Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റ സർവെയിലും കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷ: വിജയം ഉറപ്പ്, 50 ലേറെ സീറ്റുകള്‍ നേടി അധികാരത്തിലെത്തും

ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയുടെ മുന്‍ നിരയിലാണ് ഉത്തരാഘണ്ഡിന്റെ സ്ഥാനം. സംസ്ഥാനത്ത് ഭരണം വിരുദ്ധ വികാരം ശക്തമാണ്, അതുകൊണ്ട് തന്നെ ബി ജെ പിയെ വീഴത്തി ഇത്തവണ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നുമാണ് പാർട്ടി നേതാക്കളുടെ അവകാശ വാദം. സമീപ നാളുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാർട്ടി കാഴ്ചവെച്ച് മികച്ച പ്രകടനവും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.

തിരഞ്ഞെടുപ്പിനായി മികച്ച രീതിയിലുള്ള പ്രചരണ പ്രവർത്തനങ്ങളുമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ മുഖം ജനങ്ങളായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം പാർട്ടി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഗാനവും ഇത് അടിവരയിടുന്നു.

ഉത്തരാഖണ്ഡിലെ ജനങ്ങൾ

ഉത്തരാഖണ്ഡിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമാകും, അധികാരത്തിലിരിക്കുന്ന ബി ജെ പി സർക്കാരിനെ മാറ്റാൻ ജനങ്ങൾ മനസ്സുവെച്ചിരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനുമായ ഹരീഷ് റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസവുമായി ഹരീഷ് റാവത്ത് പരസ്യമായി രംഗത്ത് എത്തിയിരുന്നു.

എത്തിനിക് മുതല്‍ ഗ്ലാമറസ് വരെ ഏതും വഴങ്ങും: വൈറലായി റിതുമന്ത്രയുടെ ചിത്രം

എ ഐ സി സി നേതാക്കള്‍ ഇടപെട്ട് നടത്തിയ

എന്നാല്‍ എ ഐ സി സി നേതാക്കള്‍ ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങള്‍ക്ക് അദ്ദേഹം വഴങ്ങുകയായായിരുന്നു. സംസ്ഥാന നേതൃത്വവും ഹരീഷ് റാവത്തിന് പിന്നില്‍ അടിയുറച്ച് നിന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് അധികാരം പിടിക്കാന്‍ കഴിയുന്ന സംസ്ഥാനം എന്ന നിലയില്‍ ഒരു പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് പോവാനാണ് പാർട്ടി സംസ്ഥാന നേതൃത്വും എ ഐ സി സിയും ശ്രമിക്കുന്നത്.

സംസ്ഥാനത്ത് ബി ജെ പി ഭരണത്തിലുടനീളം അസ്ഥിരത

സംസ്ഥാനത്ത് ബി ജെ പി ഭരണത്തിലുടനീളം അസ്ഥിരതയാണെന്നാണ് കോണ്‍ഗ്രസ് ശത്തമായി വാദിക്കുന്നത്. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് മാറ്റി നിയമിച്ചത്. ത്രിവേന്ദ്ര സിംഗ് റാവത്ത്, തിരത് സിംഗ് റാവത്ത്, പുഷ്‌കർ സിംഗ് ധാമി എന്നിവരായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രിമാർ. എ ഐ സി സിയുടെ സംസ്ഥാന ചുമതലയുള്ള ദേവേന്ദ്ര യാദവ്, സംസ്ഥാന ഘടകം പ്രസിഡന്റ് ഗണേഷ് ഗോഡിയാൽ, മുതിർന്ന നേതാവ് പ്രീതം സിംഗ് എന്നിവരെല്ലാം ബി ജെ പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു.

രാഹുൽ ഗാന്ധിയുടെ കൂട്ടായ നേതൃനിരയിൽ

രാഹുൽ ഗാന്ധിയുടെ കൂട്ടായ നേതൃനിരയിൽ ഉറച്ചുനിൽക്കുന്ന ഉത്തരാഖണ്ഡിലെ പാർട്ടിയുടെ വിജയം സുനിശ്ചിതമാമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ഏതാനും അഭിപ്രായ സർവ്വേകള്‍ പുറത്ത് വന്നിട്ടുണ്ട്. അതെല്ലാം സത്യം മറച്ചുവെച്ച് ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. എന്നാല്‍ അവർക്ക് പോലും കോണ്‍ഗ്രസിനെ എഴുതി തള്ളാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാനമെന്നും പാർട്ടി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍

70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണ് അടുത്തിടെ നടന്ന ഒരു സർവെ അവകാശപ്പെടുന്നത്. അതായത് കേവല ഭൂരിപക്ഷത്തിന് തൊട്ട് അടുത്തുള്ള സഖ്യയാണ് ഇത്. കോണ്‍ഗ്രസിന് 27 മുതല്‍ 31 സീറ്റുവരെയാണ് സർവേ പ്രവചിക്കുന്നത്. സർവ്വെ ഇത്രയും സീറ്റ് പ്രവചിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് ഏറ്റവും കുറഞ്ഞത് 50 സീറ്റുകള്‍ നേടാനാവുമെന്ന് പാർട്ടി നേതാക്കള്‍ അവകാശപ്പെടുന്നു.

ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും

ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു.39 ശതമാനം പേര്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38.2 ശതമാനം പേര്‍ കോണ്‍ഗ്രസിനെയാണ് അനുകൂലിച്ചത്. കേവലം .8 ശതമാനത്തിന്റെ കുറവാണുള്ളത്. വോട്ട് വിഹിതത്തിലെ ഈ നേരിയ വ്യത്യാസമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+