കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണയെ ഭൂമിയിലേക്ക് അയച്ചത് ഭഗവാൻ കൃഷ്ണൻ', വെട്ടിലായി കോൺഗ്രസ് നേതാവ്; ഇടപെട്ട് ബിജെപിയും

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് എന്ന മഹാമാരിയെ ഭൂമിയിലേക്ക് അയച്ചത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സുര്യകാന്ത് ദശ്മനയുടെ പരാമര്‍ശം വിവാദത്തില്‍. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ഇപ്പോള്‍ രംഗത്തെത്തിയത്. ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് പരസ്യമായി മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

congress

തിങ്കളാഴ്ച വൈകീട്ട് സൂര്യകാന്ത് ദശ്മന പങ്കെടുത്ത ഒരു ഹിന്ദി ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് അദ്ദേഹം കൃഷ്ണനെ കുറിച്ച് പറഞ്ഞ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്. സൂര്യകാന്ത് ദശ്മന സാനാതന ധര്‍മ്മത്തെ അപമാനിച്ചുവെന്നാണ് വിമര്‍ശിക്കുന്നവര്‍ ആരോപിക്കുന്നത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ക എന്ന വാക്കുകൊണ്ടാണ് കൃഷ്ണനും കൊറോണ വൈറസും ആരംഭിക്കുന്നത്. അതുകൊണ്ട് ശ്രികൃഷ്ണനാണ് കൊറോണ വൈറസിനെ ഭൂമിയിലേക്ക് അയച്ചതെന്നായിരുന്നു സൂര്യകാന്ത് ദശ്മന പറഞ്ഞത്. എന്നാല്‍ താന്‍ ഒരിക്കലും ശ്രീകൃഷ്ണനയെും സനാതന ധര്‍മ്മത്തെയും അവഹേളിച്ചിട്ടില്ലെന്നും ദശ്മന പറഞ്ഞു. ഗീതയില്‍ പറഞ്ഞ വാക്കുകള്‍ താന്‍ ഉദ്ധരിക്കുകയാണ് ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാത്തിന്റെയും സ്രഷ്ടാവ് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്നാണ് ഗിതയില്‍ പറയുന്നത്. ഈ ലോകത്ത് എല്ലാം സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും നിലനിര്‍ത്തുന്നതും ശ്രീകൃഷ്ണനാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ ലോകത്ത് അദ്ദേഹം അറിയാതെ ഒന്നും സംഭവിക്കില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭൂമിയില്‍ കൊറോണ വൈറസ് കൊണ്ടെത്തിച്ചത് ഭഗവാന്‍ കൃഷ്ണനാണെന്ന് ഞാന്‍ പറഞ്ഞത്. ഇതുകൂടാതെ അദ്ദേഹത്തിന്റെ അനഗ്രഹം കൊണ്ട് കൊറോണയ്ക്കുള്ള മരുന്നും നമ്മള്‍ കണ്ടുപിടിക്കുമെന്നും തന്‍ പറഞ്ഞിരുന്നതായി സൂര്യകാന്ത് ദശ്മന പിന്നീട് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവിന്റെ ഈ പരാമര്‍ശത്തോട് വലിയ വിമര്‍ശമനമാണ് ബിജെപി ഉന്നയിക്കുന്നത്. ദശ്മന മാപ്പ് പറയണമെന്നായിരുന്നു ബിജെപി ആവശ്യപ്പെടുന്നത്. അസുരന്മാരെ നശിപ്പിക്കാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തേക്ക് എത്തിയത്. കൊറോണയും കൃഷ്ണനും ക എന്ന ശബ്ദത്തിലാണ് ആരംഭിക്കുന്നതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കൃഷ്ണനെ കൊറോണ രാക്ഷസനാക്കി. ഇത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു.

തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്

English summary
Uttarakhand Congress vice-president Suryakant Dasmana says Lord Krishna sent coronovirus to earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X