മാസായി ഇളയദളപതിയുടെ എന്‍ട്രി, ടിവികെ ഗാനം പുറത്തിറക്കി; സമ്മേളനവേദിയിലെത്തി പതിനായിരങ്ങള്‍
ചെന്നൈ: ഇളയദളപതി വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. വില്ലുപുരത്തെ വിക്രവണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വിജയിയുടെ മാതാപിതാക്കള്‍ അടക്കം സംസ്ഥാന സമ്മേളനത്തിന് എത്തിയിട്ടുണ്ട്. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് കൊണ്ടാണ് വിജയ് സമ്മേളന വേദിയിലേക്ക് എത്തിയത്.
വിജയിയാണ് പതാക ഉയര്‍ത്തിയത്. പതിനായിരക്കണക്കിന് ആളുകളാണ് സമ്മേളനവേദിയിലെത്തിയത്. രണ്ട് ലക്ഷത്തോളം ആളുകളാണ് വേദിയിലെത്തുമെന്ന് ടിവികെ നേരത്തെ അറിയിച്ചത്. സമീപകാലത്ത് തമിഴ് രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ജനക്കൂട്ടമാണ് വിക്രവണ്ടിയില്‍ കണ്ടത്. 19 പ്രമേയങ്ങള്‍ വിജയ് സമ്മേളനത്തില്‍ അവതരിപ്പിക്കുക.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്‍ ബുസ്സി ആനന്ദ് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തി. അതിന് ശേഷം തമിഴ് തായ് വാഴ്ത്ത് പാട്ടും ചൊല്ലി. പാര്‍ട്ടി ഗാനവും സമ്മേളനത്തില്‍ പുറത്തിറക്കി. ടിവികെയുടെ പ്രത്യയശാസ്ത്രം അടങ്ങുന്നതാണ് ഈ ഗാനം. സാമൂഹ്യ നീതിയില്‍ ഊന്നിയ മതനിരപേക്ഷ പ്രത്യയശാസ്ത്രവുമായി ജനങ്ങള്‍ക്ക് സേവനം ചെയ്യുമെന്ന് ഗാനത്തിനിടയ്ക്ക് വിജയ് പറയുന്നുണ്ട്.
തിരുവള്ളുവര്‍, പെരിയാര്‍, കാമരാജ്, സ്വാതന്ത്ര്യസമര സേനാനികളായ വേലു നാച്ചിയാര്‍, അഞ്ജലൈ അമ്മാള്‍ തത്വശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ടിവികെ പ്രവര്‍ത്തിക്കുക. നേരത്തെ വേദിയിലെത്തിയതിന് പിന്നാലെയായിരുന്നു വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തിയത്. റിമോട്ട് കണ്‍ട്രോള്‍ വഴിയായിരുന്നു പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും, രക്തസാക്ഷികള്‍ക്കും അദ്ദേഹം ആദരമര്‍പ്പിച്ചു.
ജനിച്ചവരെല്ലാം സമന്‍മാരെന്നതാണ് പാര്‍ട്ടിയുടെ തത്വശാസ്ത്രം. ഇതും വേദിയില്‍ പ്രഖ്യാപിച്ചു. അതേസമയം ആരാധകരുടെയും പ്രവര്‍ത്തകരുടെയും വലിയ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. സമ്മേളന സ്ഥലത്ത് 35ലധികം ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
കനത്ത ചൂടിനെ തുടര്‍ന്ന് യോഗം നേരത്തെയാക്കുകയായിരുന്നു. പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ തന്നെ വേദിയില്‍ കലാപരിപാടികള്‍ അടക്കം ആരംഭിച്ചിരുന്നു. വില്ലുപരുത്തായി 85 ഏക്കറില്‍ പ്രത്യേക തയ്യാറാക്കിയതാണ് വേദി. ടിവികെയെ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതാണ്.
മതേതരത്വം, സംസ്ഥാന സ്വയം ഭരണാവകാശം, ദ്വിഭാഷ നയം, അഴിമതി രഹിതം, പിന്തിരിപ്പന്‍ ചിന്താഗതികളെ റദ്ദാക്കല്‍, ലഹരിമുക്ത തമിഴ്‌നാട് എന്നിവയാണ് തമിഴക വെട്രി കഴകത്തിന്റെ മറ്റ് പ്രത്യയശാസ്ത്രങ്ങളെന്ന് പാര്‍ട്ടി കേഡറും പ്രൊഫസറുമായ സമ്പത്ത് കുമാര്‍ പറഞ്ഞു. ഡിഎംകെ മുമ്പ് നിര്‍ദേശിച്ചതാണ് ദ്വിഭാഷാ നയം. ഇത് തന്നെയാണ് വിജയിയുടെ പാര്‍ട്ടിയും ആവര്‍ത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications