കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലും ഒമൈക്രോണ്‍; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

ബംഗളൂരു : ഇന്ത്യയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

india

രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രണ്ട് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധന നടത്തിവരികയാണ് .

ഒമൈക്രോണ്‍ കണ്ടെത്തലിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല, എന്നാല്‍ അവബോധം അത്യന്താപേക്ഷിതമാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മുമ്പത്തെ വകഭേദത്തേക്കാള്‍ ഒമൈക്രോണിന് കൂടുതല്‍ വ്യാപനശേഷിയുണ്ടാകാമെന്നാണ് ആദ്യകാല സൂചനകള്‍ നല്‍കുന്നത്. എന്നിരുന്നാലും, മാരകമാണോ എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ സാര്‍സ് കോവ് 2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യ ( ഐഎന്‍എസ്എസിഒജി) ആണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം, പത്ത് പേരുടെ ഫലം കാത്തിരിക്കുകയാണെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ആകെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഈ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങള്‍

ഇന്ത്യ - 2

ബോട്സ്വാന - 19

ദക്ഷിണാഫ്രിക്ക - 77

നൈജീരിയ - 3

യുണൈറ്റഡ് കിംഗ്ഡം - 22

ദക്ഷിണ കൊറിയ - 5

ഓസ്ട്രേലിയ - 7

ഓസ്ട്രിയ - 1

ബെൽജിയം - 1

ബ്രസീൽ - 3

ചെക്ക് റിപ്പബ്ലിക് - 1

ഫ്രാൻസ് - 1

ജർമ്മനി - 9

ഹോങ്കോംഗ് - 4

ഇസ്രായേൽ - 4

.ഇറ്റലി - 9

ജപ്പാൻ - 2

നെതർലാൻഡ്സ് - 16

നോർവേ - 2

സ്പെയിൻ - 2

പോർച്ചുഗൽ - 13

സ്വീഡൻ -3

കാനഡ - 6

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

ഡെൻമാർക്ക് - 4

English summary
Union Health Ministry Confirms Two cases of Omicron Detected In Bengaluru Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X