ഉന്നാവ് പീഡനക്കേസ്: കുല്‍ദീപ് സിംഗ് സെന്‍ഗാറിന് 15 പരോള്‍ അനുവദിച്ചതിനെതിരെ അതിജീവിത
ഉന്നാവ്: മുൻ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗാറിന് പതിനഞ്ച് ദിവസം പരോള്‍ അനുവദിച്ചതിനെ എതിര്‍ത്ത് ഉന്നാവ് പീഡനക്കേസിലെ അതിജീവിത. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുല്‍ദീപ് സിംഗിന് കോടതി പരോള്‍ അനുവദിച്ചത്. ഉന്നാവ് കേസില്‍ മുന്‍ ബിജെപി എംഎല്‍എ കൂടിയായ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. 2017ലാണ് രാജ്യത്തെ നടുക്കിയ ഉന്നാവോ സംഭവം.
പ്രതിക്ക് പരോള്‍ അനുവദിച്ചതിന് എതിരെ അതിജീവിത രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് കത്തെഴുതി. കുല്‍ദീപ് സിംഗ് പുറത്തിറങ്ങുന്നത് തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പെണ്‍കുട്ടി പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അതിജീവിത വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

കത്തും വീഡിയോയും അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സെന്‍ഗര്‍ ജയിലിന് പുറത്തുളളിടത്തോളം കാലം കേസിലെ സാക്ഷികളുടേയും ജീവന് സുരക്ഷയില്ലെന്നും അതിജീവിത പറയുന്നു. മാത്രമല്ല പ്രതിയുടെ ബന്ധുക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി തന്റെ അമ്മാവന് തന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഇടക്കാല ജാമ്യം ലഭിച്ചില്ലെന്നും പെണ്‍കുട്ടി വീഡിയോയില്‍ ആരോപിക്കുന്നു.
ദില്ലി ഹൈക്കോടതിയാണ് ജനുവരി പതിനാറിന് ഉന്നാവ് കേസിലെ പ്രതി സെന്‍ഗാറിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചത്. ജനുവരി 27 മുതല്‍ ഫെബ്രുവരി 10 വരെ പ്രതിക്ക് പരോളില്‍ കഴിയാം. ഉന്നാവോ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് സെന്‍ഗാര്‍ അനുവദിക്കുന്നത്. ഈ കേസിലും പരോളിന് സെന്‍ഗാര്‍ ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പരോളിനുളള അപേക്ഷ തനിക്ക് ലഭിച്ചിട്ടില്ലെന്ന് അതിജീവിതയുടെ അഭിഭാഷകന് മെഹ്മൂദ് പ്രച കോടതിയെ അറിയിച്ചിരുന്നു. അപേക്ഷയുടെ കോപി അതിജീവിതയുടെ അപേക്ഷകന് കൈമാറാന്‍ പ്രതിയുടെ വക്കീലിനോട് കോടതി നിര്‍ദേശിച്ചു. നാളെ കോടതി കേസ് പരിഗണിക്കും.
ഉന്നാവ് കേസിലെ വിചാരണ കോടതി വിധിക്കെതിരെ സെന്‍ഗാര്‍ ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധി റദ്ദാക്കണം എന്നാണ് സെന്‍ഗാറിന്റെ ആവശ്യം. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സെന്‍ഗാര്‍ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. വന്‍ കോളിളക്കം സൃഷ്ടിച്ച കേസിന് പിന്നിലെ നാല് തവണ ബിജെപി എംഎല്‍എ ആയിരുന്ന സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ










Click it and Unblock the Notifications