ഒടുവിൽ വിജയ്‌യുടെ ആവശ്യം അംഗീകരിക്കപ്പെട്ടു; ഈറോഡിൽ വമ്പൻ റാലി, പാലിക്കേണ്ടത് 84 നിബന്ധനകൾ!
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കാര്യമായ നേട്ടമുണ്ടാക്കും എന്ന അവകാശവാദവുമായി പ്രചാരണം ആരംഭിച്ച വിജയ് കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ്. ഇപ്പോഴിതാ ഈ മാസം പതിനെട്ടിന് നടക്കാനിരിക്കുന്ന മെഗാ റാലിയുടെ അനുമതി നേടുന്നതിൽ ടിവികെ വിജയിച്ചുവെന്നാണ് ലഭ്യമായ വിവരം. ഈറോഡിൽ വച്ച് നടക്കുന്ന റാലി വിജയുടെയും പാർട്ടിയുടെയും ശക്തി അളക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്.
തമിഴക വെട്രി കഴകം നേതാവായ വിജയുടെ പ്രചാരണ പൊതുയോഗം നവംബർ 18നാണ് ഈറോഡിലെ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വിജയപുരി അമ്മൻ ക്ഷേത്രത്തിന്റെ 21 ഏക്കർ ഭൂമിയിൽ നടക്കാൻ നിശ്ചയിച്ചത്. യോഗത്തിനായി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ (50,000 രൂപ കെട്ടിവെപ്പും 50,000 രൂപ അനുമതി ഫീസും) ടിവികെ അടയ്ക്കുകയും, ശേഷം സ്ഥലം വൃത്തിയാക്കി നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതായാണ് വിവരം.

കരൂർ ആൾക്കൂട്ട ദുരന്തത്തിനുശേഷം രണ്ടു മാസത്തോളം വിജയ് പൊതുരംഗത്ത് സജീവമായിരുന്നില്ല. പുതുച്ചേരിയിൽ സമ്മേളനം നടത്തിയെങ്കിലും, തമിഴ്‌നാട്ടിൽ ഈറോഡിലേത് അദ്ദേഹത്തിന്റെ ആദ്യ പ്രചാരണ പരിപാടിയായിരുന്നു. കരുപ്പൂർ സംഭവത്തെ തുടർന്ന് കനത്ത നിയന്ത്രണങ്ങളും പുതുച്ചേരി മാതൃകയിലുള്ള സുരക്ഷാ നിബന്ധനകളും ഏർപ്പെടുത്തിയാണ് ടിവികെ യോഗത്തിന് അനുമതി നൽകിയത്.
സെൻഗോട്ടയ്യൻ ടിവികെയിൽ ചേർന്നതിന് ശേഷം ശക്തി പ്രകടിപ്പിക്കാനാണ് ഈ യോഗം ഈറോഡിൽ സംഘടിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. നേരത്തെ, വിജയപുരി അമ്മൻ ക്ഷേത്രത്തിന്റെ 31 ഏക്കർ സ്ഥലത്ത് യോഗം നടത്താൻ ടിവികെ ജില്ലാ പോലീസ് സൂപ്രണ്ട് സുജാതയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ പിന്നീട് ക്ഷേത്രം കാര്യനിർവഹണ ഉദ്യോഗസ്ഥ ധനലക്ഷ്‌മി, കളക്‌ടർക്കും പോലീസിനും കത്തയച്ച്, ടിവികെ ഉൾപ്പെടെ ഒരു പാർട്ടിക്കും പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു.
ഇതോടെ വിജയുടെ പ്രചാരണത്തിന് കാര്യമായ തടസം നേരിട്ടിരുന്നു. എങ്കിലും, ക്ഷേത്രത്തിന്റെ 31 ഏക്കറിൽ നിന്ന് 21 ഏക്കറിൽ ടിവികെയുടെ പൊതുയോഗം നടത്താൻ അനുമതി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. അനുമതിയെ തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സുജാത സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
'ടിവികെ. നേതാവ് വിജയുടെ പ്രചാരണത്തിന് 50,000 രൂപ കെട്ടിവെപ്പും 50,000 രൂപ അനുമതി ഫീസും അടയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ തുക അവർ അടയ്ക്കുകയും യോഗശേഷം ക്ഷേത്രപരിസരം വൃത്തിയാക്കി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതുകൊണ്ടാണ് അനുമതി നൽകിയത്' എന്നാണ് ധനലക്ഷ്‌മി വ്യക്തമാക്കിയത്.
ക്രമസമാധാനം, ജനക്കൂട്ട നിയന്ത്രണം, പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ശരിയായ അറ്റകുറ്റപ്പണികൾ എന്നിവ ഉറപ്പാക്കാൻ വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ടാണ് ഈറോഡ് പോലീസ് അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിക്കുന്നതിനായി പോലീസ് 84 നിബന്ധനകൾ മുന്നോട്ടുവച്ചുവെന്നാണ് വിവരം. ഇത് പാലിക്കുമെന്ന ഉറപ്പിന്മേലാണ് ടിവികെ പരിപാടി ഇവിടെ അനുവദിച്ചിരിക്കുന്നത്.
തുടർന്ന് പോലീസ് അനുമതി നൽകിയതോടെ നവംബർ 18ന് ടിവികെ നേതാവ് വിജയുടെ ഈറോഡിലെ പ്രചാരണം നടക്കുമെന്ന് ഉറപ്പായി. ഇത് വിജയ് ആരാധകരെയും പാർട്ടി പ്രവർത്തകരെയും വലിയ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കരൂരിലെ സംഭവത്തിന് ശേഷം തന്റെ അണികളെ കാണാനും വലിയ രീതിയിലുള്ള പ്രചാരണം നടത്താനും കഴിയാതിരുന്ന വിജയ്ക്കും ഇത് നല്ല അവസരമാണ്.
-
വിജയ് പ്രാദേശികവാദം പിടിക്കുമോ? തമിഴര്‍ക്ക് ജോലി നല്കിയാല് ജിഎസ്ടി ഇളവ്, തൊഴില്‍രഹിതര്‍ക്ക് 4000 രൂപ -
വിജയ് രണ്ടിടത്ത് മല്‍സരിക്കാന്‍ കാരണം ഇതാണ്; സീറ്റ് ഷിഫ്റ്റ് വിന്‍ഡോയുമായി ടിവികെ, വന്നവര്‍ക്കെല്ലാം സീറ്റ് -
വിജയ്ക്കും ഭാര്യ സംഗീതയ്ക്കുമായി കോടികളുടെ ആസ്തി, മക്കൾക്ക് വായ്പയായും പണം, ആസ്തി വിവരങ്ങൾ പുറത്ത് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications