കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഭീകരരാഷ്ട്രം... ഒറ്റപ്പെടുത്തണം: രാജ്‌നാഥ് സിങ്

Google Oneindia Malayalam News

ദില്ലി: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. പാകിസ്താന്‍ ഭീകര രാഷ്ട്രമാണെന്നും പാകിസ്താനെ ഒറ്റപ്പെടുത്തണം എന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.

തീവ്രവാദികളേയും തീവ്രവാദത്തേയും പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്‍ നിലപാടില്‍ താന്‍ നിരാശനാണ്. പാകിസ്താന്‍ ഒരു ഭീകര രാഷ്ട്രമാണ്. അത് തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും വേണം- രാജ്‌നാഥ് സിങിന്റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു.

Rajnath Singh

ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല. സൈനിക കമാന്‍ഡോകളുടെ വേഷത്തിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. പത്താന്‍കോട്ട് ഭീകരാക്രമണവും സമാനമായ രീതിയില്‍ ആയിരുന്നു.

ഭീകരാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തിന് ശേഷമായിരുന്നു രാജ്‌നാഥ് സിങിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. പാകിസ്താന്‍ ഭീകരര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചിട്ടുണ്ട്.

അടുത്തകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഉറിയിലേത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ആറ് സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. ഉറിയില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

ദില്ലിയില്‍ നടന്ന ഉന്നത തല യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി മേധാവി ദിനേശ്വര്‍ ശര്‍മ, മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്, പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍, സിആര്‍പിഎഫ് മേധാവി ദുര്‍ഗ പ്രസാദ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

English summary
Union Home Minister Rajnath Singh launched a full frontal attack on Pakistan for hosting and training the terrorists who carried out the Uri terror attack on an Army camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X