വിദേശത്ത് പോയി ഇന്ത്യയെ കുറ്റംപറയാനില്ല, ഓക്സ്ഫോര്‍ഡ് ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി
ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍, അത് പാര്‍ലമെന്റിലാണെങ്കില്‍ മാത്രം പങ്കെടുക്കുമെന്നും വരുണ്‍ പറഞ്ഞു. ഇത്തരമൊരു പ്രമുഖ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും വരുണ്‍ വ്യക്തമാക്കി.

ദില്ലി: ഓക്സ്ഫോര്‍ഡിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. മോദിയുടെ ഇന്ത്യ യഥാര്‍ത്ഥ പാതയിലോ എന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍ താന്‍ ഇല്ലെന്ന് അദ്ദേഹം ഓക്സ്ഫോര്‍ഡിനെ അറിയിക്കുകയായിരുന്നു.
താനൊരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍, അത് പാര്‍ലമെന്റിലാണെങ്കില്‍ മാത്രം പങ്കെടുക്കുമെന്നും വരുണ്‍ പറഞ്ഞു. ഇത്തരമൊരു പ്രമുഖ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി.
ഓക്സ്ഫോര്‍ഡ് യൂണിയനില്‍ ക്ഷണിക്കപ്പെടുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അത് അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഇത്തരമൊരു ക്ഷണം വന്നതില്‍ നന്ദി. എന്നാല്‍ ചെറിയൊരു നിരാശയോടെ ഈ ക്ഷണം നിരസിക്കുന്നു. കാരണം തനിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ചര്‍ച്ചകള്‍ക്ക് വലിയ സാധ്യതയില്ലാത്തതതാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയില്‍, നമ്മുടെ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്. നമ്മുടെ നയങ്ങളെയും നടപടികളെയും വിലയിരുത്തി അതില്‍ പ്രതികരണം നടത്തേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ താല്പര്യമുള്ള വിഷയത്തില്‍ അഭിപ്രായം പറയേണ്ടതും, പ്രശ്നങ്ങളില്‍ പരിഹാരം നിര്‍ദേശിക്കേണ്ടതും, ആവശ്യമായ കാര്യമാണ്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്പോട്ടുകള്‍
അതിനായി ജനങ്ങളുമായി സംസാരിക്കാനും, ഇക്കാര്യം ന്യായമായ ആശങ്കയുയര്ത്താമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താനൊരു പാര്‍ലമെന്റ് അംഗമാണ്. അങ്ങനെയുള്ളപ്പോള്‍ എന്റെ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങള്‍ അന്താരാഷ്ട്ര വേദിയില്‍ ഉന്നയിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അതില്‍ മൂല്യം കണ്ടെത്താനാവില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഇത് ഇന്ത്യയുടെ വിഷയങ്ങളാണ്. അത് വിദേശ രാജ്യങ്ങളിലോ വേദികളിലോ ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ചര്‍ച്ചകളുടെ ഭാഗമാകുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പാര്‍ലമെന്റിലും, മറ്റ് വേദികളും, പ്രയോജനകരമായ ചര്‍ച്ചകള്‍ നടക്കണം. എന്നാല്‍ ഇന്ത്യയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഇന്ത്യക്കുള്ളിലും, ഇവിടെ ഭരിക്കുന്നവര്ക്കിടയിലുമാണ് സംഭവിക്കേണ്ടത്. അത് വിദേശ വേദികളില്‍ പോയി രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ വികസനത്തിന്റെ ശരിയായ പാതയിലാണ്. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി പല സര്‍ക്കാരുകള്‍ നമ്മെ നയിച്ചിട്ടുണ്ട്. അതെല്ലാം നമ്മെ മാറ്റത്തിന്റെ പാതയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി ബ്രിട്ടനില്‍ വെച്ച് ഇന്ത്യയിലെ നയങ്ങള്‍ പ്രതിപക്ഷത്തിനെതിരാണെന്ന് പറഞ്ഞിരുന്നു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications