Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് എന്‍ഡിഎ സഖ്യകക്ഷിയുടെ പരസ്യം: നാടകീയത, മന്ത്രി പുറത്തേക്ക്

പാറ്റ്ന: ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കെതിരെ പടയൊരുക്കവുമായി ബി ജെ പി നേതൃത്വം രംഗത്ത് എത്തിയതോടെയാണ് മുന്നണിയില്‍ വിള്ളല്‍ രൂപപ്പെട്ടത്. മുകേഷ് സഹാനി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം അവസാനിക്കുന്ന ജൂലൈ വരെ തുടരാൻ അനുവദിക്കുകയോ ചെയ്യുമെന്നാണ് ബിഹാർ ബി ജെ പിയിലെ ഒരു പ്രമുഖ നേതാവ് അഭിപ്രായപ്പെട്ടത്.

സഖ്യകക്ഷിയായ ബി ജെ പി നേതൃത്വത്തെ സഹാനി ആവർത്തിച്ച് കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി സ്ഥാനത്ത് ഒഴിവാക്കുനുളള തീരുമാനത്തിലേക്ക് പാർട്ടി നേതൃത്വമെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അദ്ദേഹത്തിന്റെ പാർട്ടി ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ട് പത്രപരസ്യം നല്‍കുകയായിരുന്നു. "ഞങ്ങൾ നിഷാദ് സമുദായത്തിന്റെ ശക്തി കാണിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വിരിയാൻ അനുവദിക്കില്ല," എന്നുമായിരുന്നു എല്ലാ പ്രമുഖ പത്രങ്ങളിലൂടേയും വികാസ് ഇന്‍സീല്‍ പാർട്ടി പരസ്യം ചെയ്തത്.

തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും

ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധ

സഹാനിയുടെ ഈ നീക്കം ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നാണ് ബി ജെ പി നേതാവ് പ്രേം രഞ്ജൻ പട്ടേൽ വ്യക്തമാക്കിയത്. എല്ലാ കാര്യങ്ങളും കേന്ദ്രനേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്... സമയമാകുമ്പോൾ ഉചിതമായ മറുപടി നൽകും. തങ്ങൾക്കെതിരെ സംസാരിക്കുന്ന ഏതൊരു സഖ്യകക്ഷിയെയും അധികകാലം സഹിക്കാൻ കഴിയില്ലെന്നും പട്ടേൽ പറഞ്ഞു.

സഹാനിയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ

സഹാനിയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ അദ്ദേഹത്തിന് കൗൺസിലിൽ മറ്റൊരു ടേം നൽകിയേക്കില്ല. മൂന്ന് വി ഐ പി കൌണ്‍സില്‍ അംഗങ്ങളുടേയും പിന്തുണ സഹാനിക്ക് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " പിന്തുണ നഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിനും അറിയാം, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി ബി ജെ പി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണ്."- ഒരു പ്രമുഖ ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് രഞ്ജൻ

സഹാനിക്ക് അർഹതപ്പെട്ടതിലും കൂടുതൽ പരിഗണന ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് രഞ്ജൻ അഭിപ്രായപ്പെട്ടത്. എല്ലാവരെയും ഉൾക്കൊള്ളാൻ ബി ജെ പി ശ്രമിച്ചു, പാർട്ടി നിഷാദ് സമുദായത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമയം ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും നിഷാദ് സമുദായത്തിന് സംവരണം നൽകുകയും ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹാനി പ്രഖ്യാപിച്ചത്.

2020-ൽ വിഐപി വിജയിച്ച ബോച്ച നിയമസഭാ

2020-ൽ വിഐപി വിജയിച്ച ബോച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ പാർട്ടിയുടെ പദ്ധതി അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എന്‍ ഡി എ യോഗത്തിലും വി ഐ പി മന്ത്രി അഭിപ്രായപ്പെട്ടും. ഉദ്യോഗസ്ഥരും എൻ ഡി എ നേതാക്കളും തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

എനിക്ക് അർഹതമപ്പെട്ട പരിഗണന ലഭിച്ചില്ലെങ്കിൽ

എനിക്ക് അർഹതമപ്പെട്ട പരിഗണന ലഭിച്ചില്ലെങ്കിൽ തുടരുന്നതിൽ അർത്ഥമില്ല. ബി ജെ പിയുടെ പ്രവർത്തന സംസ്‌കാരത്തിൽ ഞാൻ തൃപ്തനല്ല. ...എന്റെ സമുദായത്തിന് വേണ്ടി പോരാടാനാണ് ഞാൻ വന്നത്. ബി ജെ പിയുമായി തന്റെ പാർട്ടിക്ക് സഖ്യമുള്ളത് ബിഹാറില്‍ മാത്രമാണ്. ഉത്തർപ്രദേശില്‍ അതില്ലെന്നും മുകേഷ് സഹാനി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+