യുപി അടുത്ത ഗുജറാത്താവും, ബിജെപിയുടെ സുരക്ഷിത കോട്ടയാവാന്‍ കാരണങ്ങള്‍ ഇതാണ്, നഷ്ടം അഖിലേഷിന്
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമാക്കുന്നത് ബിജെപിയുടെ തകരാത്ത ഉരുക്കു കോട്ടയായി യുപി മാറുന്നു എന്നതാണ്. ബിജെപിയുടെ പിടിവിടാത്ത കോട്ടയായ ഗുജറാത്തിന് സമാനമായി മാറിയിരിക്കുകയാണ് യുപി. വന്‍ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ യാത്ര നടത്തിയത് അഹമ്മദാബാദിലാണ്. ഗുജറാത്തില്‍ ഇത്തവണ സാഹചര്യങ്ങള്‍ കടുപ്പമാണ്. അതുകൊണ്ടാണ് ഈയൊരു തീരുമാനം.
ദില്ലി 2 തവണ പിടിച്ചു, പക്ഷേ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണമില്ല, കെജ്രിവാളിന് ഇനി നിര്‍ണായകം
1995 മുതല്‍ ബിജെപിയുടെ കൈവശമാണ് ഗുജറാത്തിന്റെ ഭരണം. ഗുജറാത്തില്‍ പ്രാദേശികവാദം ഉയര്‍ത്തിയാണ് മോദി ഇവിടെ ഭരിച്ചത്. ഇതേ ഫോര്‍മുലയാണ് ഇപ്പോള്‍ യുപിയിലും പയറ്റുന്നത്. ബിജെപി രാജ്യത്ത് തന്നെ അധികാരം പിടിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്ന് യുപിയായിരുന്നു. യോഗി ആദിത്യനാഥിന്റെ വരവോടെ എല്ലാ വിഭാഗത്തെയും ബിജെപി ഇപ്പോള്‍ ആകര്‍ഷിക്കുന്നുണ്ട്.

സമാജ് വാദി പാര്‍ട്ടിക്ക് യുപിയില്‍ പിഴച്ചു എന്ന് പറയുന്നതാണ് ശരി. മികച്ച പ്രചാരണം അവര്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ 40 ശതമാനം വോട്ടിനടുത്തെത്താന്‍ എസ്പിക്ക് ഒരിക്കലും സാധിക്കില്ല. എസ്പിക്ക് ഒരുകാലത്തും ഇത്രയു്ം വോട്ട് ശതമാനം കിട്ടിയിട്ടില്ല എന്നതാണ് സത്യം. അതേസമയം സ്ഥിരം വോട്ടുബാങ്കിന് പുറത്തേക്ക് പോകാനുള്ള എസ്പിയുടെ നീക്കവും പൊളിഞ്ഞു. മുസ്ലീങ്ങളും യാദവരും തന്നെയാണ് ഇത്തവണ അഖിലേഷിനൊപ്പം നിന്നത്. 44 ശതമാനത്തിനടുത്താണ് ബിജെപിക്ക് ഇത്തവണ ലഭിച്ച വോട്ട്. എസ്പിക്ക് അത് 36.5 ശതമാനമാണ്. മായാവതിയുടെ പാര്‍ട്ടി തീര്‍ത്തും ഇല്ലാതായാല്‍ അതിന്റെ നേട്ടം ബിജെപിക്കാണ്. അവര്‍ അതിശക്തരാകും.

ബിഎസ്പി വളരേണ്ടത് എസ്പിയുടെ ആവശ്യമാണ്. ഇവിടന്നങ്ങോട്ട് അവര്‍ നേടുന്ന ഓരോ വോട്ടിനും എസ്പിയെ ജയപ്പിക്കാന്‍ സാധിക്കും. 9.5 ശതമാനമാണ് അവര്‍ക്ക് വോട്ട് നഷ്ടമായത്. 2017ല്‍ 12.9 ശതമാനമായിരുന്നു അവരുടെ വോട്ട്. മുസ്ലീങ്ങള്‍, യാദവര്‍, ഒബിസികള്‍ എന്നിവര്‍ ബിഎസ്പിയില്‍ നിന്ന് ചുവടുമാറ്റിയത് എസ്പിയിലേക്കാണ്. എന്നാല്‍ ജാദവ വോട്ടര്‍മാര്‍ ബിഎസ്പിക്കൊപ്പം നിന്നു. 62 ശതമാനവും ഇവര്‍ ബിഎസ്പിക്കൊപ്പമായിരുന്നു. മുന്നോക്ക വിഭാഗവും ദളിത് വോട്ടര്‍മാരുമാണ് ഇത്തവണ ബിഎസ്പിക്ക് വോട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും എസ്പിയിലേക്ക് പോകും. പക്ഷേ ബിജെപിയിലേക്ക് മുസ്ലീങ്ങളൊഴിച്ചുള്ള വിഭാഗങ്ങള്‍ മാറുമെന്ന് എസ്പി കരുതുന്നു.

