കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആവശ്യം കഴിഞ്ഞാല്‍ എടുത്ത് പുറത്തിടരുത്.. ആരേയും'; ഒളിയമ്പുമായി വീണ്ടും നിതിന്‍ ഗഡ്കരി

Google Oneindia Malayalam News

ന്യൂദല്‍ഹി: ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പരോക്ഷ പ്രതികരണവുമായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ സംരംഭകരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോല്‍ക്കുമ്പോള്‍ അല്ല ഒരു മനുഷ്യന്‍ അവസാനിക്കുന്നത് എന്നും പരിശ്രമങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ആണ് എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ബിസിനസിലോ സാമൂഹിക പ്രവര്‍ത്തനത്തിലോ രാഷ്ട്രീയത്തിലോ ഉള്ള ഏതൊരാള്‍ക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

vdsdd

'അതിനാല്‍, ആരും ഒരിക്കലും ഉപയോഗിച്ച് കഴിഞ്ഞുള്ള പുറംതള്ളലില്‍ ഏര്‍പ്പെടരുത്. അത് നിങ്ങളുടെ നല്ല ദിവസമോ മോശം ദിവസമോ ആകട്ടെ. ഒരിക്കല്‍ നിങ്ങള്‍ ആരുടെയെങ്കിലും കൈപിടിച്ചാല്‍, എല്ലായ്‌പ്പോഴും അതില്‍ മുറുകെ പിടിക്കുക. ഉദയസൂര്യനെ ആരാധിക്കരുത്,' നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്തിടെയാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്.

 ആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണം ആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണം

ബി ജെ പി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിയെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. അതിനിടെ നല്ല ഭാവിക്കായി കോണ്‍ഗ്രസില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കര്‍ തന്നോട് ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന നാളുകളും നിതിന്‍ ഗഡ്കരി അനുസ്മരിച്ചു.

എന്നാല്‍ വേണമെങ്കില്‍ താന്‍ കിണറ്റില്‍ ചാടി മരിക്കുമെന്ന് ശ്രീകാന്തിനോട് പറഞ്ഞിരുന്നുവെന്നും എന്നാലും പാര്‍ട്ടിയുടെ ആശയങ്ങള്‍ ഇഷ്ടപ്പെടാത്തതിനാല്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നുമാണ് അന്ന് പറഞ്ഞത് എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. യുവസംരംഭകരോട് തങ്ങളുടെ അഭിലാഷങ്ങള്‍ ഒരിക്കലും കൈവിടരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

നേരത്തെ സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ഇത്. സ്വന്തം സര്‍ക്കാര്‍ വലിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം പ്രകീര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു ഗഡ്കരിയുടെ വിമര്‍ശനം.

'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര

നാഗ്പുരില്‍ നടന്ന പരിപാടിയില്‍ നേതൃത്വം അവഗണിച്ച മുന്‍ പാര്‍ട്ടി നേതാക്കളെ പ്രശംസിച്ചായിരുന്നു ഗഡ്കരിയുടെ പ്രസംഗം. ബിജെപി അധികാരത്തില്‍ എത്തിയതിന് പ്രശംസിക്കേണ്ടത് എ ബി വാജ്‌പേയ്, എല്‍ കെ അദ്വാനി, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

English summary
Union Minister Nitin Gadkari indirectly reacts his BJP's exclusion from Parliamentary Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X