സൈഡസ് കാഡിലയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്സിന്‍ ഉടന്‍ ലഭ്യമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കുട്ടികള്‍ക്ക് വേണ്ടിയുള്ള സിഡസ് കാഡിലയുടെ കോവിഡ് വാക്സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ' 12 നും 18 നും ഇടയിലുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വാക്സിന്‍ ഗുജറാത്ത് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഡസ് കാഡില എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചുട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് ലഭ്യമാക്കും'- കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കൊടതിയെ അറിയിച്ചു.
എല്ലാ ഘട്ട പരീക്ഷണങ്ങളും കഴിഞ്ഞ വാക്സിന് നിയമപരമായ അനുമതി തേടുന്നതിനുള്ള ഘട്ടത്തിലാണാണെന്നും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കോവാക്സിന്‍ 2 നും 18 നും ഇടയിൽ പ്രായമുള്ളവരില്‍ ക്ലിനിക്കൽ പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള അനുമതി മെയ് 12 ന് ഡിസിജിഐ ഭാരത് ബയോടെക്കിന് നൽകിയതായും കേന്ദ്രം അറിയിച്ചു.
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..

സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനായി നേരത്തെ കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാവും സൈക്കോവ് ഡി. കേന്ദ്ര സര്‍ക്കാറിന്‍റെ നാഷണല്‍ ബയോഫാര്‍മ മിഷന്‍റെ പിന്തുണയോടെയാണ് വാക്സിന്‍ വികസിപ്പിച്ചത്.
നീഡില്‍ ഫ്രീ വാക്സിനായ സൈക്കോവ് ഡി കുട്ടികളിലും സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മാത്രമേ സൈക്കോവ് ഡിയുടെ വാക്സിനേഷന്‍ പ്രക്രിയ പൂര്‍ണ്ണമാവുകയുള്ളു. ആദ്യ ഡോസിന് ശേഷം 28, 56 ദിവസങ്ങളിലാണ് രണ്ടും മുന്നും ഡോസുകള്‍ നല്‍കേണ്ടത്. ഇത് ചുരുക്കി രണ്ട് ഡോസാക്കി മാറ്റാനുള്ള പരീക്ഷണവും കമ്പനി തുടരുന്നുണ്ട്.












Click it and Unblock the Notifications