ഡല്‍ഹി യൂണിവേഴ്‌സിറ്റി സിലബസില്‍ ഇടംപിടിച്ച് സവര്‍ക്കര്‍, ഗാന്ധിക്ക് മുമ്പേ പഠിപ്പിക്കും
ദില്ലി: ഡല്‍ഹി യൂണിവേഴ്‌സിറ്റി സിലബസില്‍ ഇടംപിടിച്ച് ഹിന്ദുത്വ നേതാവ് വീര്‍ സവര്‍ക്കര്‍. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിലാണ് സവര്‍ക്കറെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. അടുത്തിടെ യൂണിവേഴ്‌സിറ്റിയിലെ സിലിബസ് മാറ്റത്തിലാണ് സവര്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്. അഞ്ചാം സെമസ്റ്ററില്‍ സവര്‍ക്കറെ കുറിച്ചുള്ള ഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടാവും.
അതേസമയം മഹാത്മ ഗാന്ധിയേക്കാള്‍ മുമ്പേയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സവര്‍ക്കറെ കുറിച്ച് പഠിക്കാനുണ്ടാവുക. അതേസമയം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവനകള്‍ ഇതോടെ പിന്നോട്ട് പോകും. ഏഴാം സെമസ്റ്ററില്‍ മാത്രമാണ് ഇക്കാര്യം പഠിപ്പിക്കുക.

അതേസമയം ഇത് ആദ്യമായിട്ടാണ് സവര്‍ക്കറിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു സിലബസില്‍ ഉള്‍പ്പെടുത്തി, അത് പഠിപ്പിക്കുന്നത്. ഈ തീരുമാനത്തിനെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ സവര്‍ക്കറിനെ ഉള്‍പ്പെടുത്തിയതില്‍ അല്ല പ്രശ്‌നമുണ്ടാക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ പാഠഭാഗങ്ങള്‍ നാലാം വര്‍ഷത്തേക്ക് മാറ്റിയതിലാണ്. ഇത് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്. ഹിന്ദുത്വയും, ഹിന്ദൂയിസവും, സവര്‍ക്കറും, ദേശീയ പ്രസ്ഥാനവും, സര്‍വക്കറും ഇന്ത്യന്‍ ചരിത്രവും, മതപരമായ പരിവര്‍ത്തനങ്ങള്‍, തൊട്ടുകൂടായ്മയും, ജാതീയതയും, തുടങ്ങിയ വിഷയങ്ങളാണ് മൊത്തം സിലബസില്‍ പഠിക്കാനുള്ളത്.
ഗാന്ധിയെ ഏഴാം സെമസ്റ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് സവര്‍ക്കറുടെ പാഠഭാഗങ്ങള്‍ കൊണ്ടുവന്നതിലൂടെ സംഭവിച്ചതാണെന്ന് അക്കാദമിക് കൗണ്‍സില്‍ അംഗം അലോക് രാജന്‍ പാണ്ഡെ പറഞ്ഞു. അതാണ് ഞങ്ങളുടെ പ്രശ്‌നം. സവര്‍ക്കറെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കട്ടെ. പക്ഷേ അത് ഗാന്ധിയെ പിന്നിലാക്കി കൊണ്ടാവരുത്.
അതിനെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് അലോക് രാജന്‍ പറഞ്ഞു. ചരിത്രം പഠിപ്പിക്കുമ്പോള്‍ അതിനൊരു ഓര്‍ഡര്‍ വേണം. ഗാന്ധി സവര്‍ക്കറിനും, ബിആര്‍ അംബേദ്കറിനും മുന്നേ വന്നയാളാണ്. അതുകൊണ്ട് തന്നെ പഠിപ്പിക്കുമ്പോള്‍ ഗാന്ധി ഇവരേക്കാള്‍ മുന്നില്‍ വരണമെന്നും അലോക് രാജന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനും, ജാതീയതയ്ക്കും, തൊട്ടുകൂടായ്മക്കുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ക്കുമെല്ലാം വിസ്മരിക്കാനാവാത്ത സംഭാവനകളാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല. ജിഎന്‍ടി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ജൂണ്‍ ഒന്‍പതിന് നടക്കുന്നുണ്ട്.
അതില്‍ ഈ വിഷയം വീണ്ടും ഉന്നയിക്കുമെന്നും അലോക് രാജന്‍ പാണ്ഡെ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ വിദ്യാഭ്യാസ നയപ്രകാരം മൂന്ന് വര്‍ഷത്തെ ബിരുദമോ, നാല് വര്‍ഷത്തെ ബിരുദമോ എടുക്കാം. മൂന്ന് വര്‍ഷത്തെ ബിരുദം എടുക്കുന്നവര്‍ ഒരിക്കലും ഗാന്ധിയെ കുറിച്ച് അപ്പോള്‍ പഠിക്കാനാവില്ല.












Click it and Unblock the Notifications