കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്ക് ധരിച്ചില്ല, യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച് പോലീസ്, വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ഇന്‍ഡോര്‍: മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ യുവാവിനെ റോഡില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 35കാരനായ ഓട്ടോ ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

വീഡിയോ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ പങ്കുവെച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൊറോണ നിയന്ത്രണം എന്ന പേരില്‍ ഇത്തരത്തിലുളള മനുഷ്യത്വരഹിതമായ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി വീഡിയോയ്ക്ക് ഒപ്പം ട്വീറ്റ് ചെയ്തു. സുരക്ഷാ ചുമതലയുളള പോലീസുകാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ ജനം എവിടേക്ക് പോകും എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

police

ഇന്‍ഡോറിനെ പര്‍ദേശിപൂരിലെ സ്റ്റേഷനിലെ രണ്ട് പോലീസുകാരാണ് ഓട്ടോ ഡ്രൈവര്‍ ആയ കൃഷ്ണ കുഞ്ചിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മാസ്‌ക് മുഖത്ത് നിന്നും മാറിക്കിടന്നു എന്ന് ആരോപിച്ചായിരുന്നു മകന്റെ മുന്നിലിട്ട് പോലീസുകാര്‍ കൃഷ്ണയെ തല്ലിച്ചതച്ചത്. മാസ്‌ക് ശരിക്ക് ധരിച്ചില്ലെന്ന് പറഞ്ഞാണ് രണ്ട് പോലീസുകാര്‍ കൃഷ്ണയേയും മകനേയും തടഞ്ഞത്. ആശുപത്രിയിലുളള അച്ഛനെ കാണാന്‍ പോവുകയാണ് എന്ന് പറഞ്ഞ കൃഷ്ണയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെയാണ് മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

റോഡില്‍ ഇട്ട് കൃഷ്ണനെ പോലീസുകാര്‍ തല്ലുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. കൃഷ്ണയുടെ മുഖത്ത് അടക്കമാണ് ബൂട്ടിട്ട് പോലീസുകാര്‍ ചവിട്ടിയത്. കൈകളും കാലുമടക്കം പിടിച്ച് തിരിക്കുന്നതും ഉപദ്രവിക്കരുതെന്ന് കൃഷ്ണ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കൃഷ്ണയുടെ മകന്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടിട്ടും പോലീസ് ദയ കാണിച്ചില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിറ്റി സൂപ്രണ്ട് ഓഫ് പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരന്റെ കോളര്‍ പിടിച്ച് കൃഷ്ണയാണ് തെറി വിളിക്കുകയും ആക്രമിക്കുകയും ചെയ്തത് എന്നാണ് പോലീസ് ആരോപിക്കുന്നത്.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
Video of Police thrashing man in Indore for not wearing mask properly goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X