രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്; അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ വലിയ രീതിയിൽ വർധിക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് രാജ്യത്ത് 4,041 പേർക്കാണ് പുതിയതായി രോ ഗം സ്ഥിരീകരിച്ചത്. മാർച്ച് 11 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിന കണക്കാണ് ഇത്. രാജ്യത്തിന്റെ ചില ഭാ ഗങ്ങളിൽ പുതിയ തരം ഗത്തിന് സമാനമായ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. നിലവിൽ രാജ്യത്തിന്റെ പല ഭാ ഗത്തും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ വേനൽ കാലത്തുണ്ടായ തരം ഗത്തിൽ ഇന്ത്യയിലെ പ്രതിദിന രോ ഗികളുടെ എണ്ണം 400,000 വരെ കടന്നിരുന്നു.
ഇതുവരെ രാജ്യത്ത് 43.17 ദശലക്ഷം കോവിഡ് അണുബാധകളും 524,651 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിന, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത്. ഇവിടെ ഈ ആഴ്ച പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം ആണ്. തലസ്ഥാനമായ മുംബൈയിൽ മാത്രം കേസുകളിൽ മുൻ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 231 ശതമാനം വർധനവാണ് ഉണ്ടായത്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്ര, കേരളം, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്ത് അയച്ചിട്ടുണ്ട്.

കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നിരീക്ഷണം നിലനിർത്താനും മുൻകൂർ നടപടി സ്വീകരിക്കാനും മന്ത്രാലയം ഈ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരീക്ഷണവും പരിശോധനയും തുടരണമെന്നും നിർദ്ദേശിച്ച സാമ്പിളുകളുടെ ജീനോം സീക്വൻസിംഗും തുടരാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇൻഫ്ലുവൻസ പോലുള്ള എല്ലാ അസുഖങ്ങളും (ഐഎൽഐ), കടുത്ത അക്യൂട്ട് റെസ്പിറേറ്ററി അസുഖം (എസ്ആർഐ) കേസുകളും നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രാലയം ഈ അഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന് സംസ്ഥാനങ്ങൾ നൽകുന്ന കണക്കുകൾ പ്രകാരം, കേരളത്തിലെ 11 ജില്ലകൾ, ചെന്നൈയിലെ രണ്ട് ജില്ലകൾ, മഹാരാഷ്ട്രയിലെ ആറ് ജില്ലകൾ, കർണാടകയിലെ ബംഗളൂരു അർബൻ, തെലങ്കാന എന്നിവിടങ്ങളിൽ വീണ്ടും കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മിക്ക രാജ്യങ്ങളും കോവിഡിനൊപ്പം ജീവിക്കാൻ നിലവിൽ പഠിച്ചു കഴിഞ്ഞു. എന്നാൽ ഒമിക്രോൺ പോലെയുള്ള അതിന്റെ ഉയർന്ന തോതിൽ പകരുന്ന വകഭേദങ്ങൾ ചൈന, ന്യൂസിലാൻഡ്, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും പുതിയ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. ചൈനീസ് നഗരങ്ങളായ ഷാങ്ഹായിലും ബീജിംഗിലും കടുത്ത നിയന്ത്രണ നടപടികൾക്കിടയിലും കേസുകൾ ഉയരുന്നത് കാണുന്നത് കാണാൻ സാധിക്കുന്നുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും വലിയ ന ഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് മാസങ്ങളോളം ആണ് ചൈനീസ് സർക്കാർ അടച്ചിട്ടിരുന്നത്. അതേസമയം പുതിയ വകഭേദങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനാൽ ഹോങ്കോംഗ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications