കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ല: താക്കീതുമായി മോദി

ഹരിയാനയില്‍ ഗുര്‍മീത് സിംഗ് വിഷയത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Google Oneindia Malayalam News

ദില്ലി: വിശ്വാസത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി. 35ാമത് മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആള്‍ദൈവവും ദേരാ സച്ചാ സൗദയുടെ തലവനുമായ ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സിബിഐ കോടതി റാം റഹീം കുറ്റക്കാരനെന്ന് വിധിച്ചതോടെ ഹരിയാനയില്‍ ഗുര്‍മീതിന്‍റെ അനുയായികളാണ് അക്രമം അഴിച്ചുവിട്ടത്.

ദേരാ സച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരും ബിജെപിയും നിലപാട് സ്വീകരിക്കാന്‍ മടിക്കുന്നുവെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ഗുര്‍മീത് സിംഗിനേയോ ദേരാ സച്ചാ സൗദയെയോ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിക്കുകയും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തത്. വിശ്വാസത്തിന്‍റെ പേരില്‍ ക്രമസമാധാന ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രധാനമന്ത്രി മന്‍ ബി ബാത്തില്‍ ചൂണ്ടിക്കാണിച്ചു. രാജ്യം ഉത്സവങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണെന്നും അതിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 മോദിയുടെ വിമര്‍ശം

മോദിയുടെ വിമര്‍ശം

വിശ്വാസത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ത രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മന്‍ കി ബാത്തില്‍ വ്യക്തമാക്കിയത്.

 സുരക്ഷ പിന്‍വലിച്ചു

സുരക്ഷ പിന്‍വലിച്ചു

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ സിംഗിന്‍റെ വിവിഐപി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഹരിയാന ചീഫ് സെക്രട്ടറി ‍ഡിഎസ് ദേശായിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ റോത്തഗ് ജയിലിൽ ഗുര്‍മീതിന് ഏർപ്പെടുത്തിയ പ്രത്യേക ചികിത്സയും പരിഗണനയും എടുത്തു കളഞ്ഞു. രാജ്യത്ത് ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്ന 36 വ്യക്തികളില്‍ ഒരാളായിരുന്നു ഗുര്‍മീത് റാം റഹിം. ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന സിബിഐ കോടതിയുടെ വിധിച്ചതോടെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആള്‍ദൈവത്തിനെതിരെ നപടികള്‍ ആരംഭിച്ചത്.

 അക്രമം വിതച്ച് അനുയായികള്‍

അക്രമം വിതച്ച് അനുയായികള്‍

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ വന്‍ തോതിലുള്ള അക്രമസംഭവങ്ങളാണ് ഹരിയാനയില്‍ ഉണ്ടായത്. അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടങ്ങളിലായി നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

 അറസ്റ്റിനും ചട്ടങ്ങള്‍!!

അറസ്റ്റിനും ചട്ടങ്ങള്‍!!

വെള്ളിയാഴ്ച ഹരിയാന പോലീസിന്റേയും സ്വകാര്യ കമ്മാൻഡോ സംഘത്തിന്റേയും അകമ്പടിയോടെയായിരുന്നു ഗുർമീത് സിബിഐ കോടതിയിൽ എത്തിയത്. കുറ്റക്കാരനാണെന്ന വിധി വന്നതോടെ അറസ്റ്റ് ചെയ്ത് ഹെലികോപ്ടർ മാർഗം വഴി റോഹ്തഗിലെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു

കോടതി വിധി അക്രമത്തിലേയ്ക്ക്

കോടതി വിധി അക്രമത്തിലേയ്ക്ക്

വിവാദ ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെയുള്ള ബലാത്സംഗക്കേസിന്റെ വിധി വെള്ളിയാഴ്ചയായിരുന്നു പ്രസ്താവിച്ചത്. കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പഞ്ച്ഗുളയിലും ഹരിയാനയുടെ വിവിധ ഭാഗങ്ങളുമായി തടിച്ചുകൂടിയ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത്. പ്രക്ഷോഭത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 മരണം മുപ്പത് കടന്നു

മരണം മുപ്പത് കടന്നു


സിബിഐ കോടതി ബലാത്സംഗക്കേസിലെ വിധി പ്രഖ്യാപിച്ച പഞ്ച്ഗുളയില്‍ 30 പേരും സിര്‍സയില്‍ ആറ് പേരുമാണ് കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പോലീസിന് പുറമേ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെങ്കിലും അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പുറത്തറിഞ്ഞത് ഊമക്കത്തില്‍

പുറത്തറിഞ്ഞത് ഊമക്കത്തില്‍

2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പഞ്ചാബ് & ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

സുരക്ഷാ മുന്നൊരുക്കങ്ങള്‍

സുരക്ഷാ മുന്നൊരുക്കങ്ങള്‍

ആഗസ്റ്റ് 25ന് കേസില്‍ വിധി പറയാനിരിക്കെ വ്യാഴാഴ്ച തന്നെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ 72 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത നിയന്ത്രണത്തിന് പുറമേ 33ഓളം തീവണ്ടികളാണ് തിങ്കളാഴ്ച വൈകിട്ട് വരെ റദ്ദാക്കിയിട്ടുള്ളത്. ബസ് ഗതാഗതം നിര്‍ത്തിവെച്ചതിന് പുറമേ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചഗുള, സിര്‍സ, ഹിസാര്‍ മേഖലകളിലും കനത്ത സൈനിക സാന്നിധ്യമാണുള്ളത്.

 പ്രധാനമന്ത്രി ആരുടേത്

പ്രധാനമന്ത്രി ആരുടേത്

പ്രധാനമന്ത്രി ബിജെപിയുടെ മാത്രമല്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി അക്രമസംഭവങ്ങളില്‍ കേന്ദ്രം ഇടപെടാന്‍ വൈകിയതിനെയും വിമര്‍ശിച്ചിരുന്നു. രാജ്യം മുഴുവന്‍ അക്രമങ്ങള്‍ ഉണ്ടായ ശേഷം മാത്രമാണ് കേന്ദ്രം സര്‍ക്കാര്‍ ഇടപെട്ടതെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

 ഖട്ടറിന് പച്ചക്കൊടി കാട്ടിയത്!!

ഖട്ടറിന് പച്ചക്കൊടി കാട്ടിയത്!!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ഹരിയാനയില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും ക്രമസമാധാന നില തകാരാറിലാവുകയും ചെയ്തതോടെ ഹരിയാന മുഖ്യമന്ത്രിയെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നടത്തിയത് വോട്ട് ബാങ്ക് പ്രീണനത്തിനുള്ള രാഷ്ട്രീയ കീഴടങ്ങലാണെന്നും കോടതി വിമര്‍ശിച്ചു.

 നടപടി ഉടന്‍

നടപടി ഉടന്‍

വിശ്വാസം, മതം, രാഷ്ട്രീയം എന്നിവയുടെ പേരിലുള്ള ഒരു സംഘര്‍ഷങ്ങളും അംഗീകരിക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നുമാണ് മോദി വ്യക്തമാക്കിയത്. വ്യക്തി, രാഷ്ട്രീയ പ്രത്യയശാസ്ത്രം, പാരമ്പര്യം, വിശ്വാസം എന്നിവയുടെ പേരില്‍ കലാപം സൃഷ്ടിക്കുന്നലരെയും നിയമം കയ്യിലെടുക്കുന്നവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.

English summary
In an apparent reference to the violence by Dera Sacha Sauda chief Gurmeet Ram Rahim Singh's supporters in Haryana and Punjab, Prime Minister Narendra Modi on Sunday said no one has the right to violate law and order in the name of faith.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X