വിജയിയുടെ സംസ്ഥാന പര്യടനം വരുന്നു, അജിത്തിനെ ഇറക്കുമോ ഡിഎംകെ? ടിവികെയുടെ നീക്കം ഇങ്ങനെ
ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടന്‍ വിജയ് സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു. തമിഴക വെട്രി കഴകത്തിന്റെ നീക്കങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് ഡിഎംകെ നോക്കി കാണിക്കുന്നത്. അണ്ണാഡിഎംകെ ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നിരയിലേക്കുള്ള വിജയിയുടെ വരവ് ഡിഎംകെ വില കുറച്ച് കാണുന്നില്ല.
വിജയിയെ നേരിടാന്‍ മറ്റൊരു സൂപ്പര്‍ താരത്തെ പാര്‍ട്ടി ആശ്രയിക്കുമോ എന്ന ചര്‍ച്ചയും തമിഴ് രാഷ്ട്രീയത്തില്‍ നടക്കുന്നുണ്ട്. വിജയ് ടിവികെയുടെ സംസ്ഥാന പര്യടനം ഡിസംബറില്‍ ആരംഭിക്കും. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 27ന് തിരുനെല്‍വേലിയില്‍ പര്യടനം അവസാനിക്കും. വിജയിയുടെ മെഗാ റാലിയോടെയാണ് പര്യടനം അവസാനിക്കുക.

അതേസമയം വിജയ് പുതിയ ടിവി ചാനല്‍ ആരംഭിക്കുമെന്നാണ് അഭ്യൂഹം. ജനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. പാര്‍ട്ടിയെ വിവിധ വേദികളില്‍ പ്രതിനിധീകരിക്കുന്നതിനായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് താരം. പ്രതിപക്ഷ നേതാക്കളെ തെളിവുകളൊന്നുമില്ലാതെ വെറുതെ ആരോപണങ്ങള്‍ മാത്രം വെച്ച് അനാവശ്യമായി വിമര്‍ശിക്കരുതെന്ന് വിജയ് പാര്‍ട്ടി അംഗങ്ങളോടും ആരാധകരോടും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിജയ് പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന പര്യടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്. ബുസ്സി ആനന്ദുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും വിജയ് ചര്‍ച്ചകള്‍ നടത്തി.
അജിത്തിനെ ഇറക്കുമോ ഡിഎംകെ?
വിജയ് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനാല്‍ രാഷ്ട്രീയ നഷ്ടം ഡിഎംകെയ്ക്ക് ഉണ്ടാവുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ അജിത്ത് കുമാറിനെ ഡിഎംകെ രംഗത്തിറക്കുമോ ഡിഎംകെ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഉദയ്‌നിധി സ്റ്റാലിന്‍ നേരത്തെ അജിത്തിനെ പ്രശംസിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മേഖലയില്‍ അജിത്തും വിജയിയും സുഹൃത്തുക്കളാണ്. എന്നാല്‍ ഇരുവരെയും എതിരാളികളായിട്ടാണ് ആരാധകര്‍ കാണുന്നത്.
ഇരുവരുടെയും സിനിമകള്‍ വരുമ്പോള്‍ വലിയ ആരാധകപ്പോര് തന്നെ തമിഴ്‌നാട്ടില്‍ നടക്കാറുണ്ട്. അജിത്തിനും വലിയ ആരാധകപിന്തുണ സംസ്ഥാനത്തുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത്തിനെ പ്രചാരണത്തിനായി ഡിഎംകെ ഇറക്കാനും സാധ്യതയുണ്ട്. കരുണാനിധി കുടുംബവുമായി അടുത്ത ബന്ധവും അജിത്തിനുണ്ട്. എന്നാല്‍ വിജയിയുമായുള്ള സൗഹൃദം മുന്‍നിര്‍ത്തി അജിത്ത് വരാനുള്ള സാധ്യത വളരെ കുറവാണ്.
26 പ്രമേയങ്ങള്‍ പാസാക്കി
ഡിഎംകെ സര്‍ക്കാരിനും, കേന്ദ്ര സര്‍ക്കാരിനുമെതിരെ 26 പ്രമേയങ്ങളും ഞായറാഴ്ച്ച ചേര്‍ന്ന ടിവികെ യോഗം പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ ടിവികെ തള്ളി. തമിഴ്‌നാട്ടില്‍ ഇവ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിജയ് പ്രഖ്യാപിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് എതിരായി പ്രമേയം പാസാക്കിയ ടിവികെ, അത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും പറഞ്ഞു. വഖഫ് ബോര്‍ഡ് ബില്ലിലെ ഭേദഗതിയെയും പാര്‍ട്ടി എതിര്‍ത്തു. സംസ്ഥാനത്തെ ധനകാര്യ സ്ഥിതി മോശമാക്കുന്നത് ഡിഎംകെ ആണെന്നും, ക്രമസമാധാന നില തകര്‍ന്നുവെന്നും ടിവികെ പ്രമേയത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഡിഎംകെ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ടിവികെ ആരോപിച്ചു. തമിഴ് വാഴ്ത്ത് പാട്ട് വിവാദത്തില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവിയെയും ടിവികെ വിമര്‍ശിച്ചു. ആദ്യം അവര്‍ തിരുവള്ളുവരെ കാവിവത്കരിച്ചു. പിന്നീട് പറഞ്ഞു തമിഴകവും, തമിഴ്‌നാടും വ്യത്യസ്തമാണെന്ന്, ഇപ്പോഴിതാ തമിഴ് വാഴ്ത്ത് പാട്ടിനെയും വിവാദത്തിലെത്തിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് മാത്രമല്ല, അവര്‍ നിയമിച്ചവര്‍ക്കും ഞങ്ങളുടെ മാതൃഭാഷയെ അവഹേളിക്കാന്‍ അധികാരമില്ല. മൂന്നാം ഭാഷ തമിഴ്‌നാട്ടില്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം വിജയിക്കില്ലെന്നും ടിവികെ പറഞ്ഞു.












Click it and Unblock the Notifications