അവസാന നിമിഷം നോമിനേഷന്‍ കൊടുക്കാന്‍ ഓടി യുപിയിലെ കായിക മന്ത്രി, വൈറലായി ദൃശ്യങ്ങള്‍
ദില്ലി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വൈകിയ മന്ത്രിയുടെ ഓട്ടം വൈറലാവുന്നു. യുപിയിലെ കായിക മന്ത്രി ഉപേന്ദ്ര തിവാരിക്കാണ് ഇങ്ങനൊരു പ്രശ്‌നം നേരിട്ടത്. അവസാന ദിനമായ വെള്ളിയാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നിമിഷങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് അദ്ദേഹം റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലെത്തിയത്. സമയം കഴിയുന്നതിന് മുമ്പ് ഓഫീസിലെത്താന്‍ ഓടി വരുന്ന മന്ത്രിയുടെ വീഡിയോ വൈറലായിരുന്നു. പെപ്‌ന മണ്ഡലത്തില്‍ നിന്നാണ് തിവാരി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. മൂന്ന് മണിക്ക് മുമ്പായിരുന്നു നോമിനേഷന്‍ നല്‍കേണ്ടിയിരുന്നത്. തലയില്‍ കാവി ടര്‍ബനും ധരിച്ചായിരുന്നു മന്ത്രി ഓടിയെത്തിയത്.

ബല്ലിയ കളക്ട്രേറ്റിലേക്കാണ് ഇയാള്‍ നോമിനേഷന്‍ നല്‍കാനായി ഓടി വന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെയും ഒരു ട്വിസ്റ്റുണ്ട്. പെപ്‌ന മണ്ഡലത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി പതിനൊന്നാണ്. ഇതറിയാതെയാണ് ഉപേന്ദ്ര തിവാരി ഓടിയെത്തിയത്. മന്ത്രിയുടെ സുരക്ഷാ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഫെബ്രുവരി പത്തിനാണ് യുപിയില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. അതേസമയം മന്ത്രിയുടെ ഓട്ടം സോഷ്യല്‍ മീഡിയയിലാകെ വൈറലാണ്. മാധ്യമപ്രവര്‍ത്തകര്‍ പലതും ചോദിക്കുന്നുണ്ടെങ്കില്‍ മന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയിരിക്കുകയാണ്. അവസാന ലാപ്പില്‍ എസ്പിയും ബിജെപിയും കടുത്ത പോരാട്ടത്തിലാണ്. ബാക്കിയുള്ള പാര്‍ട്ടികളെല്ലാം പിന്നിലാണ്. തനിക്ക് മുസ്ലീങ്ങളുമായി പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. എല്ലാവരുടെയും വികസനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. എന്റെ മന്ത്രിസഭയില്‍ മുസ്ലീം മന്ത്രിയുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഗവര്‍ണറാണ്. ഞങ്ങള്‍ ആളുകളെ നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. വികസനമാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്ന കാര്യം. ഒരു മതത്തിനും എതിരല്ല ബിജെപി. ദേശവിരുദ്ധ ശക്തികള്‍ക്ക് എതിരാണ് ബിജെപിയെന്നും യോഗി വ്യക്തമാക്കി.
പ്രതിപക്ഷം കളിക്കുന്നത് പ്രീണന രാഷ്ട്രീയമാണ്. തന്റെ സര്‍ക്കാര്‍ ആരെയും വേര്‍തിരിച്ച് കാണാറില്ല. മതേതരത്വം എന്ന് പറയുന്നത് ഹിന്ദൂയിസത്തെ എതിര്‍ക്കലല്ല. മതേതരത്വം എന്നാല്‍ പ്രീണനമല്ല. താനൊരിക്കലും ഭൂരിപക്ഷം-ന്യൂനപക്ഷ വോട്ടിനെ കുറിച്ചല്ല പറഞ്ഞത്. 80 ശതമാനം എന്നത് സംസ്ഥാനത്ത് വികസനവും സുരക്ഷയും വേണ്ടവരാണ്. 20 ശതമാനം സംസ്ഥാനത്ത് കലാപങ്ങളും, ഗുണ്ടാ ഭരണവും, അഴിമതിയും വേണ്ടവരാണെന്നും യോഗി പറഞ്ഞു. ഈ 80 ശതമാനം പേര്‍ ഞങ്ങളുടെ പദ്ധതിയുടെ ഫലം അനുവദിച്ചവരാണ്. ബാക്കിയുള്ള വിഭാഗം എന്റെ സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നവരാണെന്ന് അറിഞ്ഞവരാണ്. ദേശീയ സുരക്ഷയേക്കാള്‍ മുകളിലാണ് വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നതെന്നും യോഗി കുറ്റപ്പെടുത്തി.












Click it and Unblock the Notifications