കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇന്ത്യക്കാരുടെ തലവെട്ടി; മൃതദേഹങ്ങള്‍ വിട്ടുതരില്ല, മദ്യപിച്ചതിന് പിടിയിലായി, പിന്നീട്...

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ഇന്ത്യക്കാരുടെ തലവെട്ടി

ദില്ലി: സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശികളുടെ ശിക്ഷയാണ് നടപ്പാക്കിയത്. ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കില്ലെന്നാണ് വിവരം. റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം നേരത്തെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മദ്യപിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊലപാതകത്തിലും ബന്ധമുണ്ടെന്ന് ചോദ്യം ചെയ്തപ്പോഴാണ് വ്യക്തമായത്. ഇതോടെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. ഹോഷിയാര്‍പൂര്‍ സ്വദേശി സദ്വീന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത്ത് സിങ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. പ്രതികളും കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളായിരുന്നു. മോഷണ മുതല്‍ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....

 ഇന്ത്യക്കാരുടെ വധശിക്ഷ

ഇന്ത്യക്കാരുടെ വധശിക്ഷ

ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് റിയാദിലെ ഇന്ത്യന്‍ എംബസിയെ സൗദി ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ശിക്ഷ നടപ്പാക്കിയ കാര്യം അറിഞ്ഞത്.

 മോഷണ മുതലില്‍ തര്‍ക്കം

മോഷണ മുതലില്‍ തര്‍ക്കം

ഹര്‍ജീത്തും സദ്വീന്ദറും ആരിഫ് ഇമാമുദ്ദീനും തമ്മില്‍ തര്‍ക്കമുണ്ടായതാണ് സംഭവത്തിന്റെ തുടക്കം. മോഷ്ടിച്ച തുക വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ അറസ്റ്റിലായത് മറ്റൊരു വിഷയത്തിലാണ്.

പിടിയിലാത് ഇങ്ങനെ

പിടിയിലാത് ഇങ്ങനെ

മദ്യപിച്ച് തര്‍ക്കമുണ്ടാക്കിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു പിടിയിലായത്. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി. പിന്നീടാണ് കൊലപാതക വിവരം ലഭിച്ചത്.

പ്രതികള്‍ കുറ്റം സമ്മതിച്ചു

പ്രതികള്‍ കുറ്റം സമ്മതിച്ചു

ഇമാമുദ്ദീനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഇക്കാര്യത്തില്‍ വിശദമായ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിന്നീടാണ് ഗുരുതരമായ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.

വിവരം പുറത്തുവന്നത്

വിവരം പുറത്തുവന്നത്

സദ്വീന്ദറുടെ ഭാര്യ സീമ റാണി വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയതോടെയാണ് വധശിക്ഷയുടെ വിവരങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ച വിശദ വിവരം മന്ത്രാലയം കത്ത് വഴി സീമ റാണിയെ അറിയിച്ചു.

അറസ്റ്റ് 2015ല്‍

അറസ്റ്റ് 2015ല്‍

2015 ഡിസംബറിലാണ് സദ്വീന്ദറും ഹര്‍ജീത്തും ഇമാമുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയില്‍ അറസ്റ്റിലായത്. ഇവരെ റിയാദ് ജയിലിലേക്ക് മാറ്റി. കേസിന്റെ വാദം കേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ 2017 മെയ് 31ന് കോടതിയില്‍ എത്തിയിരുന്നു.

കവര്‍ച്ച കേസ് കൂടി

കവര്‍ച്ച കേസ് കൂടി

കേസ് അപ്പീല്‍ കോടതിക്ക് കൈമറി. കവര്‍ച്ച കേസ് കൂടി ചുമത്തിയതോടെയാണ് അപ്പീല്‍ കോടതിക്ക് കൈമാറിയത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സീമ റാണിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഫെബ്രുവരി 28ന്

ഫെബ്രുവരി 28ന്

കോണ്‍സല്‍ ഡയറക്ടര്‍ പ്രകാശ് ചന്ദ്ര ഒപ്പുവച്ച കത്താണ് സീമ റാണിക്ക് അയച്ചത്. വിചാരണ വേളയില്‍ എംബസി ഉദ്യോഗസ്ഥര്‍ പതിവായി പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയതെന്നും കത്തില്‍ വിശദീകരിക്കുന്നു.

 മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ല

മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ല

മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിന് വിദേശകാര്യ മന്ത്രാലയം ശ്രമിച്ചിരുന്നു. എന്നാല്‍ സൗദി നിയമ പ്രകാരം ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കിയവരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ല. എംബസി ഉദ്യോഗസ്ഥര്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും കത്തില്‍ വിശദമാക്കുന്നു.

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ലസൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

English summary
Two Indians in Saudi Arabia executed for murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X