ബിഎസ്പിക്ക് ഇപ്പോള്‍ പാര്‍ട്ടി വളരേണ്ടതുണ്ട്. ബാക്കിയുള്ള വോട്ട് ശതമാനം നഷ്ടമാകാതെ നില്‍ക്കാന്‍ ബിജെപിയുമായി ചേരാനാവും മായാവതി ശ്രമിക്കുക. മുന്നോക്ക വോട്ടുകളും ദളിതുകളും ബിജെപിക്കൊപ്പമായിരുന്നുവെന്ന് ബിഎസ്പി കരുതുന്നുണ്ട്. നേരത്തെ ഇത് വന്‍ തോതിലാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ എസ്പിക്ക് ഈ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ജാദവേതര വോട്ടര്‍മാര്‍ ശക്തമായി ബിജെപിയെ വിജയിച്ചിരിക്കുകയാണ്. ജാദവ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ഉറപ്പാണ്. സര്‍ക്കാരില്‍ ജാദവേതര വിഭാഗത്തില്‍ നിന്ന് വോട്ടുകള്‍ കാര്യമായി വര്‍ധിപ്പിക്കാന്‍ ബിജെപി ലക്ഷ്യമിട്ടത്.

ജാദവ വോട്ടര്‍മാര്‍ക്ക് ക്ഷേമ പദ്ധതികള്‍ക്കൊപ്പം ഹിന്ദുത്വ പദ്ധതികളും ബിജെപിയെ പ്രഥമ ചോയ്‌സായി മാറ്റുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബിജെപിയാണ് വിജയം കാണാറുണളള്ളത്. അതേ അവസ്ഥ തന്നെ എസ്പിക്കും വരാന്‍ പോകുന്നത്. അവരുടെ വോട്ട് ശതമാനം സ്ഥിരമായി അവിടുണ്ടാവും. പക്ഷേ ഉയരില്ല. അതിന് കാരണം വനിതാ വോട്ടര്‍മാരുടെ പിന്തുണയില്ലാത്തത്. കോര്‍ വോട്ടുബാങ്കിന് പുറത്തേക്ക് അവര്‍ക്ക് വളരാനായില്ല. ഒപ്പം സൗജന്യ റേഷന്‍ അടക്കമുള്ള യോഗി ആദിത്യനാഥിനെ എളുപ്പത്തില്‍ വിജയിപ്പിച്ചു. ഈയൊരു രീതിയാണ് നരേന്ദ്ര മോദി മുമ്പ് ഗുജറാത്തില്‍ ചെയ്തിരുന്നത്. ഇത് ദീര്‍ഘകാലത്തേക്ക് അദ്ദേഹത്തെ സഹായിച്ചിരുന്നു.

ഗുജറാത്ത് മോഡലിന്റെ പേരില്‍ അല്ല ബിജെപി ഇവിടെ മത്സരിച്ചത്. പക്ഷേ യുപിയില്‍ അവരുടേതായ മോഡല്‍ ബിജെപിക്കുണ്ടായിരുന്നു. ജാതി സമവാക്യങ്ങള്‍ പൊളിച്ചതാണ് ബിജെപി രണ്ട് തവണയും വിജയിക്കാന്‍ കാരണം. ഇത് വളരെ കടുപ്പമുള്ള കാര്യമാണ്. ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി എന്തെങ്കിലും ചെയ്യുമെന്ന് തോന്നണം. എസ്പി സഖ്യത്തിന് ബദല്‍ വെക്കാന്‍ യുപിയില്‍ കഴിഞ്ഞില്ല. അധികാരം കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് സ്ത്രീകളെയും കുട്ടികളെയും പോലും വിശ്വസിപ്പിക്കാനായില്ല. സ്ത്രീകള്‍ സ്വാഭാവികമായും ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന അഖിലേഷിന്റെ വാക്കുകള്‍ തന്നെ ഇപ്പോള്‍ തിരിച്ചടിയായി. ഇതെല്ലാം എസ്പിയുടെ ഗുജറാത്തായി ബിജെപിയെ മാറ്റാനാണ് നീക്കം.












Click it and Unblock the Notifications