കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടനെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി ഡെലിവറി' നിങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

മുംബൈ: ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുകള്‍ തങ്ങള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനെ കുറിച്ചുള്ള കഥകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പലരും രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ടാണ് തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ കണ്ണ് നനയിക്കുന്ന ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

Image Credit; foodclubbysaurabhpanjwani

ഫുഡ് ബ്ലോഗര്‍ സൗരഭ് പഞ്ജ്വാനി ആണ് ഒരു ഡെലിവറി ഏജന്റിന് പരിചയപ്പെടുത്തുന്ന ഒരു ചെറിയ വീഡിയോ പങ്കിട്ടത്. ഫുഡ് ഡെലിവറി ചെയ്യേണ്ട എല്ലാ സ്ഥലങ്ങളിലേക്കും തന്റെ കുഞ്ഞിനെയും കൊണ്ടു പോകുന്ന വീഡിയോയായിരുന്നു അത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2

'ഇത് കണ്ടപ്പോള്‍ എനിക്ക് വളരെ പ്രചോദനം തോന്നി. ഈ സൊമാറ്റോ ഡെലിവറി എക്‌സിക്യുട്ടീവ് ദിവസം മുഴുവന്‍ തന്റെ രണ്ട് കുട്ടികളെയും കൂടെ കൂട്ടിയാണ് ഡെലിവറി നടത്തുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വേണമെങ്കില്‍ നമ്മള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം നമുക്ക് കാണിച്ചുനല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

3

തന്നെ ഏല്‍പ്പിച്ച അഡ്രസിലേക്ക് ഭക്ഷണം ഡെലിവറി ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചെറിയ മകളെ ഇടനെഞ്ചില്‍ ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്നതും കാണാം. അടുത്ത് മൂത്തമകനെയും വീഡിയോയില്‍ കാണാം. ക്ലിപ്പില്‍, പഞ്ച്വാനി തന്റെ ജോലിയെക്കുറിച്ചും കുട്ടികളെക്കുറിച്ചും ഡെലിവറി എക്സിക്യൂട്ടീവിനോട് ചോദിക്കുന്നതും കേള്‍ക്കാം.

4

ഇതിന് മറുപടിയായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, തന്റെ മകളെ കൂടെ കൊണ്ടുപോകുന്നുവെന്നും മകന്‍ ജോലിസമയത്ത് ഡെലിവറി നടത്താന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷെയര്‍ ചെയ്തതിന് ശേഷം, വീഡിയോ ഒരു ദശലക്ഷത്തിലധികം വ്യൂകളുമായി വൈറലായി മാറി.

5

പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു

കൂടാതെ സൊമാറ്റോയും വീഡിയോയ്ക്ക് മറുപടി നല്‍കി, ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങള്‍ക്കായി ഡെലിവറി ഏജന്റിനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളെക്കുറിച്ചും അറിയിച്ചു. ഒരു സ്വകാര്യ സന്ദേശത്തില്‍ ഓര്‍ഡര്‍ വിശദാംശങ്ങള്‍ പങ്കിടുക, അതുവഴി ഞങ്ങള്‍ക്ക് ഡെലിവറി പങ്കാളിയെ ബന്ധപ്പെടാനും സഹായിക്കാനും കഴിയുമെന്ന് സൊമാട്ടോ അറിയിച്ചു.

6

അതേസമയം, വീഡിയോ വൈറലായതോടെ ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. ഇതിനിടെ, ഈ മാസം ആദ്യം, സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഒരു ആണ്‍കുട്ടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു.

7

ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്ത രാഹുല്‍ മിത്തല്‍, ആണ്‍കുട്ടിക്ക് ഏഴ് വയസ്സുണ്ടെന്ന് അവകാശപ്പെട്ടു, എന്നാല്‍ ഫുഡ് ഡെലിവറി കമ്പനി പ്രസ്താവനയില്‍ കുട്ടിയുടെ പ്രായം 14 ആണെന്ന് സ്ഥിരീകരിച്ചു. പിതാവിന്റെ അപകടത്തെ തുടര്‍ന്ന് കുടുംബം മുന്നോട്ടുകൊണ്ടു പോകുന്നതിന് വേണ്ടിയാണ് അവന്‍ ഈ പ്രായത്തില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചത്.

8

വീഡിയോ ട്വിറ്ററില്‍ വൈറലായതിന് ശേഷം, കമ്പനി 'മള്‍ട്ടിഫോള്‍ഡ് ലംഘനങ്ങളെക്കുറിച്ച്' ചൂണ്ടിക്കാണിച്ചെങ്കിലും കുടുംബത്തിന്റെ സാഹചര്യം മനസ്സില്‍ വെച്ചുകൊണ്ട് കര്‍ശനമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞു, '

'കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല', കേന്ദ്രത്തിന് അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി സഭയിൽ'കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല', കേന്ദ്രത്തിന് അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി സഭയിൽ

 തുടങ്ങും മുൻപ് തിരിച്ചടി; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടു..അമ്പരന്ന് ബിജെപിയും തുടങ്ങും മുൻപ് തിരിച്ചടി; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടു..അമ്പരന്ന് ബിജെപിയും

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
Viral Video: Zomato executive delivering food with babies gets social media attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X