യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു; നടപടി കാലാവധി തീരാൻ അഞ്ച് വർഷം ശേഷിക്കെ
ന്യൂഡൽഹി: യുപിഎസ്‌സി ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ച് മനോജ് സോണി. കാലാവധി തീരാൻ ഇനിയും അഞ്ച് വർഷത്തോളം ബാക്കി നിൽക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. 2029 വരെയാണ് മനോജ് സോണിക്ക് കാലാവധി ഉണ്ടായിരുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മനോജ് സോണി രാജി പ്രഖ്യാപിച്ചത്.
2017ൽ യുപിഎസ്‌സിയിൽ അംഗമായി പ്രവർത്തിക്കാൻ തുടങ്ങിയ സോണി 2023 മെയ് 16ന് ചെയർപേഴ്‌സണായി ചുമതലയേറ്റെടുത്തു. ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം തന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ രാജി അംഗീകരിക്കുമോ സോണിയെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ അനുവദിക്കുമോ എന്നീ കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല.

ജോലി ഉറപ്പാക്കാൻ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്നാരോപിച്ച് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് നേരെ ഉയർന്ന സമീപകാല വിവാദങ്ങളുമായി സോണിയുടെ സ്ഥാനമൊഴിയാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. അടുത്തിടെ യുപിഎസ്‌സിയെ സംശയ നിഴലിൽ നിർത്തിയ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരം ചോദ്യങ്ങൾ ഉയർന്നത്.
സിവിൽ സർവീസ് പ്രവേശനം നേടുന്നതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കറിനെതിരായ ആരോപണത്തെ തുടർന്ന് യുപിഎസ്‌സി വാർത്തകളിൽ ഇടം നേടിയ സമയം കൂടിയാണിത്. പലരും ഈ വിവാദങ്ങളും സോണിയുടെ രാജിയും തമ്മിൽ കൂട്ടിയോജിപ്പിക്കാൻ തുടങ്ങിയെങ്കിലും അവയെ തള്ളുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഗുജറാത്തിലെ സ്വാമിനാരായൺ വിഭാഗവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാൻ സോണി ലക്ഷ്യമിടുന്നതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020ൽ ദീക്ഷ സ്വീകരിച്ച ശേഷം, മിഷനിൽ ഒരു സന്യാസി അല്ലെങ്കിൽ നിസ്വാർത്ഥ പ്രവർത്തകൻ ആയി സോണി സ്വയം സമർപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ മനോജ് സോണി മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. 2005-ൽ വഡോദരയിലെ എംഎസ് സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹത്തെ നിയമിച്ചതും മോദിയായിരുന്നു. 2017 ജൂണിൽ യുപിഎസ്‌സിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം രണ്ട് സർവകലാശാലകളിൽ മൂന്ന് തവണ വൈസ് ചാൻസലറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications