കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും രാജിവെച്ചു, ഞെട്ടിച്ച് മാറ്റങ്ങള്‍
ദില്ലി: മന്ത്രിസഭാ പുനസംഘടനയ്ക്ക് മുമ്പേ മോദി മന്ത്രിസഭയില്‍ ഞെട്ടിച്ച രാജി. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും രാജിവെച്ചു. ഐടി മന്ത്രിയാണ് രവിശങ്കര്‍ പ്രസാദ്. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും പരിസ്ഥിതിയുമാണ് പ്രകാശ് ജാവദേക്കര്‍ കൈകാര്യം ചെയ്തിരുന്നത്. ഇരുവരും മോദിയുമായി വളരെ അടുപ്പമുള്ളവരാണ്. അതുകൊണ്ട് രാജി അപ്രതീക്ഷിതമായിരുന്നു. നേരത്തെ ട്വിറ്ററുമായുള്ള ഏറ്റുമുട്ടലെല്ലാം രവിശങ്കര്‍ പ്രസാദിനെ വിവാദ നായകനാക്കിയിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ ഇവ അനുസരിച്ചേ തീരൂ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനിടയിലാണ് രാജി.

്ര്രപകാശ് ജാവദക്കേര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് കൂടിയാണ്. അദ്ദേഹം ഒരിക്കലും മന്ത്രിസ്ഥാനം ഒഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. അടിമുടി മാറ്റമാണ് മോദി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. കൂടുതല്‍ യുവാക്കളായിരിക്കും ഇടംപിടിക്കുക. അതേസമയം മന്ത്രിമാരിലും ഞെട്ടിച്ച ചില പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ട്. ജെഡിയുവിന് നാല് മന്ത്രിസ്ഥാനം കിട്ടുമെന്ന് ഉറപ്പായി. ഒരു ക്യാബിനറ്റ് റാങ്കോടെയുള്ള മന്ത്രിസ്ഥാനവും മൂന്ന് സഹമന്ത്രി പദവുമാണ് ലഭിക്കുക.
അതേസമയം നിര്‍ണായകമായ ആരോഗ്യ വകുപ്പില്‍ കംപ്ലീറ്റ് മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ മാറ്റിയതാണ് ഞെട്ടിച്ച നീക്കം. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് രമേശ് പൊഖ്രിയാലിനെയും മാറ്റി. കൊവിഡില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് ഹര്‍ഷ വര്‍ധനെ മാറ്റിയതിലൂടെ വ്യക്തമാകുന്നത്. രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിലേ ഇല്ലായിരുന്നു ഹര്‍ഷ വര്‍ധന്‍. അതാണ് പുറത്താകലിലേക്ക് നയിച്ചത്. മോദിയുടെ മന്‍കീ ബാത്തിന് സമാനമായി സണ്‍ഡേ സംവാദ് എന്ന ഓണ്‍ലൈന്‍ ആശയവിനിമയം ആരംഭിച്ചിരുന്നു ഹര്‍ഷ വര്‍ധന്‍. ഇത് പ്രധാനമന്ത്രിയെ അടക്കം ചൊടിപ്പിച്ചിരുന്നു.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
വളരെ വിദഗ്ധനായ ഡോക്ടറായി അറിയപ്പെട്ടിരുന്നു ഹര്‍ഷവര്‍ധന്‍. 1994ല്‍ ദില്ലിയില്‍ പള്‍സ് പോളിയോ പദ്ധതി കൊണ്ടുവന്ന ഹര്‍ഷവര്‍ധന്‍ വലിയ പ്രശസ്തി നേടിയെടുത്തിരുന്നു. ആരോഗ്യ മന്ത്രിയാകാന്‍ അദ്ദേഹം അതുകൊണ്ട് തന്നെ അര്‍ഹനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മാത്രമാണ് ഹര്‍ഷ വര്‍ധനെ ജനങ്ങള്‍ കണ്ടത്. ജനങ്ങളുമായി സംവദിക്കാനുള്ള മാര്‍ഗങ്ങളില്‍ നിന്നെല്ലാം അദ്ദേഹം മാറി നിന്നു. നീതി ആയോഗിലെ ഡോ വികെ പോളായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയത്. സ്വന്തം സംസ്ഥാനമായ ദില്ലിയില്‍ പോലും അദ്ദേഹം രംഗത്തുണ്ടായില്ല. ആകെ കോണ്‍ഗ്രസിന് മറുപടി നല്‍കാന്‍ മാത്രമാണ് അദ്ദേഹത്തെ കണ്ടിരുന്നത്. പ്രധാനമന്ത്രിയുടെ റിവ്യൂ യോഗങ്ങളില്‍ പലപ്പോഴും ഹര്‍ഷ വര്‍ധന്‍ ഇല്ലായിരുന്നു.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications