കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സിജന്‍ ലഭിക്കാതെ യുപിയില്‍ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വാദത്തെ എതിര്‍ത്ത് പ്രതിപക്ഷം

Google Oneindia Malayalam News

ലഖ്‌നൗ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞു. 22,915 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

ഒമൈക്രോണ്‍; ആഗോള രാജ്യങ്ങള്‍ക്ക് ഭീഷണി, നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജി7ഒമൈക്രോണ്‍; ആഗോള രാജ്യങ്ങള്‍ക്ക് ഭീഷണി, നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജി7

അവരുടെ മരണ സര്‍ഫിക്കറ്റില്‍ ഒന്നിലും തന്നെ ഓക്‌സിജന്‍ ലഭിക്കാതെയാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തില്‍ ആരും ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് പറഞ്ഞു.

1

കോണ്‍ഗ്രസ് എംഎല്‍സി ദീപക് സിങ്ങിനോട് മറുപടി പറയവേയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. പിന്നീട് ഇതോടനുബന്ധിച്ച ചോദ്യത്തില്‍ സ്വന്തം മന്ത്രിമാരുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പക്കല്‍ മറുപടിയുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. സംസ്ഥാനത്ത് ഓക്സിജന്‍ കിട്ടാതെയാണ് മരണങ്ങള്‍ സംഭവിക്കുന്നതെന്ന് പറഞ്ഞ് പല മന്ത്രിമാരും കത്തയച്ചു. ഇതിനുപുറമെ നിരവധി എംപിമാരും ഇത്തരം പരാതികള്‍ ഉന്നയിച്ചിരുന്നു. ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവങ്ങള്‍ പലതും പുറത്തുവന്നിരുന്നു. എന്തെങ്കിലും വിവരം ഉണ്ടോയെന്നും സംസ്ഥാനത്തുടനീളമുള്ള ഈ മരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതും ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നതും സര്‍ക്കാര്‍ കണ്ടില്ലേയെന്നും ദീപക് സിംഗ് ചോദിച്ചു.

ഒമെക്രോൺ രോഗി എറണാകുളത്ത് നല്ലപോലെ കറങ്ങി: റൂട്ട്മാപ്പ് രേഖ പുറത്തുവിട്ട് ജില്ലാ ഭരണകൂടംഒമെക്രോൺ രോഗി എറണാകുളത്ത് നല്ലപോലെ കറങ്ങി: റൂട്ട്മാപ്പ് രേഖ പുറത്തുവിട്ട് ജില്ലാ ഭരണകൂടം

2

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചാല്‍ ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 ബാധിതര്‍ക്കായി ഡോക്ടര്‍മാര്‍ നല്‍കിയ 22,915 മരണ സര്‍ട്ടിഫിക്കറ്റുകളില്‍ ഒരിടത്തും ഓക്സിജന്റെ അഭാവം മൂലമുള്ള മരണം എന്ന പരാമര്‍ശമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. കോവിഡ് മഹാമാരിയുടെ സമയത്ത് നിരവധി മരണങ്ങള്‍ മറ്റ് രോഗങ്ങള്‍കൊണ്ടുണ്ടായിയെന്നും ഓക്‌സിജന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അവ വേഗത്തില്‍ എത്തിച്ചുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

3

ആഗ്രയിലെ പരാസ് ആശുപത്രിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അവിടെയുള്ള ഒരു ഡോക്ടറുടെ വീഡിയോ വൈറലായതിനാലാണ്. അവിടെയുള്ള രോഗികളില്‍ പകുതി പേര്‍ക്ക് ഓക്‌സിജന്‍ നല്‍കുകയും ബാക്കി പകുതി പേര്‍ മരിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ഉദയ് വീര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. കേസില്‍ സര്‍ക്കാര്‍ തന്നെ എപ്പോഴാണ് നടപടിയെടുത്തതെന്നും എങ്ങനെയാണ് സഭയില്‍ തെറ്റായ പ്രസ്താവന നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെയും പോലീസ് കമ്മീഷണറുടെയും അന്വേഷണ റിപ്പോര്‍ട്ടില്‍ ആശുപത്രിയിലെ മോക്ക് ഡ്രില്ലിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഈ സമയത്താണ് ഓക്സിജന്‍ വിതരണം നിലച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടി നല്‍കി.

ഒമൈക്രോണിനെ തടയാന്‍ മരുന്നുണ്ടെന്ന് ആസ്ട്രാസെനെക്ക, ഇവുഷെല്‍ഡ് കോക്ടെയില്‍ പ്രതീക്ഷഒമൈക്രോണിനെ തടയാന്‍ മരുന്നുണ്ടെന്ന് ആസ്ട്രാസെനെക്ക, ഇവുഷെല്‍ഡ് കോക്ടെയില്‍ പ്രതീക്ഷ

4

സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റില്‍ മരണം എന്നതിന് പകരം വംശനാശം സംഭവിച്ചു എന്ന് എഴുതിയാല്‍ സത്യം മാറില്ല എന്ന മന്ത്രിയുടെ മറുപടിയെ ഉദയ് വീര്‍ സിംഗ് എതിര്‍ക്കുകയായിരുന്നു. ഓക്സിജന്റെ അഭാവം ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ എഴുതിയ കത്തുകളും തെറ്റാണോയെന്നും ദീപക് ചോദിച്ചു. മരുന്നുകളും ചികിത്സകളും ഉറപ്പാക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേഗത്തില്‍ തയ്യാറായത് കൂടുതല്‍ നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

5

ഒക്ടോബറില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ ലഖിംപൂര്‍ ഖേരി അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്ന ആവശ്യം പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചതോടെ സഭാ നടപടികള്‍ 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചിരുന്നു.എന്തുകൊണ്ടാണ് മിശ്രയെ പുറത്താക്കാത്തതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് ഉത്തം ചോദിച്ചു. എന്നാല്‍ ഇത് ചെയര്‍മാന്‍ മാനവേന്ദ്ര സിംഗ് ഈ ചോദ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പ്ലക്കാര്‍ഡുകളുമേന്തി സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.

വടകര താലൂക്ക് ഓഫീസില്‍ തീപ്പിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, വന്‍ നാശനഷ്ടംവടകര താലൂക്ക് ഓഫീസില്‍ തീപ്പിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, വന്‍ നാശനഷ്ടം

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

English summary
UP Health Minister Jai Pratap Singh said no one has died in the state due to lack of oxygen in covid second wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X