ഞങ്ങളെ പ്രതീക്ഷിക്കേണ്ട, എങ്ങോട്ടും വരില്ല, ബിജെപിയുമായി ചേരാനില്ലെന്ന് തുറന്ന് പറഞ്ഞ് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപിയുമായി ഇനിയൊരു സഖ്യമുണ്ടാവില്ലെന്ന് ഉദ്ധവ് പറഞ്ഞു. അജിത് പവാറിനും ബാലാസാഹേബ് തോററ്റിനും ഒപ്പമാണ് താനെന്ന് ഉദ്ധവ് വ്യക്തമാക്കി. താന്‍ വേറൊരു സഖ്യത്തിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം മാധ്യമങ്ങളെ പരിഹസിക്കാനും ഉദ്ധവ് തയ്യാറായി. ഞാന്‍ നിങ്ങളോട് സംസാരിച്ച് കഴിഞ്ഞു. ഇനി ബിജെപിയെ കാണാന്‍ പോകുകയാണെന്ന് ഉദ്ധവ് പരിഹസിച്ചു.

അതേസമയം ബിജെപിയുടെ രണ്ട് അംഗങ്ങളെ ഉപമുഖ്യമന്ത്രിമാരാക്കുകയും, ദേവേന്ദ്ര ഫട്‌നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയും ചെയ്ത് ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി തയ്യാറാണെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. ഇതിലൂടെ ഉദ്ധവിന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഇതിന് പിന്നാലെ ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയാണ് ബിജെപിയുമായി ബന്ധമെന്നും, വേര്‍പിരിഞ്ഞാലും അടുപ്പമുള്ളവരാണ് തങ്ങളെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
പ്രസ്താവനകള്‍ വന്നതോടെ മഹാവികാസ് അഗാഡി സഖ്യം തകരുമെന്ന് സൂചനയുണ്ടായിരുന്നു. ശിവസേന നേതാക്കള്‍ ഉദ്ധവിനെ കണ്ട് സഖ്യം മാറണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉദ്ധവ് ഇതെല്ലാം തള്ളിയിരിക്കുകയാണ്. ശിവസേന ശത്രുവല്ലെന്ന് നേരത്തെ ഫട്‌നാവിസും പറഞ്ഞിരുന്നു. സാഹചര്യം നോക്കി രണ്ട് പാര്‍ട്ടികളും ഒന്നിക്കുമെന്നും ഫട്‌നാവിസ് വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച്ച നടത്തിയതും ചര്‍ച്ചയായിരുന്നു.
Recommended Video
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം
രാജ്യത്തെ ഏറ്റവും വലിയ നേതാവാണ് മോദിയെന്നായിരുന്നു ഈ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സഞ്ജയ് റാവത്ത് പറഞ്ഞത്. അതേസമയം നിയമസഭയില്‍ ബിജെപിയുടെ പെരുമാറ്റം ജനാധിപത്യത്തിന് എതിരാണെന്നായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം 12 എംഎല്‍എമാര്‍ക്ക് സ്പീക്കറെ അപമാനിച്ചതിന് ഒരുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മുന്നില്‍ വെച്ചായിരുന്നു ഈ പ്രശ്‌നങ്ങള്‍. അതേസമയം സ്പീക്കറാണ് തങ്ങളെ അപമാനിച്ചതെന്നായിരുന്നു ഫട്‌നാവിസിന്റെ മറുപടി.
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും












Click it and Unblock the Notifications