കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 ബസുകളില്‍ കെജ്രിവാളിനെ പൂട്ടുമോ: സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വികെ സക്‌സേന

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലിയിലെ ആം ആദ്മി പാർട്ടി സർക്കാരുമായി പുതിയ പോർമുഖം തുറന്ന് ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന. ഡൽഹി സർക്കാർ 1,000 ലോ ഫ്‌ളോർ ബസുകൾ വാങ്ങിയതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഡൽഹി അനുമതി നൽകി കൊണ്ടാണ് ലെഫ്റ്റനന്റ് ഗവർണ്ണറുടെ നടപടി.

കോണ്‍ഗ്രസിന്റെ ലക്ഷ്യം ആ 207 സീറ്റുകള്‍: 52 എണ്ണം വേറെ, അണിയറിയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികോണ്‍ഗ്രസിന്റെ ലക്ഷ്യം ആ 207 സീറ്റുകള്‍: 52 എണ്ണം വേറെ, അണിയറിയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതി

അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലഫ്റ്റനന്റ് ഗവർണർ തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ നിന്ന് ആദ്യം തന്റെ പേര് മുക്തമാക്കണമെന്നും പറഞ്ഞുകൊണ്ട് ദില്ലി സർക്കാറും രംഗത്ത് എത്തിയിട്ടുണ്ട്. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സി ബി ഐയെയാണ് സക്സേന ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആളുകള്‍ ഇഷ്ടം തല്ലും കുശുമ്പ് പറയുന്നതുമാവാം: ഫേക്ക് ആയാല്‍ പിടിച്ച് പുറത്താക്കും; റിതു മന്ത്രആളുകള്‍ ഇഷ്ടം തല്ലും കുശുമ്പ് പറയുന്നതുമാവാം: ഫേക്ക് ആയാല്‍ പിടിച്ച് പുറത്താക്കും; റിതു മന്ത്ര

ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ ശുപാർശയെ തുടർന്നാണ്

ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ ശുപാർശയെ തുടർന്നാണ് കേസ് അന്വേഷണ ഏജൻസിക്ക് കൈമാറാൻ തീരുമാനിച്ചതന്നാണ് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കുന്നത്. ബസുകളുടെ ടെൻഡർ, വാങ്ങൽ, ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റം (ഡിഐഎംടിഎസ്) നിയമനം എന്നിവയുമായി ബന്ധപ്പെട്ട സമിതിയുടെ ചെയർമാനായി ഡൽഹി ഗതാഗത മന്ത്രിയെ നിയമിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ അഴിമതിയും ക്രമക്കേടും ആരോപിച്ച് ഈ വർഷം ജൂണിൽ ലെഫ്റ്റനന്റ് ഗവർണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍

മാനേജ്‌മെന്റ് കൺസൾട്ടന്റ് എന്ന നിലയിൽ ബസുകൾ വാങ്ങിയതിൽ

മാനേജ്‌മെന്റ് കൺസൾട്ടന്റ് എന്ന നിലയിൽ ബസുകൾ വാങ്ങിയതിൽ സർക്കാർ ക്രമക്കേടുകൾ നടത്തിയെന്ന് ആരോപണം. തനിക്ക് ലഭിച്ച പരാതി ലഫ്റ്റനന്റ് ഗവർണർ ജൂലൈയിൽ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നുവെന്നും ഓഗസ്റ്റിൽ ചീഫ് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ടെൻഡർ നടപടികളിലെ ഗുരുതര അപാകതകൾ ചീഫ് സെക്രട്ടറി തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. "സിവിസി മാർഗ്ഗനിർദ്ദേശങ്ങളുടെയും പൊതു സാമ്പത്തിക നിയമങ്ങളുടെയും പൂർണ്ണമായ ലംഘനമുണ്ട്," ടെൻഡർ പ്രക്രിയയിലെ പൊരുത്തക്കേടുകൾ മറയ്ക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായതായും റിപ്പോർട്ടില്‍ പറയുന്നു.

എറ്റവും കൂടുതല്‍ കാലം മന്ത്രിയായത് കെഎം മാണി: എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാര്, കുഞ്ഞാലിക്കുട്ടി എത്രാമത്- പട്ടിക കാണാം

വിഷയത്തിൽ സി ബി ഐ ഇതിനോടകം തന്നെ പ്രാഥമിക

വിഷയത്തിൽ സി ബി ഐ ഇതിനോടകം തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം ലഫ്റ്റനന്റ് ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡൽഹി സർക്കാർ തിരിച്ചടിക്കുന്നത്. വാങ്ങാത്ത ബസ്സുകളുടെ പേരിലാണ് ഈ നടപടി. ദില്ലി സർക്കാറിനെതിരായ രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് ഇതെന്നും ആം ആദ്മി പാർട്ടിയും ദില്ലി സർക്കാറും ആരോപിക്കുന്നു.

ബസ്സുകൾ വാങ്ങിയിട്ടില്ല, ടെൻഡറുകൾ റദ്ദാക്കപ്പെട്ടു

"ബസ്സുകൾ വാങ്ങിയിട്ടില്ല, ടെൻഡറുകൾ റദ്ദാക്കപ്പെട്ടു. ഡൽഹിക്ക് കൂടുതൽ വിദ്യാഭ്യാസമുള്ള ഒരു ലെഫ്റ്റനന്റ് ഗവർണ്ണരെ വേണം. ഇയാൾ ഒപ്പിടുന്നത് എന്താണെന്ന് ഒരു പിടിയുമില്ല. ഗുരുതരമായ നിരവധി അഴിമതി ആരോപണങ്ങൾ അദ്ദേഹം നേരിടുന്നു. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇത്തരം അന്വേഷണങ്ങൾ നടത്തുന്നത്. എല്ലാ അന്വേഷണങ്ങളും അങ്ങനെയാണ്. മൂന്ന് മന്ത്രിമാർക്കെതിരെ (മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സതേന്ദർ ജെയിൻ) നിസ്സാരമായ പരാതികൾ നൽകിയതിന് ശേഷം അദ്ദേഹം ഇപ്പോൾ നാലാമത്തെ മന്ത്രിക്കെതിരേയും രംഗത്ത് എത്തിയിരിക്കുകയാണ്," ഡൽഹി സർക്കാർ വ്യക്തമാക്കി

English summary
VK Saxena announces CBI probe into aap government's 1,000 low-floor bus deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X