കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ട്വിസ്റ്റുകളുടെ പൂരം; നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം, ബിഎസ്പി നേതാക്കള്‍ എസ്പിയിലേക്ക്

Google Oneindia Malayalam News

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയം അടിമുടി മാറുന്നു. നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. മുതിര്‍ന്ന ബിഎസ്പി നേതാക്കള്‍ മായാവതിയെ കൈവിട്ട് അഖിലേഷിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രാജി വയ്ക്കുകയാണെന്ന് അറിയിച്ചു.

അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും ഒരേ സഖ്യത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. വലിയ അടിയൊഴുക്കുകളാണ് യുപിയില്‍ സംഭവിക്കുന്നത്. ബിജെപി അധികാരം നിലനിര്‍ത്തുമോ അതോ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം പിടിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. യുപി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു; രണ്ടാംപ്രതി... കുടുക്കിയത് ആ ഫോണ്‍ സംഭാഷണംപിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു; രണ്ടാംപ്രതി... കുടുക്കിയത് ആ ഫോണ്‍ സംഭാഷണം

1

പിന്നാക്ക സമുദായ പാര്‍ട്ടിയായ നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചു എന്നതാണ് ഇന്ന് യുപിയില്‍ സംഭവിച്ച പ്രധാന രാഷ്ട്രീയ മാറ്റം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ മൂന്ന് പാര്‍ട്ടികളായി. ബിജെപിക്ക് പുറമെ നിഷാദ് പാര്‍ട്ടി, അപ്‌നാ ദള്‍ എന്നിവരും സഖ്യത്തിലുണ്ട്.

2

ഉത്തര്‍ പ്രദേശിലെ ഒബിസി വോട്ടര്‍മാരില്‍ 15 ശതമാനമാണ് നിഷാദ് സമുദായം. ജാതികളും ഉപജാതികളും ഉള്‍പ്പെടുന്ന സമുദായമാണിത്. ബിജെപിയും നിഷാദ് പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. വൈകാതെ പ്രഖ്യാപിക്കുമെന്നും പ്രധാന്‍ പറഞ്ഞു. നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിനെ യുപി നിയമസഭാ കൗണ്‍സിലിലേക്ക് ബിജെപി നാമനിര്‍ദേശം ചെയ്യാന്‍ ധാരണയുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

3

കിഴക്കന്‍ യുപിയില്‍ 60 സീറ്റില്‍ നിര്‍ണായക ശക്തിയാണ് നിഷാദ് സമുദായം. അതുകൊണ്ട് മതിയായ പരിഗണന തങ്ങള്‍ക്ക് കിട്ടണമെന്നാണ് സഞ്ജയ് നിഷാദിന്റെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിഷാദ് പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്.

4

2017ല്‍ 72 സീറ്റിലാണ് നിഷാദ് പാര്‍ട്ടി മല്‍സരിച്ചത്. ഒരു സീറ്റില്‍ മാത്രമേ ജയിച്ചുള്ളൂ, പക്ഷേ, 3.58 ശതമാനം വോട്ടുകള്‍ ഇവര്‍ നേടി. മിക്ക മണ്ഡലത്തിലും പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇവരെ കൂടെ ചേര്‍ക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജപിയുടെ കണക്കുകൂട്ടല്‍. 2018ലെ ഗോരഖ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി-എസ്പി പിന്തുണയോടെ നാഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ നിഷാദ് ജയിച്ചിരുന്നു.

അസം സംഘര്‍ഷത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടോ? രാജ്യവ്യാപക സമരം, ബിജെപി പറയുന്നത്...അസം സംഘര്‍ഷത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടോ? രാജ്യവ്യാപക സമരം, ബിജെപി പറയുന്നത്...

5

അതിനിടെ ചില ബിഎസ്പി നേതാക്കാള്‍ എസ്പിയില്‍ ചേരുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ലാല്‍ജി വര്‍മയും റാം അച്ചല്‍ രാജ്ഭാറും അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. ഇവരെ നേരത്തെ മയാവതി ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അടുത്ത മാസം ഇരുവരും എസ്പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് തവണ എംഎല്‍എ ആയ രാജ്ഭാര്‍ നേരത്തെ യുപി നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

6

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും യുപി കോണ്‍ഗ്രസിലെ ബ്രാഹ്മണ സമുദായ മുഖവുമായ ലളിതേഷ്പടി ത്രിപാഠി രാജിവച്ചു. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബാംഗമാണ് ഇദ്ദേഹം. വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് നേരത്തെ യുപി കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്ന ത്രിപാഠി പറയുന്നു. യുപി മുന്‍ മുഖ്യമന്ത്രി കംലപാടി ത്രിപാഠിയുടെ പേരക്കുട്ടിയാണ് ഇദ്ദേഹം.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

7

അതിനിടെ, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, മജ്‌ലിസ് പാര്‍ട്ടി നേതാവ് ഒവൈസി എന്നിവരുമായി എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ ചര്‍ച്ച നടത്തി. രാജ്ഭാര്‍ നേതൃത്വം നല്‍കുന്ന ചെറുപാര്‍ട്ടികളുടെ സഖ്യമാണ് ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ച. ഒക്ടോബര്‍ 27ന് സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടത്താന്‍ തീരുമാനിച്ചു. അന്ന് ആസാദ് സഖ്യത്തില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Uttar Pradesh Political Twist: BJP, Nishad party join hands BSP leaders met Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X