Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയുടെ വികസനങ്ങളെ അംഗീകരിച്ചതിന് യോഗി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍, ട്രോളുമായി ടിഎംസി

കൊല്‍ക്കത്ത: യുപി സര്‍ക്കാരിന്റെ വികസന പരസ്യത്തില്‍ വിടാതെ തൃണമൂല്‍ കോണ്‍ഗ്രസ്. മമതാ ബാനര്‍ജിയുടെ വികസന നേട്ടങ്ങളെ ബിജെപി തന്നെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് തൃണമൂല്‍ പരിഹസിച്ചു. നേരത്തെ യുപിയുടെ വികസന മോഡല്‍ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പരസ്യത്തില്‍ കൊല്‍ക്കത്തിയിലെ ഫ്‌ളൈ ഓവര്‍ ഇടംപിടിച്ചിരുന്നു. ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നതാണോ യുപിയുടെ വികസന മോഡലെന്നായിരുന്നു തൃണമൂല്‍ നേരത്തെ പരിഹസിച്ചിരുന്നത്. യോഗി ആദിത്യനാഥിന് കീഴില്‍ യുപിയുടെ മുഖം മാറുന്നുവെന്നായിരുന്നു ഈ പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തില്‍ മമത സര്‍ക്കാര്‍ നിര്‍മിച്ച ഫ്‌ളൈ ഓവര്‍ ഇടംപിടിച്ചത് ബിജെപിക്ക് ദേശീയ തലത്തില്‍ തന്നെ നാണക്കേടായിരുന്നു.

1

പരസ്യത്തിന് അംഗീകാരം നല്‍കിയത് യുപി സര്‍ക്കാര്‍ തന്നെയാണ്. അതുകൊണ്ട് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കേണ്ടതാണെന്ന് ഡെറിക് ഒബ്രയന്‍ പറഞ്ഞു. പരസ്യം പ്രസിദ്ധീകരിച്ച ദിനപത്രത്തിനാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് കൈയ്യൊഴിയാന്‍ യോഗി സര്‍ക്കാരിന് സാധിക്കില്ല. യുപി സര്‍ക്കാര്‍ തെറ്റ് അംഗീകരിക്കട്ടെ. ദിനപത്രത്തോട് പരസ്യത്തില്‍ പിഴവുണ്ടായെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അവരെ സമ്മര്‍ദത്തിലാക്കാന്‍ വേണ്ടിയാണ്. ഇത്രയൊക്കെയാണെങ്കില്‍ യുപി സര്‍ക്കാരിനെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല. അവര്‍ മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിരിക്കുകയാണെന്ന് ഒബ്രയന്‍ പറഞ്ഞു.

ബംഗാളില്‍ ഗ്രാമീണ മേഖലയുടെ വികസനത്തിനായി 2058 കോടിയാണ് മമത സര്‍ക്കാര്‍ ചെലവിട്ടിരിക്കുന്നത്. യുപി സര്‍ക്കാരുമായി താരമത്യം പോലും ഒബ്രയന്‍ നടത്തി. യോഗി സര്‍ക്കാര്‍ 1680 കിലോമീറ്റര്‍ റോഡുകളാണ് യുപിയില്‍ നിര്‍മിച്ചിരിക്കുന്നത്. ബംഗാളില്‍ ഇത് 5000 കിലോമീറ്ററാണെന്നും ഒബ്രയന്‍ അവകാശപ്പെട്ടു. എല്ലാ മേഖലയിലും ബംഗാള്‍ വളരെ മുന്നിലാണ്. ആരോഗ്യ മേഖല പരിഗണിക്കാം. ബംഗാളില്‍ 86000 ആശുപത്രി കിടക്കകളാണ് ഒരുങ്ങിയിട്ടുള്ളത്. യുപിയില്‍ ഇത് ആകെ 56000 ആണ്. രാജ്യത്തെ തന്നെ സുരക്ഷിത നഗരങ്ങളിലൊന്നാണ് കൊല്‍ക്കത്ത. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യ നിരക്കുള്ള സംസ്ഥാനമാണ് അതേസമയം യുപിയെന്നും ഒബ്രയന്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നയാളാണ് യോഗി ആദിത്യനാഥെന്ന് തൃണമൂല്‍ വക്താവ് സമീര്‍ ചക്രവര്‍ത്തി പറഞ്ഞു. തൃണമൂല്‍ ഒറ്റക്കെട്ടായിട്ടാണ് ഈ വിഷയത്തില്‍ ബിജെപിയെ നേരിട്ടത്. എതിരാളികളുടെ സര്‍ക്കാര്‍ എന്ത് നേട്ടമുണ്ടാക്കുന്നുവോ അതെടുത്ത് സ്വന്തം നേട്ടമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. യുപി സര്‍ക്കാര്‍ മനപ്പൂര്‍വം ചെയ്ത കാര്യമാണ് പരസ്യത്തിലെ ഫ്‌ളൈ ഓവര്‍ മാറ്റി നല്‍കിയതെന്ന് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റായ് പറഞ്ഞു. മമത കൊല്‍ക്കത്ത വികസിപ്പിച്ചത് പോലെ ഉത്തര്‍പ്രദേശിനെയും വികസിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് ആ പരസ്യം കൊണ്ട് ഉദ്ദേശിച്ചതെന്നും സുഖേന്ദു പറഞ്ഞു.

മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍

അതേസമയം പരസ്യം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് സംഭവത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. മനപ്പൂര്‍വം സംഭവിച്ചതല്ലെന്നും ഇവര്‍ പറയുന്നു. തെറ്റായ ചിത്രം അറിയാതെ വന്നതാണ്. തെറ്റ് വന്നതില്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നു. എല്ലാ ഡിജിറ്റല്‍ എഡിഷനില്‍ നിന്നും ഈ ചിത്രം മാറ്റിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചു. 2017ന് മുമ്പ് നിക്ഷേപത്തിന് യുപി വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് യുപിയെ കുറിച്ചുള്ള നെഗറ്റീവ് കാഴ്ച്ചപ്പാട് ആകെ മാറി. രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് ഘടനയുള്ള സംസ്ഥാനമായി യുപി മാറിയെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

ബംഗാള്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ഉയര്‍ത്തി കാണിച്ച് തിരഞ്ഞെടുപ്പ് ജയിക്കാനാണ് യോഗിയുടെ ശ്രമമെന്ന് തൃണമൂല്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലാകെ ഈ ചിത്രം കൊല്‍ക്കത്തയിലേതെന്ന് യൂസര്‍മാര്‍ ഉയര്‍ത്തി കാണിച്ചിരുന്നു. യോഗി സര്‍ക്കാരിന് ഇത് നാണക്കേടായി മാറിയിരുന്നു. സര്‍ക്കാരും വിഷയത്തില്‍ മാപ്പുപറഞ്ഞിരുന്നു. ബംഗാളില്‍ മമതയുടെ വികസന മോഡലിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന ബിജെപിക്ക് സ്വന്തം പരസ്യത്തില്‍ തന്നെ അവരുടെ നേട്ടത്തെ പുകഴ്‌ത്തേണ്ടി വന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഭവാനിപൂരില്‍ അടക്കം ഇതായിരിക്കും തൃണമൂലിന്റെ പ്രചാരണം.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+