കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി

കേന്ദ്ര സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതീക്ഷിച്ചിരുന്ന ഒരു പ്രഖ്യാപനമാണ് ഇത്

Google Oneindia Malayalam News
 tax-

ആദായനികുതിയില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. പുതിയ സ്ലാബില്‍ വാർഷിക വരുമാനം ഏഴ് ലക്ഷം രൂപവരെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി. നേരത്തെ 5 ലക്ഷമായിരുന്ന പരിധിയാണ് പുതിയ ബജറ്റോട് 7 ലക്ഷമാക്കി ഉയർത്തിയത്. '2.5 ലക്ഷം രൂപ മുതൽ 6 വരുമാന പരിധികളുള്ള നികുതി സ്ലാബുകളുള്ള പുതിയ വ്യക്തിഗത ആദായ നികുതി വ്യവസ്ഥ 2020 ല്‍ അവതരിപ്പിച്ചിരുന്നു. സ്ലാബുകളുടെ എണ്ണം 5 ആക്കി കുറയ്ക്കുകയും നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തുകൊണ്ട് ഈ ഭരണത്തിൽ നികുതി ഘടന മാറ്റാൻ ഞാൻ നിർദ്ദേശിക്കുന്നു' ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടിബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടി

0-3 ലക്ഷം രൂപയുടെ വരുമാനമുള്ളവർ നികുതി നല്‍കേണ്ടതില്ല. 3 ലക്ഷം രൂപയിൽ കൂടുതലും 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% നികുതി നൽകണം. 6 ലക്ഷം രൂപയ്ക്കും 9 ലക്ഷം രൂപയ്ക്കും മുകളിലുള്ള വരുമാനത്തിന് പുതിയ നിയമത്തിന് കീഴിൽ 10% നികുതിയും 12 ലക്ഷം രൂപയിൽ കൂടുതലും 15 ലക്ഷം രൂപ വരെയുള്ള വരുമാനക്കാർ പുതിയ നിയമത്തില്‍ 20% നികുതി നൽകണം. 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% വും നികുതി നൽകണം എന്നതരത്തിലാ പുതിയ സ്ലാബുകള്‍.

nirmala

കേന്ദ്ര സർക്കാർ പുതിയ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നത് നികുതിദായകരായ ശമ്പളമുള്ള പ്രൊഫഷണലുകളായിരുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഇന്ധനവിലക്കയറ്റവും ഏറ്റവും കൂടുതൽ ബാധിച്ചത് ഇടത്തരക്കാരെയാണ്. ഇടത്തരക്കാർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനായി ധനമന്ത്രി ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷകളും ബജറ്റിന് മുന്നോടിയായി ഉണ്ടായിരുന്നു. ഈ പ്രതീക്ഷ തെറ്റിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബജറ്റിലെ നിർണ്ണായക പ്രഖ്യാപനം വന്നിരിക്കുന്നത്. അടുത്തിടെ, താൻ ഒരു മധ്യവർഗമായാണ് സ്വയം തിരിച്ചറിയുന്നതെന്നും വിഭാഗം നേരിടുന്ന സമ്മർദ്ദം മനസ്സിലാക്കുന്നുണ്ടെന്നും സീതാരാമൻ പറഞ്ഞിരുന്നു.

അതേസമയം, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വിലകുറയും. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും.

English summary
Union budget 2023: Income tax slab for 2023-24 for salaried person increased to Rs 7 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X