Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരാത് സിംഗ് വീഴും, 2 മാസം മാത്രം, ഉത്തരാഖണ്ഡില്‍ പിഴച്ച് ബിജെപി, ഗംഗോത്രി പിടിക്കാന്‍ കോണ്‍ഗ്രസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കടുത്ത ഭരണവിരുദ്ധ വികാരം ബിജെപി നേരിടുന്നുണ്ട്. പക്ഷേ അതിലേറെ കുരുക്കിലാണ് അവര്‍ വീണിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കസേര വരെ തെറിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. ഇത്രയേറെ ആശങ്കകള്‍ക്കിടയില്‍ തിരാത് സിംഗ് റാവത്തിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് നേതൃത്വം. അമിത് ഷായും ജെപി നദ്ദയും സര്‍ക്കാരിനെ രക്ഷിക്കാന്‍ തലപുകഞ്ഞ് ആലോചിക്കുകയാണ്. അപ്രതീക്ഷിതമായി കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്ന പിടിവള്ളി കൂടിയാണിത്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

1

ദില്ലിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചത് ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പിന് സംസ്ഥാന ഒരുങ്ങുന്നത് കൊണ്ടാണ്. ഒരുപക്ഷേ നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ പോലുമുള്ള നീക്കം അമിത് ഷാ നടത്തുന്നുണ്ട്. തിരാത് സിംഗ് ഇതുവരെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ആറ് മാസത്തിനുള്ളില്‍ അദ്ദേഹത്തിന് തിരഞ്ഞെടുക്കപ്പെടണം. നിലവില്‍ അദ്ദേഹം തെഹ്രി ഗര്‍വാളില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ്. സെപ്റ്റംബര്‍ പത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് വിജയിച്ചില്ലെങ്കില്‍ റാവത്ത് പടിയിറങ്ങേണ്ടി വരും.

2

തിരഞ്ഞെടുപ്പ് ഒരു കൊല്ലം മാത്രം ബാക്കി നില്‍ക്കെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ പാടില്ല എന്നാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരാത്തിന്റെ മാറ്റുകയല്ലാതെ മറ്റ് ഓപ്ഷന്‍ ബിജെപിക്കില്ല. ആറ് മാസം കഴിഞ്ഞിട്ടും അധികാരത്തില്‍ ഇരിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സംവിധാനം ഉത്തരാഖണ്ഡിലില്ല. ഉദ്ധവ് താക്കറെ സഭയിലെത്താന്‍ ഉപയോഗിച്ച മാര്‍ഗം അതാണ്. അടുത്ത വര്‍ഷം ആദ്യം ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

3

മുഖ്യമന്ത്രി പുറത്തായാല്‍ ബിജെപിക്ക് മുഖം നഷ്ടമാകും. ത്രിവേന്ദ്ര സിംഗ് റാവത്തിനെ തിരിച്ചുകൊണ്ടുവരാനുമാവില്ല. ത്രിവേന്ദ്ര സിംഗ് സംസ്ഥാനത്തെ തന്നെ ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവാണ്. മൊത്തത്തില്‍ പോപ്പുലറായിട്ടുള്ള ഒരാളെ വെച്ച് ഇനി മുന്നോട്ട് പോകാനില്ല. അങ്ങനെയുള്ള നേതാവുമില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കുക മാത്രമാണ് ബിജെപിക്ക് മുന്നിലുള്ള ഏക ഓപ്ഷന്‍. പക്ഷേ അധികാരം നിലനിര്‍ത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഇടമാണ് ഉത്തരാഖണ്ഡ്.

4

ഗംഗോത്രി, ഹല്‍ദ്വാനി എന്നിങ്ങനെ രണ്ട് സീറ്റാണ് ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞ് കിടക്കുന്നത്. ഇതിലൊന്നാണ് തിരാത്ത് സിംഗിന് മത്സരിക്കാനുള്ളത്. ഗംഗോത്രിയില്‍ നിന്നാണ് തിരാത് മത്സരിക്കുക. അതേസമയം സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സീറ്റാണിത്. ഗംഗോത്രിയില്‍ വിജയിക്കുന്നവര്‍ ഉത്തരാഖണ്ഡില്‍ സര്‍ക്കാരുണ്ടാക്കുമെന്ന വിശ്വാസം തന്നെ സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസും അതിശക്തമാണ് ഇവിടെ. അതുകൊണ്ട് തിരാത്ത് മത്സരിച്ചാലും ജയം ഉറപ്പില്ല. തോല്‍പ്പിക്കാന്‍ ഏറ്റവും കരുത്തരെ തന്നെ കോണ്‍ഗ്രസ് ഇറക്കും.

5

തിരാത് തോറ്റാല്‍ ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ വീഴുന്നതിന്റെ വക്കിലെത്തും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള നീക്കമാണ് അമിത് ഷായ്ക്ക് മുന്നിലുള്ളത്. കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, രാജ്യസഭാ എംപി അനില്‍ ബലുനി എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്. പൊഖ്രിയാലിന് വലിയ സ്വാധീനം ഉത്തരാഖണ്ഡ് ബിജെപിയിലുണ്ട്. ബലുനിക്ക് പരിചയസമ്പത്ത് കുറവാണെങ്കില്‍ എംപിയായ ശേഷം ആക്ടീവാണ് അദ്ദേഹം.

6

സത്പാല്‍ മഹാരാജും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനായി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളെ കണ്ട് ലോബിയിംഗും ആരംഭിച്ചിട്ടുണ്ട്. അസമിലെ ഫോര്‍മുലയാണ് സത്പാലിന്റെ മുന്നിലുണ്ട്. ഇവിടെ ഹിമന്ത ശര്‍മ അധികാരം പിടിച്ചത് പോലെയുള്ളനീക്കമാണ് സത്പാല്‍ മഹാരാജ് നടത്തുന്നത്. അമിത് ഷാ ഈ നീക്കത്തിന് മുന്നില്‍ വഴങ്ങാന്‍ സാധ്യതയുണ്ട്. ആര്‍എസ്എസ് പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

7

അതേസമയം കോണ്‍ഗ്രസ് സുവര്‍ണാവസരമായിട്ടാണ് ഇതിനെ കാണുന്നത്. ഇനി ഭരണഘടനാ കാര്യങ്ങളെ അട്ടിമറിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ അവിടെ ജയിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മലയോര മേഖലയില്‍ അടക്കം കോണ്‍ഗ്രസ് സ്വാധീനം വര്‍ധിപ്പിച്ചിരിക്കുകയാണ്. കുമയൂണില്‍ നിന്നുള്ള സാധ്യതകള്‍ പ്രകാരം കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ അധികാരത്തിലെത്തുമെന്നാണ്. ഗംഗോത്രിയില്‍ ഹരീഷ് റാവത്തിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസിലുണ്ട്. നിര്‍ണായക സമയത്ത് വിഭാഗീയത അവസാനിച്ചതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു.

ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+