ഉദ്ധവ് താക്കറെ എന്‍ഡിഎയില്‍ മടങ്ങിയെത്തുമോ? ഫലം വന്നാല്‍ കാണാമെന്ന് എംഎല്‍എ
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് എംഎല്‍എ രവി റാണ. എംപിയായ നവനീത് റാണയുടെ ഭര്‍ത്താവ് കൂടിയാണ് രവി റാണ. ഉദ്ധവ് താക്കറെ എന്‍ഡിഎ പാളയത്തില്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യം തകരുമെന്നും രവി റാണ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തും. അതിന് ശേഷം വലിയ മാറ്റങ്ങള്‍ മഹാരാഷ്ട്രയില്‍ സംഭവിക്കുമെന്ന് ഉറപ്പാണെന്നും റാണ വ്യക്തമാക്കി. മോദി അധികാരത്തിലെത്തി പതിനഞ്ച് ദിവസത്തിനുള്ളില്‍ അത് സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി അധികാരത്തില്‍ വന്ന് 15 ദിവസത്തിനുള്ളില്‍ ഉദ്ധവ് താക്കറെയെ മോദി സര്‍ക്കാരില്‍ കാണാനാവും. അത് മാത്രമല്ല മോദിക്കൊപ്പം തന്നെ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായും കാണാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാനാവുമെന്നും റാണ പറഞ്ഞു. വരാനിരിക്കുന്ന കാലം മോദിയുടേതാണ്. അത് ഉദ്ധവ് താക്കറെയ്ക്ക് അറിയാം.
ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് നരേന്ദ്ര മോദിയാണെന്നും റാണ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം മഹാവികാസ് അഗാഡി രക്തസമ്മര്‍ദത്തിന്റെ മരുന്നുകള്‍ വാങ്ങിക്കുന്നത് നല്ലതായിരിക്കും. ഒപ്പം ഡോക്ടര്‍മാരെ നിര്‍ത്തേണ്ടിവരുമെന്നും റാണ പരിഹസിച്ചു. പല എംവിഎ നേതാക്കളും ഫലം വന്നാല്‍ തല കറങ്ങി വീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ബദ്‌നേരയില്‍ നിന്നുള്ള എംഎല്‍എയാണ്. 2019ലാണ് മഹാവികാസ് അഗാഡി രൂപീകരിക്കപ്പെട്ടത്. ശിവസേനയില്‍ വിള്ളല്‍ ഉണ്ടാവുന്നത് ഈ സര്‍ക്കാര്‍ മഹാരാഷ്ട്ര ഭരിച്ചിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കിയത്. അതേസമയം റാണയുടെ വാദങ്ങളെ സഞ്ജയ് റാവത്ത് തള്ളി.
ശിവസേനയെ കഴിഞ്ഞ 25 വര്‍ഷമായി നയിക്കുന്നത് ഉദ്ധവ് താക്കറെയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് തീരുമാനിക്കും എന്ത് ചെയ്യണമെന്നും റാവത്ത് പറഞ്ഞു. രവി റാണയെ പോലുള്ളവര്‍ക്ക് ഉദ്ധവിനെ കുറിച്ച് പറയാന്‍ യാതൊരു അവകാശവുമില്ലെന്നും റാവത്ത് പറഞ്ഞു.
നേരത്തെ ഉദ്ധവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചതില്‍ വോട്ടര്‍മാരോട് ക്ഷമചോദിച്ചിരുന്നു. മോദിക്ക് വേണ്ടി വോട്ട് ചോദിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുന്നു. മോദിയുടെ സര്‍ക്കാര്‍ മഹാരാഷ്ട്രയെ വഞ്ചിച്ചിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു. മുമ്പ് ശരത് പവാര്‍ വിഭാഗത്തെയും ഉദ്ധവ് വിഭാഗത്തെയും എന്‍ഡിഎയിലേക്ക് ക്ഷണിച്ചിരുന്നു മോദി.
വിമത വിഭാഗങ്ങളുമായി ഇവര്‍ലയിക്കണമെന്നും, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഇല്ലാതാവുന്നതിലും നല്ലതാണ് അതെന്നും മോദി പറഞ്ഞു. ഉദ്ധവിനെ സഹായിക്കാന്‍ തയ്യാറാണ്. ബാലാസാഹേബിന തന്നോട് എപ്പോഴും സ്‌നേഹം ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications