിരന്നിരിക്കുകയാണ്.

ഓപ്പറേഷന്‍ ലോട്ടസ് പൊളിയും

ഓപ്പറേഷന്‍ ലോട്ടസ് പൊളിയും

ബിജെപി കൂറുമാറിയ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയത് കാരണം മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടും. ഓരോ മണ്ഡലത്തിലും ബിജെപി നേതാക്കളെ തടഞ്ഞ് നിര്‍ത്തി ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. ഓപ്പറേഷന്‍ ലോട്ടസ് അവരുടെ അന്ത്യം കുറിക്കും. സാമ്പത്തിക മേഖല പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ദേഷ്യം ബിജെപി അനുഭവിച്ചറിയാന്‍ പോവുകയാണ്.

30 കോടി വാഗ്ദാനം ചെയ്തു

30 കോടി വാഗ്ദാനം ചെയ്തു

30 കോടി തനിക്ക് മുന്‍ മന്ത്രി വാഗ്ദാനം ചെയ്തതായി ഒരു എംഎല്‍എ പറയുന്നുണ്ട്. യെഡിയൂരപ്പ പാര്‍ട്ടി യോഗത്തില്‍ തന്നെ എംഎല്‍എമാരെ പണം കൊണ്ട് കൂറുമാറ്റിയതായി നേരത്തെ സമ്മതിച്ചതാണ്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. യെഡിയൂരപ്പ കോണ്‍ഗ്രസിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. അദ്ദേഹം അത് നല്‍കട്ടെ. കോണ്‍ഗ്രസ് ആ കേസിനെ നിയമപരായി തന്നെ നേരിടും. ഉപതിരഞ്ഞെടുപ്പില്‍ അതിനുള്ള മറുപടിയും ജനങ്ങള്‍ നല്‍കുമെന്ന് ശിവകുമാര്‍ പറഞ്ഞു.

ഇത് ജനങ്ങള്‍ കാണണം

ഇത് ജനങ്ങള്‍ കാണണം

എന്നെ ജയിലിലാക്കിയവരെ കുറിച്ച് ജനങ്ങള്‍ എപ്പോഴും മനസ്സില്‍ വെക്കണം. ഈ താടി ഞാന്‍ നീട്ടിവളര്‍ത്തിയത് അതിന് വേണ്ടിയാണ്. എന്നെ കൂടി അത് ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഈ താടി എന്തിന് വേണ്ടിയാണെന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ തീഹാര്‍ ജയിലില്‍ എന്നെ അടച്ചിട്ടവരെ കുറിച്ച്് ഓര്‍ക്കാന്‍ സാധിക്കും. അന്ന് എന്നെ സഹായിച്ചവരെ ഞാന്‍ മറക്കില്ല. എന്നെ ദ്രോഹിച്ചവരെയും മരക്കില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

ജെഡിഎസ് സഖ്യം

ജെഡിഎസ് സഖ്യം

ജെഡിഎസ്സുമായുള്ള സഖ്യത്തിനാണ് ശിവകുമാര്‍ ചുക്കാന്‍ പിടിക്കുന്നത്. ഒന്നാമത്തെ കാര്യം വൊക്കലിഗ വിഭാഗം ജെഡിഎസ്സിന് ചുറ്റും ഉള്ളത് കൊണ്ടാണ്. കോണ്‍ഗ്രസിന്റെ വൊക്കലിഗ വോട്ടുകള്‍ ശിവകുമാറിന് ചുറ്റുമാണ്. അതുകൊണ്ട് ശിവകുമാറിന് ജെഡിഎസ്സുമായി ഇടഞ്ഞ് നില്‍ക്കാനാവില്ല. അതേസമയം ലിംഗായത്ത്, കുറുബ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായി സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിനുണ്ട്. ഈ രണ്ട് കാര്യങ്ങളും മുന്നിലുള്ളത് കൊണ്ട് ബിജെപി പൂര്‍ണമായും പിന്തുണയ്ക്കില്ലെന്ന് ലിംഗായത്തുകളും ്‌വ്യക്തമാക്കുന്നു.

സഹതാപ തരംഗം

സഹതാപ തരംഗം

ശിവകുമാറിനെതിരെ സംസ്ഥാനത്ത് സഹതാപ തരംഗം ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അദ്ദേഹത്തെ തുറന്ന് ആക്രമിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ബിജെപിക്കുള്ളത്. വൊക്കലിഗ വിഭാഗം നേരിട്ടാണ് ശിവകുമാറിനായി പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയാല്‍ മന്ത്രിമാരെ തീരുമാനിക്കുന്നത് വരെ ശിവകുമാറായിരിക്കും. സിദ്ധരാമയ്യ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. കെസി വേണുഗോപാല്‍ ശിവകുമാറുമായി കൂടുതല്‍ അടുക്കുന്നുണ്ട്.

ഈ മേഖല നിര്‍ണായകം

ഈ മേഖല നിര്‍ണായകം

അഞ്ച് സീറ്റുകളിലാണ് ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ബെംഗളൂരു, മൈസൂരുവിലെ രണ്ട് മണ്ഡലങ്ങള്‍ ചിക്കബല്ലാപൂര്‍ എന്നിവിടങ്ങളാണ് ഇത്. വൊക്കലിഗ, കുറുബ, എസ്‌സി, എസ്ടി, മുസ്ലീങ്ങള്‍ എന്നീ വിഭാഗങ്ങള്‍ ഈ മേഖലയിലാണ് കൂടുതല്‍. അതേസമയം ദക്ഷിണ കര്‍ണാടകത്തില്‍ ശിവകുമാറിന്റെ സാന്നിധ്യത്തെ ബിജെപിയും ഭയപ്പെടുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാര്‍ പതിവിന് വിപരീതമായി ബിജെപി വിമതരെ ചോദ്യം ചെയ്യുകയും, ജയിലില്‍ നിന്നിറങ്ങിയ ശിവകുമാറിനെ ഹീറോയായി വാഴ്ത്തുന്നതും ശുഭസൂചനയല്ലെന്ന് യെഡിയൂരപ്പയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

ജെഡിഎസ്സിനെ വിടാതെ കോണ്‍ഗ്രസ്, സഖ്യത്തിന് പച്ചക്കൊടിയുമായി സിദ്ധരാമയ്യ, ഫലം നിര്‍ണായകം

English summary
this beard i grew is a reminder says dk shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X