• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രൈബ്യൂണല്‍ നിയമ ഭേദഗതിയും നിയമനവും: കേന്ദ്ര സര്‍ക്കാറിന് സൂപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യമെമ്പാടുമുള്ള ട്രൈബ്യൂണലുകളിലേയും അർദ്ധ-ജുഡീഷ്യൽ ബോഡികളിലേയും ഒഴിവുകള്‍ നികത്താത്തതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമര്‍ശനം. "സർക്കാരിന് ഈ കോടതിയോട് ബഹുമാനമില്ലെന്ന് ഞങ്ങൾ കരുതുന്നു" എന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാര്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാഎന്നും അഭിപ്രായപ്പെട്ടു. പുതിയ ട്രൈബ്യൂണല്‍ നിയമം കൊണ്ടുവന്നതിലും സുപ്രീം കോടതി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.

ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിലും കേന്ദ്രസർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യാഷനായ ബഞ്ചിന്റെതായിരുന്നു ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. കേന്ദ്രം ഈ കാലയളവിനുള്ളില്‍ എവിടെയൊക്കെ എത്രയൊക്കെ നിയമനങ്ങള്‍ നടത്തിയെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. നിയമനങ്ങൾ നടത്താൻ ഒരാഴ്ച സമയം അനുവദിച്ച് കോടതി സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വാദം കേള്‍ക്കുന്നതിനായ് സെപ്റ്റംബര്‍ 13 ലേക്ക് കേസ് മാറ്റി.

"ഞങ്ങൾ അസ്വസ്ഥരാണ് ... പക്ഷേ സർക്കാരുമായി ഏറ്റുമുട്ടൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ചീഫ് ജസ്റ്റിസ് പറഞ്ഞു. സർക്കാരും ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനോട് പ്രതികരിച്ചത്. അതേസമയം തന്നെ ഇന്നലെ നിയമ മന്ത്രി കിരൺ റിജിജുവിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സുപ്രീം കോടതി ജഡ്ജിമാരെ സർക്കാർ വേഗത്തിൽ അംഗീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ എന്തുകൊണ്ടാണ് ട്രൈബ്യൂണൽ ഒഴിവുകൾ നികത്താത്തതെന്ന് ചീഫ് ജസ്റ്റിസ് ഊന്നി ചോദിച്ചു.

അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍

"NCLT (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ), NCLAT (നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ) തുടങ്ങിയ നിർണായക ട്രൈബ്യൂണലുകളിലെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തേണ്ടതുണ്ട്. അവ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടിക്കുന്ന പ്രാധാന്യമുള്ള സ്ഥാപനങ്ങലാണ്. സായുധ സേനയിലെയും ഉപഭോക്തൃ ട്രിബ്യൂണലുകളിലെയും ഒഴിവുകൾ കേസുകളുടെ തീർപ്പ് വൈകുന്നതിന് കാരണമാകുന്നുവെന്നും കോടതി പറഞ്ഞു.

രണ്ട് മാസത്തിനുള്ളിൽ നിയമനങ്ങളിൽ തീരുമാനമെടുക്കുമെന്ന് ധനമന്ത്രാലയം പറഞ്ഞതായി തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. "എന്നാൽ രണ്ട് വർഷമായി അവശേഷിക്കുന്ന ഒഴിവുകൾ ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ഇതുവരെ നിയമനം നടത്താത്തത്? നിയമനങ്ങൾ നടത്താതെ നിങ്ങൾ ട്രൈബ്യൂണലുകളെ ദുർബലപ്പെടുത്തുകയാണ്," ജസ്റ്റിസ് എൽ നാഗേശ്വര റാവു പറഞ്ഞു.

തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍

cmsvideo
  How Nipah virus is varies from corona ? | Oneindia Malayalam
  English summary
  tribunal law Amendment and appointment : Supreme Court slams central government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X