Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ പൊളിച്ച് യുപി മോഡല്‍, കൊവിഡ് പ്രതിരോധത്തില്‍ ഒരടി മുന്നില്‍, കണക്കുകള്‍ ഇങ്ങനെ

ലഖ്‌നൗ: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഇന്ന് പക്ഷേ കേസുകള്‍ തീര്‍ത്തുമില്ല എന്ന അവസ്ഥയാണ്. കേരളം മുമ്പ് കൊവിഡ് പ്രതിരോധത്തില്‍ നമ്പര്‍ വണ്‍ എന്ന് പറയാവുന്ന മോഡല്‍ സ്‌റ്റേറ്റായിരുന്നു. എന്നാല്‍ ഇന്ന് കേസുകളുടെ കാര്യത്തില്‍ രാജ്യത്തെ തന്നെ ഒന്നാം സ്ഥാനം കേരളത്തിനാണ്. എന്താണ് രണ്ട് സംസ്ഥാനങ്ങളിലെയും സാഹചര്യം. ഒന്ന് പരിശോധിച്ച് നോക്കാവുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ മോഡലായി യുപി മാറിയിരിക്കുകയാണെന്ന് വ്യക്തമാണ്.

1

കേരളത്തില്‍ മൂന്നര കോടി ജനങ്ങളാണ് ഉള്ളത്. ഓഗസ്റ്റ് 25ലെ കണക്കെടുത്താല്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലാണ്. 31445 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേസമയം ഉത്തര്‍പ്രദേശില്‍ ജനസംഖ്യ 24 കോടിയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംസ്ഥാനമാണിത്. അവിടെ രേഖപ്പെടുത്തിയത് വെറും 22 കൊവിഡ് കേസുകളാണ്. രണ്ട് ദിവസം മുമ്പുള്ള കണക്ക് പ്രകാരം വെറും ഏഴ് പോസിറ്റീവ് കേസുകളാണ് യുപിയില്‍ രേഖപ്പെടുത്തിയത്. ഇനി മരണത്തിന്റെ കണക്കെടുക്കാം. ഓഗസ്റ്റ് 25ന് 215 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. യുപിയുടെ കാര്യമെടുത്താല്‍ വെറും രണ്ട് കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

രണ്ടിടത്തെയും മരണങ്ങള്‍ തമ്മില്‍ ബഹുദൂര വ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നും യുപിയില്‍ മരണങ്ങളേ രേഖപ്പെടുത്തിയിരുന്നില്ല. യുപിയില്‍ ആകെയുള്ളത് 345 ആക്ടീവ് കേസുകളാണ്. കേരളത്തിലാണെങ്കില്‍ അത് 1.7 ലക്ഷമാണ്. കേരളം സ്ഥിരമായി ഉയര്‍ത്തുന്ന വാദം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നു എന്നതാണ്. അതുകൊണ്ട് കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്നു എന്നത്. എന്നാല്‍ യുപി മോഡലിനെ അപേക്ഷിച്ച് കേരളത്തിന്റേത് വന്‍ പരാജയമാണെന്ന് കണ്ടെത്തുകയാണ്. കേരളം ഇതുവരെ 1.65 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതില്‍ നിന്ന് 31455 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.

ടിപിആര്‍ കേരളത്തിലേത് 19.03 ശതമാനമായിരുന്നു. യുപിയില്‍ നടത്തിയത് 1.87 ലക്ഷം ടെസ്റ്റുകളാണ്. ഇതില്‍ നിന്ന് ആകെ 22 പേര്‍ക്കാണ് പോസിറ്റീവായത്. ടിപിആര്‍ 0.01 ശതമാനമാണ്. യുപിയില്‍ നടത്തിയിട്ടുള്ള 60 ശതമാനത്തോളം ടെസ്റ്റുകളില്‍ ആര്‍ടിപിസര്‍ ടെസ്റ്റാണ്. 1.15 ലക്ഷത്തോളം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആണെന്ന് ചുരുക്കം. കേരളത്തില്‍ നടത്തുന്ന ടെസ്റ്റുകളില്‍ 38 ശതമാനം മാത്രമാണ് ആര്‍ടിപിസിആര്‍. 62428 കേസുകളാണ് ആര്‍ടിപിസര്‍ പരിശോധനയിലൂടെ പോസിറ്റീവായത്. കൊവിഡ് പരിശോധനയ്ക്ക് ലഭ്യമായതില്‍ ഏറ്റവും മികച്ച ടെസ്റ്റ് ആര്‍ടിപിസആര്‍ ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

7.10 കോടി ടെസ്റ്റുകളാണ് യുപി ഇതുവരെ നടത്തിയത്. ലക്ഷത്തില്‍ 32000 പേര്‍ക്ക് എന്ന നിരക്കിലാണ് ടെസ്റ്റുകള്‍. അതേസമയം കേരളത്തില്‍ 3.06 കോടി പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തിയത്. ലക്ഷത്തില്‍ 87000 പേരെയും ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയതാവാം കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. കേന്ദ്ര സംഘം കേരളത്തിന്റെ രീതികളില്‍ ചില മാറ്റങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിരുന്നു. പുയില്‍ ചിലയിടങ്ങളില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് രണ്ട് ഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഈ മാസം കേസുകള്‍ വലിയ തോതില്‍ കുറഞ്ഞതാണ് ഇതിന് കാരണം.

യുപിയില്‍ 75 ജില്ലകളില്‍ 16 എണ്ണത്തിലും ഒരു ആക്ടീവ് കേസ് പോലുമില്ല. പല ജില്ലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. യുപിയിലെ കൊവിഡ് കേസുകള്‍ നിത്യേന കുറഞ്ഞ് വരികയാണ്. എന്നാല്‍ കേരളത്തിലേത് നേരെ തിരിച്ചാണ്. മരണനിരക്ക് വളരെ കുറവാണെന്ന് കേരളം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇരുപതിനായിരത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചിട്ടുണ്ട്. കേരളത്തേക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ ജനസംഖ്യയുള്ള യുപിയില്‍ 22700 പേരാണ് ആകെ മരിച്ചിരിക്കുന്നത്. അതേസമയം വാക്‌സിനേഷന്‍ കാര്യത്തില്‍ കേരളം മുന്നില്‍. ജനസംഖ്യയുടെ 56 ശതമാനത്തിനും ആദ്യ ഡോസ് നല്‍കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. 20 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെ 2.66 കോടി ഡോസുകളാണ് നല്‍കിയിരിക്കുന്നത്. യുപിയില്‍ ഇതുവരെ 6.5 കോടി ഡോസുകളാണ് നല്‍കിയത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്കാണ് ആദ്യ ഡോസ് കിട്ടിയത്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ആളുകളാണ് പൂര്‍ണമായും വാക്‌സിനേഷന്‍ ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ വാക്‌സിന്‍ ഒഴിച്ചുള്ളവയില്‍ കേരള മോഡല്‍ പരാജയപ്പെട്ടെന്ന് പറയേണ്ടി വരും. പഴി ഒരുപാട് കേട്ട യുപിയിലെ മോഡല്‍ ഇപ്പോള്‍ രാജ്യത്തെ വിജയ മോഡലാണ്.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+