കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉധംപൂരില്‍ വീണ്ടും തീവ്രവാദി ആക്രമണം

Google Oneindia Malayalam News

ഉധംപൂര്‍: കഴിഞ്ഞ ദിവസം രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഉധംപൂരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ആഗസ്റ്റ് 6 വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണം തുടങ്ങിയത്. രണ്ട് സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം ഭീകരാക്രമണം നടത്തിയവരില്‍ ഒരാളെ ജീവനോട് പിടികൂടാന്‍ കഴിഞ്ഞിരുന്നു. പിടിയിലായ മുഹമ്മദ് നവേദ് പാകിസ്താന്‍ പൗരനാണെന്ന് സമ്മതിയ്ക്കുകയും ചെയ്തിരുന്നു.

Jammu Army

ഉധംപൂരിലെ പോലീസ് പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. രാത്രി 9.15 ഓടെ ആയിരുന്നു ഇത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണവും തുടങ്ങി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസും സൈന്യവും സ്ഥലത്തെത്തി. രാത്രി വൈകിയും പ്രദേശത്ത് ആക്രമണം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. എത്ര ഭീകരര്‍ ഉണ്ടെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് നേര്‍ക്ക് രണ്ട് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ചെറുത്ത് നില്‍പ്പിനിടെ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു തീവ്രവാദിയെ വധിയ്ക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു.

അജ്മല്‍ കസബിന് ശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് ഒരു പാക് തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ കഴിയുന്നത്. പിടിയിലായ മുഹ്ഹമദ് നവേദിനെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

English summary
Suspected militants tonight attacked a police post in a remote area of Udhampur district of Jammu and Kashmir, injuring two special police officers (SPOs), a day after a terror strike there saw a Pakistani terrorist being captured by villagers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X