കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ വിവാദത്തില്‍ കേന്ദ്ര അന്വേഷണം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ നടപടിക്രമങ്ങള്‍പാലിക്കാതെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിച്ചേക്കും. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തു.

ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം അന്വേഷിക്കണം എന്നാണ് ശുപാര്‍ശ. വനിത ശിശുക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. പണം നല്‍കി കുട്ടികളെ കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുക്കത്തെ മുസ്ലീം ഓര്‍ഫനേജിലേക്കാണ് ഝാര്‍ഖണ്ഡില്‍ നിന്ന് വ്യാപകമായി കുട്ടികളെ കൊണ്ടുവന്നിരുന്നത്. പലര്‍ക്കും യാത്രാ ടിക്കറ്റുകളോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. കുട്ടികളെ തീവണ്ടിയില്‍ കുത്തി നിറച്ചായിരുന്നു കേരളത്തിലെത്തിച്ചത്.

orphanage

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്നാണ് ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അഭിപ്രായം. കേസ് ആദ്യം അന്വേഷിച്ച മനുഷ്യാവകാശ കമ്മീഷന്‍ നോഡല്‍ ഓഫീസര്‍ ഡിഐജി ശ്രീജിത്തും ഇങ്ങനെയാണ് പ്രതികരിച്ചത്. എന്നാല്‍ കേരള സര്‍ക്കാര്‍ മനുഷ്യക്കടത്ത് സാധ്യതയെ തള്ളിക്കളയുകയായിരുന്നു.

കുട്ടികളെ ബാലവേലക്കും, ലൈംഗിക ചൂഷണത്തിലും അവയവക്കച്ചവടത്തിനും വേണ്ടിയാണ് കേരളത്തിലേക്ക് കടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വനിതശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഇതിനെ പിന്തുണച്ചിരുന്നില്ല.

ഏത് തരത്തിലുള്ള അന്വേഷണത്തിനോടും സഹകരിക്കാന്‍ ഝാര്‍ഖണ്ഡ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങിയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍.

English summary
Orphanage Controversy: Woman and Child welfare Ministry seeks Central Agency investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X